പ്രതീകാത്മക ചിത്രം 
Kerala

വയനാട്ടില്‍ യുവാവിനെ കോടാലി കൊണ്ട് തലയ്ക്കടിച്ച് കൊന്നു; പിതാവിനായി തിരച്ചില്‍

വയനാട്ടില്‍ യുവാവിനെ കോടാലി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി

Author : സമകാലിക മലയാളം ഡെസ്ക്

കല്‍പ്പറ്റ: വയനാട്ടില്‍ യുവാവിനെ കോടാലി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. കതവാക്കുന്ന് തെക്കേക്കര വീട്ടില്‍ അമല്‍ദാസ് (22) ആണ് മരിച്ചത്. പിതാവ് ശിവദാസനായി പൊലീസ് അന്വേഷണം ആരംഭിച്ചു.

പുല്‍പ്പള്ളിയിൽ ഇന്ന് രാവിലെയാണ് സംഭവം. ശിവദാസനും ഭാര്യയും തമ്മില്‍ നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. ജോലി കഴിഞ്ഞ് ഇന്നലെ രാത്രി വീട്ടില്‍ മടങ്ങിയെത്തിയ മകന്‍ ഇന്ന് രാവിലെ ആറുമണിക്ക് ശേഷം അമ്മയെ ഫോണില്‍ വിളിച്ചതാണ് പ്രകോപനത്തിന് കാരണമായതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

അമ്മയെ ഫോണില്‍ വിളിച്ചാല്‍ കൈകാര്യം ചെയ്യുമെന്ന് അച്ഛന്‍ മകനോട് പറയുന്നത് മറുതലയ്ക്കലുള്ള അമ്മ കേട്ടു. പിന്നീട് മകനെ വിളിച്ചപ്പോള്‍ കിട്ടാതെ വന്നതോടെ, അമ്മ അയല്‍വാസികളെ വിളിച്ചു പറഞ്ഞു. വീട്ടില്‍ എന്തോ പ്രശ്‌നം ഉണ്ടായിട്ടുണ്ടെന്നും മകനെ ഫോണില്‍ വിളിച്ചിട്ട് കിട്ടുന്നില്ലെന്നുമാണ് അമ്മ അയല്‍വാസികളോട് പറഞ്ഞത്.

ഇതനുസരിച്ച് അയല്‍വാസികള്‍ വീട്ടില്‍ വന്ന് നോക്കുമ്പോഴാണ് കിടക്കയില്‍ അടിയേറ്റ് രക്തം വാര്‍ന്ന നിലയില്‍ മകനെ കണ്ടത്. പിതാവിനെ വീട്ടില്‍ കാണാനും ഉണ്ടായിരുന്നില്ല. തുടര്‍ന്ന് അയല്‍വാസികള്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. ശിവദാസനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അഞ്ചു പൈസ കൈയിലില്ല, കാശില്ലാതെ എന്തുകാര്യമാണ് നടക്കുക; സ്വകാര്യ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുക തന്നെയാണ് നയം'

'ലോക്കര്‍ തുറക്കുമ്പോള്‍ വിസ്മയം ഉണ്ടോയെന്ന് നോക്കാമല്ലോ...?'; ഇഡി പരിശോധനയില്‍ പിണറായി വിജയന്‍

ഒരു കോടിയുടെ ഭാഗ്യശാലി ആര്?, സുവര്‍ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK- 57 lottery result

IIM Kozhikode: ഓഫീസ് അഡ്മിനിസ്ട്രേഷനിൽ ഒഴിവുകൾ, ബിരുദവും പ്രവൃത്തിപരിചയവും യോഗ്യത

ചരിത്രമെഴുതി കലാമണ്ഡലം; കളിയരങ്ങിലെ വാമൊഴി വഴക്കങ്ങൾ ഇനി അക്ഷരവഴികളിലേക്ക്