സുബ്രത മണ്ടേല 
Kerala

മുംബൈയില്‍ നിന്ന് തൃശൂരിലേക്ക് സ്‌കേറ്റിങ്, ഓട്ടോറിക്ഷയില്‍ പിടിച്ച് അഭ്യാസപ്രകടനം; യുവാവ് പിടിയില്‍- വിഡിയോ

നഗരത്തില്‍ അപകടകരമായ രീതിയില്‍ സ്‌കേറ്റിങ് ചെയ്തയാള്‍ പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

തൃശ്ശൂര്‍: നഗരത്തില്‍ അപകടകരമായ രീതിയില്‍ സ്‌കേറ്റിങ് ചെയ്തയാള്‍ പിടിയില്‍. മുംബൈ സ്വദേശി സുബ്രത മണ്ടേലയെയാണ് തൃശ്ശൂര്‍ ഈസ്റ്റ് പൊലീസ് പിടികൂടിയത്.

ഡിസംബര്‍ 11നാണ് തൃശൂര്‍ നഗരമധ്യത്തില്‍ യുവാവിന്റെ കൈവിട്ടകളി നടന്നത്. തിരക്കേറിയ സ്വരാജ്‌റൗണ്ടിലെ അഭ്യാസം ഞെട്ടിക്കുന്നതായിരുന്നു. ഓട്ടോറിക്ഷയില്‍ പിടിച്ചുകൊണ്ട് സ്‌കേറ്റിങ് നടത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇയാള്‍ കോണ്‍ക്രീറ്റ് തൊഴിലാളിയാണ്.

അപകടകരമായ യാത്രയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ഇയാള്‍ക്കെതിരേ പൊലീസ് കേസെടുത്തിരുന്നു. തിരക്കേറിയ പകല്‍സമയത്ത് സ്വരാജ് റൗണ്ടില്‍ ബസ്സുകള്‍ക്കിടയിലൂടെയും മറ്റുമായിരുന്നു ഇയാളുടെ കൈവിട്ട അഭ്യാസപ്രകടനം. 25 കാരനായ ഇയാളെ അന്ന് തിരിച്ചറിഞ്ഞിരുന്നില്ല.

തുടര്‍ന്ന് ഇന്ന് ഉച്ചയ്ക്ക് വീണ്ടും സ്വരാജ് റൗണ്ടിലൂടെ സ്‌കേറ്റ് ചെയ്യുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. കഴിഞ്ഞദിവസം പുതുക്കാട് സര്‍വീസ് റോഡില്‍ ഇയാള്‍ സ്‌കേറ്റ് ചെയ്യുന്ന വീഡിയോയും പുറത്തുവന്നിരുന്നു. കലൂരിലുള്ള സഹോദരനെ കാണാന്‍ ആറു ദിവസം മുമ്പാണ് സ്‌കേറ്റിങ് നടത്തി മുംബൈയില്‍ നിന്ന് കേരളത്തിലേക്ക് എത്തിയത്. പൊതു ജനങ്ങള്‍ക്ക് അപകടമുണ്ടാക്കും വിധം പെരുമാറിയ വകുപ്പ് ചുമത്തിയാണ് പൊലീസ് കേസ് എടുത്തത്. പിന്നീട് ഇയാളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Samrudhi SM 40 lottery result

വേദാന്തിന്റെ അര്‍ധ സെഞ്ച്വറി, വാലറ്റത്തിന്റെ പോരാട്ടം; പാകിസ്ഥാന് മുന്നില്‍ 253 ലക്ഷ്യം വച്ച് ഇന്ത്യ

ലോര്‍ഡ് ലേവര്‍ അരീനയിലെ 'ജെന്‍ സി ചരിത്രം'! ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ 'എപ്പിക്ക് കാര്‍ലോസ്'

SCROLL FOR NEXT