പ്രതീകാത്മക ചിത്രം 
Kerala

ഉണക്കിസൂക്ഷിച്ച 96 കടല്‍ക്കുതിരകളുമായി യുവാവ് അറസ്റ്റില്‍

രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു ഒലവക്കോട് പൊലീസിന്റെ പരിശോധന.

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: ഉണക്കി സൂക്ഷിച്ച  96 കടല്‍ക്കുതിരകളുമായി യുവാവ് പിടിയില്‍. പാലക്കാട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നടത്തിയ പൊലീസ് പരിശോധനയിലാണ് ചെന്നൈ സ്വദേശിയായ സത്യ ഏഴില്‍ അരശന്‍ പിടിയിലായത്. 

രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു ഒലവക്കോട് പൊലീസിന്റെ പരിശോധന. കൂടിനുള്ളിലാക്കിയാണ് ഇയാള്‍ കടല്‍ക്കുതിരകളെ കൈവശം വച്ചത്. പാലക്കാട് എത്തിച്ച് വില്‍പ്പന നടത്തുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു.

ഹിപ്പോകാംപസ് എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ഇവ ഷെഡ്യൂള്‍ഡ് ഒന്നില്‍പെടുന്നവയാണ്. ഇവയെ പിടികൂടുന്നത് വനംവന്യജീവി നിയമ പ്രകാരം നിരോധിച്ചിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഔചിത്യം പാലിക്കണമായിരുന്നു'; തളിപ്പറമ്പിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ എംഎ ബേബി

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

സർക്കാർ സ്കൂളുകളിൽ ഗായത്രി മന്ത്രവും സരസ്വതി വന്ദനവും നിർബന്ധം; ഛത്തീസ്ഗഢ് സർക്കാരിന്റെ ഉത്തരവിനെതിരെ പ്രതിഷേധം

പഴയ കാമുകിയോ കാമുകനെയോ കാണുമ്പോൾ പാനിക് ആവാറുണ്ടോ? ഇതിന് പിന്നിൽ മനഃശാസ്ത്രപരമായ കാരണമുണ്ട്

'മഞ്ജു വാര്യർ കഞ്ഞി എടുക്കട്ടേ എന്ന് ചോദിക്കും, വേണ്ടെന്ന് പറഞ്ഞേക്കണേ രാജുവേട്ടാ'; 'ഒടിയൻ' പ്രഖ്യാപിച്ച് പൃഥ്വിരാജ്

SCROLL FOR NEXT