വിഷ്ണു നായര്‍ 
Kerala

വിദേശത്തുനിന്നെത്തി, പ്രതിശ്രുത വധുവിനെ കാണാന്‍ പോയി, യുവാവിനെ ചതുപ്പില്‍ അവശനിലയില്‍ കണ്ടെത്തി

സമകാലിക മലയാളം ഡെസ്ക്

മാന്നാര്‍: വിദേശത്തുനിന്നെത്തി രണ്ട് ദിവസമായി കാണാതായ യുവാവിനെ ചതുപ്പില്‍ അവശനിലയില്‍ കണ്ടെത്തി. ബുധനൂര്‍ പടിഞ്ഞാറ് കൈലാസം വീട്ടില്‍ രമണന്‍ നായരുടെ മകന്‍ വിഷ്ണു നായരെ (34) യാണ് അവശനിലയില്‍ കണ്ടെത്തിയത്. എണ്ണയ്ക്കാട് പൂക്കൈതച്ചിറ ഭാഗത്തെ ചതുപ്പില്‍ നിന്നാണ് വിഷ്ണുവിനെ കണ്ടെത്തിയത്.

ദുബായില്‍നിന്ന് ഞായറാഴ്ച വൈകിട്ട് ഏഴോടെയാണ് വിഷ്ണു വീട്ടിലെത്തിയത്. ഏഴരയോടെ ചെട്ടികുളങ്ങരയിലുള്ള പ്രതിശ്രുത വധുവിനെ കാണാന്‍ പോയ ഇയാളെ പിന്നീട് കാണാതാവുകയായിരുന്നു. ഫോണ്‍ സ്വിച്ച് ഓഫ് ആയതിനാല്‍ ബന്ധുക്കള്‍ക്ക് വിളിച്ചിട്ട് കിട്ടിയില്ല. തുടര്‍ന്ന് ബന്ധുക്കള്‍ മാന്നാര്‍ പൊലീസില്‍ പരാതി നല്‍കി.

അന്വഷണത്തിനിടെ ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍ ബൈക്കില്‍ യാത്ര ചെയ്യുന്ന വിഷ്ണുവിന്റെ ദൃശ്യങ്ങള്‍ ലഭിച്ചു. വിഷ്ണു മാവേലിക്കര കരയമട്ടം ഭാഗത്തുനിന്ന് തിരിയുന്ന ദൃശ്യങ്ങളുണ്ട്.

തുടര്‍ന്ന് രാജേഷും ബന്ധുക്കളും നടത്തിയ തിരച്ചിലിലാണ് പൂക്കൈതച്ചിറ ഭാഗത്തെ ചതുപ്പില്‍ ബൈക്കും സമീപത്ത് അവശനിലയില്‍ വിഷ്ണുവിനെയും കണ്ടെത്തിയത്. ചെട്ടികുളങ്ങരയിലേക്കുള്ള യാത്രയ്ക്കിടെ ബൈക്ക് നിയന്ത്രണം വിട്ട് പാടത്തേക്ക് മറിഞ്ഞതാകാമെന്നാണ് നിഗമനം. വിഷ്ണുവിനെ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Young man returned from dubai goes missing found alive unconscious

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജനവാസ മേഖലയിലിറങ്ങിയ കടുവയെ തുരത്താൻ ശ്രമം തുടരുന്നു; പ്രദേശത്ത് നിരോധനാജ്ഞ, വിദ്യാലയങ്ങള്‍ക്ക് അവധി

ഇന്ന് കുചേലദിനം; ഗുരുവായൂരില്‍ അവില്‍ സമര്‍പ്പണം, ഭക്തര്‍ക്ക് ആനന്ദമേകി മഞ്ജുളാല്‍ത്തറയില്‍ പുതിയ കുചേല പ്രതിമ

ബന്ധങ്ങള്‍ അധിക വരുമാനം നേടാനുള്ള അവസരം നല്‍കിയേക്കാം; ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

വയോധികയെ വീടിനുള്ളില്‍ കെട്ടിയിട്ട് ഒന്നരപ്പവനും പണവും കവര്‍ന്നു; പ്രതികള്‍ക്കായി അന്വേഷണം

ബോണ്ടി ബീച്ചില്‍ വെടിവെപ്പ് നടത്തിയ സാജിദ് അക്രം ഹൈദരാബാദ് സ്വദേശി; ഓസ്ട്രേലിയയില്‍ എത്തിയത് വിദ്യാര്‍ഥി വിസയില്‍

SCROLL FOR NEXT