മർമല അരുവിയിലെ രക്ഷാപ്രവർത്തനം, സ്ക്രീൻഷോട്ട് 
Kerala

കേരളം കാണാനെത്തി; മര്‍മല അരുവിയില്‍ യുവാവ് മുങ്ങിമരിച്ചു

തീക്കോയ് പഞ്ചായത്തിലെ മര്‍മല അരുവിയില്‍ യുവാവ് മുങ്ങി മരിച്ചു

സമകാലിക മലയാളം ഡെസ്ക്

കോട്ടയം:തീക്കോയ് പഞ്ചായത്തിലെ മര്‍മല അരുവിയില്‍ യുവാവ് മുങ്ങി മരിച്ചു. കോയമ്പത്തൂര്‍ സ്വദേശി മനോജാണ് (23) മരിച്ചത്.  പതിവായി വിനോദസഞ്ചാരികള്‍ എത്തുന്ന സ്ഥലമാണ് മര്‍മല അരുവി. 

ഇന്ന് വൈകീട്ടാണ് സംഭവം. കോയമ്പത്തൂരില്‍ നിന്ന് എത്തിയ ഒന്‍പതംഗ സംഘത്തില്‍പ്പെട്ട ആളാണ് മനോജ്. കുളിച്ച് കൊണ്ടിരിക്കെ മനോജ് ഒഴുക്കില്‍പ്പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവര്‍ നിലവിളിച്ചതിനെ തുടര്‍ന്ന് നാട്ടുകാരും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. ഒരു മണിക്കൂര്‍ നീണ്ട തിരച്ചിലിന് ഒടുവില്‍ യുവാവിനെ മരിച്ചനിലയിലാണ് കണ്ടെത്തിയത്. ഈരാറ്റുപേട്ട പൊലീസെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

പതിവായി അപകടങ്ങള്‍ നടക്കുന്ന സ്ഥലമാണ് മര്‍മല അരുവി. ഇവിടെ സുരക്ഷാ സംവിധാനങ്ങള്‍ വര്‍ധിപ്പിക്കണമെന്ന ആവശ്യം ശക്തമാണ്. ഇതിന്റെ ഭാഗമായി ചില നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. അതിനിടെയാണ് അപകടം ഉണ്ടായത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'തളിപ്പറമ്പ്, പയ്യന്നൂര്‍ മണ്ഡലങ്ങളില്‍ ജാഗ്രത വേണം'; വിമത നീക്കങ്ങളില്‍ കരുതലോടെ സിപിഎം

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍; അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാന്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

പാചകവാതക പ്രതിസന്ധി രൂക്ഷം, തിങ്കളാഴ്ച ഹോട്ടലുകൾ അടച്ച് സമരം

SCROLL FOR NEXT