ആര്യനാട് പൊലീസ് സ്റ്റേഷൻ 
Kerala

പൊലീസ് സ്റ്റേഷനില്‍ യുവാവിന്റെ പരാക്രമം; സിഐയുടെ തലയിൽ ഇരുമ്പ് കസേര കൊണ്ടടിച്ചു

തലയ്ക്ക് ഗുരുതര പരിക്കേറ്റ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ കാട്ടാക്കടയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

തിരുവനന്തപുരം: പൊലീസ് സ്റ്റേഷനുള്ളില്‍ യുവാവിന്റെ പരാക്രമം. ആര്യനാട് കുളപ്പട സ്വദേശി യദുകൃഷ്ണനാണ് സ്റ്റേഷനില്‍ അതിക്രമിച്ച് കയറിയത്. മദ്യക്കുപ്പിയുമായി എത്തിയ യദു പൊലീസുകാരോട് മോശമായി പെരുമാറുകയും, കുപ്പി സ്റ്റേഷനില്‍ വലിച്ചെറിയുകയും മേശയിലിരുന്ന പരാതി പേപ്പറുകള്‍ കീറുകയും ചെയ്തു.

ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. സംഭവമറിഞ്ഞ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പൊലീസ് സ്‌റ്റേഷനിലെത്തി. ഇതോടെ യദു കൃഷ്ണന്‍ സമീപത്തെ ആശുപത്രി കെട്ടിടത്തിലേക്ക് ഓടിക്കയറി. യദുവിന് പിറകെ എത്തിയ സിഐയുടെ തലയിൽ ഇരുമ്പ് കസേര കൊണ്ടടിച്ചു.

തലയ്ക്ക് ഗുരുതര പരിക്കേറ്റ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ കാട്ടാക്കടയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതിക്രമം കാണിച്ച യദുകൃഷ്ണനെ പൊലീസ് കസ്റ്റഡിയിലെടുത്തി. ചെറിയ രീതിയില്‍ മാനസിക വെല്ലുവിളി നേരിടുന്ന ആളാണ് യദുകൃഷ്ണന്‍ എന്നാണ് വിവരം.

Young man goes on a rampage at police station

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അദാനിയും എംഎസിയും തമ്മില്‍ നിയമലംഘനമുണ്ടായിട്ടില്ല; വിഴിഞ്ഞത്തിന്റെ ക്രെഡിറ്റ് ഉമ്മന്‍ചാണ്ടിക്ക് തന്നെ'

പൊതുസ്ഥലത്ത് മദ്യപിക്കുന്നത് ചോദ്യം ചെയ്തു; പൊലീസുകാരെ ഓട്ടോയിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

മാഹി രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളജിൽ അവസരം; പ്രൊഫസർ ഒഴിവ്, സ്ഥിര നിയമനം

'എന്തുകരുതി... ഞങ്ങൾ കോട്ടും സൂട്ടുമിട്ട് കളിക്കുമെന്നോ, ഫ്രാൻസിന് വിരസ ഫുട്ബോളും അറിയാം'!

'ഇന്ത്യയുടെ എഡിസൺ' ആയി മാധവൻ; വീണ്ടും ബയോപിക്കുമായി താരം, 'ജിഡിഎൻ' ട്രെയ്‌ലർ