അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തിയ ജോഷി / ടെലിവിഷന്‍ ചിത്രം 
Kerala

തിരുവനന്തപുരത്ത് യുവാവിനെ സംഘം ചേര്‍ന്ന് വെട്ടിക്കൊന്നു

ഇയാള്‍ കൊലപാതകം, മോഷണമടക്കം നിരവധി കേസുകളില്‍ പ്രതിയാണെന്ന് പൊലീസ്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരം മണമ്പൂരില്‍ യുവാവിനെ സംഘം ചേര്‍ന്ന് വെട്ടിക്കൊന്നു. കല്ലറം തോട്ടില്‍ ജോഷിയാണ് കൊല്ലപ്പെട്ടത്. 31 വയസായിരുന്നു. ഇന്ന രാവിലെ ജോഷിയുടെ വീടിന് സമീപത്തുവച്ചായിരുന്നു സംഭവം.

കൊലപാതക സംഘത്തില്‍ പത്തിനടുത്ത് ആളുകള്‍ ഉണ്ടായിരുന്നെന്ന് സംഭവത്തിന് ദൃക്‌സാക്ഷിയായ ആള്‍ പറയുന്നു. പ്രതികള്‍ക്കായുള്ള അന്വേഷണം പൊലീസ് ഊര്‍ജ്ജിതമാക്കി. ദൃക്‌സാക്ഷിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ശരീരമാകെ വെട്ടേറ്റ ജോഷിയെ പൊലീസാണ് ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ഗുരുതരമായി പരിക്കേറ്റ ഇയാള്‍ ആശുപത്രിയില്‍വച്ച് മരിച്ചു.

മുന്‍വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് പൊലീസിന്റെ നിഗമനം. ഇയാള്‍ കൊലപാതകം, മോഷണമടക്കം നിരവധി കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വായ്പാത്തട്ടിപ്പില്‍ നിര്‍ണായക കണ്ടെത്തല്‍; അങ്കമാലി സഹകരണ ബാങ്കിലെ 1.82 കോടിയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ച് ഇഡി

വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്‌സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും