ടെലിവിഷൻ ദൃശ്യം 
Kerala

സ്കൂട്ടറിലും ചാക്കിലും സഞ്ചിയിലുമായി 46 ലിറ്റർ; ചേർത്തലയിൽ വിദേശ മദ്യ വേട്ട; യുവാവ് പിടിയിൽ

തൈക്കാട്ടുശ്ശേരി ചീരാത്തുകാട് ബിവറേജസ് കോർപറേഷൻ ഔട്ട്ലറ്റിനു സമീപത്ത് പൊലീസ് നടത്തിയ പരിശോധനക്കിടെയാണ് ഇയാൾ പിടിയിലായത്

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: ചേർത്തയിൽ വിദേശ മദ്യവുമായി യുവാവ് പിടിയിൽ. 46 ലിറ്റർ മദ്യവുമായാണ് ഇയാളെ പിടികൂടിയത്. പാണാവള്ളി തോട്ടുചിറ വീട്ടിൽ സജീഷിനെ (37)യാണ് പൂച്ചാക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. 

ഇയാളുടെ സ്കൂട്ടറിലും ചാക്കിലും സഞ്ചിയിലും സൂക്ഷിച്ച നിലയിലാണ് 46 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യം കണ്ടെത്തിയത്. തൈക്കാട്ടുശ്ശേരി ചീരാത്തുകാട് ബിവറേജസ് കോർപറേഷൻ ഔട്ട്ലറ്റിനു സമീപത്ത് പൊലീസ് നടത്തിയ പരിശോധനക്കിടെയാണ് ഇയാൾ പിടിയിലായത്. 

ഓണാഘോഷത്തിന്റെ ഭാ​ഗമായി അനധികൃത മദ്യ വിൽപ്പന തടയുന്നത് ലക്ഷ്യമിട്ടായിരുന്നു വ്യാപക പരിശോധന. പൊലീസ് ഇൻസ്പെക്ടർ അജയ മോഹന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചരിത്രത്തിലാദ്യം;6000 മെഗാവാട്ട് കടന്നു, സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം റെക്കോര്‍ഡിലേയ്ക്ക്

ജാതി-വര്‍ഗ വിവേചനം അംഗീകരിക്കില്ല; ശബരിമല കേസില്‍ ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയില്‍

പല്ലിലെ കറി നീക്കാൻ പൊടിക്കൈ

ടിസിഎസിന്റെ ഓഫീസില്‍ അന്താരാഷ്ട്ര ബന്ധമുള്ള 'മതപരിവര്‍ത്തന റാക്കറ്റ്', ശുചീകരണ തൊഴിലാളികളുടെ വേഷത്തിലെത്തി കുടുക്കി പൊലീസ്; ആറുപേര്‍ അറസ്റ്റില്‍

ഡല്‍ഹി മദ്യനയക്കേസ്: ജസ്റ്റിസ് സ്വര്‍ണകാന്ത പിന്‍മാറണം, പുതിയ ഹര്‍ജി നല്‍കി കെജരിവാള്‍

SCROLL FOR NEXT