ആല്‍വിന്‍ SM ONLINE
Kerala

ഇരുഭാഗത്തു നിന്ന് ചീറിപ്പാഞ്ഞ് കാർ; നടുവില്‍ നിന്ന് റീല്‍സ് ചിത്രീകരണം; സുഹൃത്തിന്റെ വണ്ടി കയറി ഇറങ്ങി യുവാവിന് ദാരുണാന്ത്യം

ഉടന്‍ തന്നെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പതിനൊന്ന് മണിയോടെ മരണം സംഭവിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: റീല്‍സ് ചിത്രീകരണത്തിനിടെ സുഹൃത്തിന്റെ വാഹനമിടിച്ച് 21കാരന് ദാരുണാന്ത്യം. വടകര കടമേരി സ്വദേശി ടികെ ആല്‍വിന്‍ ആണ് മരിച്ചത്. ബീച്ച് റോഡില്‍ വെള്ളയില്‍ ഭാഗത്ത് ഇന്ന് രാവിലെ ഏഴരയോടെയാണ് അപകടം സംഭവിച്ചത്. വാഹനങ്ങളുടെ ചേസിങ് വീഡിയോ ചിത്രീകരിക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്. ഉടന്‍ തന്നെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പതിനൊന്ന് മണിയോടെ മരണം സംഭവിച്ചു.

റോഡിന്റെ ഇരുവശത്തുനിന്നും വരുന്ന രണ്ട് ആഡംബരവാഹനങ്ങള്‍ ആല്‍വിന്‍ റോഡിന്റെ നടുവില്‍ നിന്ന് ചിത്രീകരിക്കുകയായിരുന്നു. അതിനിടെ സുഹൃത്തിന്റെ കാര്‍ ആല്‍വിന്റെ മേലേയ്ക്ക് ഇടിച്ച് കയറുകയായിരുന്നു.

സംഭവത്തെ തുടര്‍ന്ന് വെള്ളയില്‍ പൊലീസ് വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു.അശ്രദ്ധമായ ഡ്രൈവിങ് ആണ് അപകടകാരണമെന്നാണ് പ്രാഥമികമായി വിലയിരുത്തുന്നത്. അപകടത്തില്‍ കേസ് എടുത്തതായി പൊലീസ് അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം