സിനീഷ് - Chalakudy taluk hospital Special Arrangement
Kerala

അനസ്തേഷ്യ നല്‍കിയതിന് പിന്നാലെ ഹൃദയാഘാതം, ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ യുവാവ് മരിച്ചു

ഹെര്‍ണിയ ഓപ്പറേഷന് മുന്നോടിയായി ഇന്ന് രാവിലെ ആയിരുന്നു സിനീഷിന് അനസ്‌തേഷ്യ നല്‍കിയത്

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ ശസ്ത്രക്രിയക്കായി (young man died Chalakudy taluk hospital ) അനസ്‌തേഷ്യ നല്‍കിയ രോഗി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കോടശ്ശേരി വൈലത്ര വാവല്‍ത്താന്‍ സിദ്ധാര്‍ത്ഥന്‍ മകന്‍ സിനീഷ് (34) ആണ് മരിച്ചത്.

ഹെര്‍ണിയ ഓപ്പറേഷന് മുന്നോടിയായി ഇന്ന് രാവിലെ ആയിരുന്നു സിനീഷിന് അനസ്‌തേഷ്യ നല്‍കിയത്. തുടര്‍ന്ന് ഓപ്പറേഷന്‍ തിയറ്ററില്‍ കയറ്റിയതിന് പിന്നാലെ ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. വിദഗ്ധ ചികിത്സയ്ക്കായി സിനീഷിനെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു.

രാവിലെ പത്ത് മണിയോടെ സിനീഷിനെ സ്വകാര്യ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും . 10.55ഓടെ മരണമടയുകയായിരുന്നു. വെള്ളിക്കുളങ്ങര പൊലീസ് മേല്‍നടപടി സ്വീകരിച്ചു. പൗര്‍ണമിയാണ് സിനീഷിന്റെ ഭാര്യ. അനശ്വര, ആകര്‍ഷ എന്നിവര്‍ മക്കളാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളമടക്കം 17 ഇടങ്ങളിൽ എസ്എസ്ആർ; പുതിയ വോട്ടർമാരെ ചേർക്കാം, അന്തിമപട്ടിക 2027 ജനുവരി നാലിന്

ബുംറ ആരോ​ഗ്യവാൻ, പക്ഷേ കളിപ്പിക്കില്ല!

തടവുശിക്ഷ മരവിപ്പിച്ചു; ടോമിൻ തച്ചങ്കരി പുറത്തിറങ്ങി

ഹയർ സെക്കൻഡറി പരീക്ഷ മാറ്റിവച്ചു

സുഹൈൽ അമിതമായി മദ്യപിച്ചെന്ന് തെളിഞ്ഞു; രാസലഹരിയും? വിശദ പരിശോധന