Kerala

നടുറോഡിൽ പ്രസവവേദനയിൽ പിടഞ്ഞ പൂർണഗർഭിണിക്ക് തുണയായത് യൂവാക്കൾ, കുഞ്ഞ് പിറന്നത് കാറിൽ  

യുവാക്കളെത്തിയ വാഹനത്തിൽ കയറ്റി ആശുപത്രിയിലേക്ക് പോകുംവഴി യുവതി കുഞ്ഞിന് ജന്മം നൽകി

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം: നടുറോഡിൽ പ്രസവവേദനയിൽ പിടഞ്ഞ പൂർണ ഗർഭിണിക്ക് തുണയായത് യുവാവും സുഹൃത്തുക്കളും.  ചവറ സ്വദേശിനിയായ യുവതിക്കാണ് ഓട്ടോറിക്ഷയിൽ ആശുപത്രിയിലേക്ക് പോകുംവഴി വേദന കഠിനമായത്. ഒടുവിൽ യുവാക്കളെത്തിയ വാഹനത്തിൽ കയറ്റി ആശുപത്രിയിലേക്ക് പോകുംവഴി യുവതി കുഞ്ഞിന് ജന്മം നൽകി.

ഓട്ടോയിൽ യുവതിയെ കൊല്ലം ഗവണ്‍മെന്‍റ് വിക്ടോറിയ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് വേദന കലശലായത്. ഓട്ടോ ഡ്രൈവർ റോഡിൽ ഇറങ്ങി പല വാഹനയാത്രക്കാരോടും സഹായമഭ്യർത്ഥിച്ചെങ്കിലും ആരും സഹായത്തിനെത്തിയില്ല. ഇതിനിടയിലാണ് ആ വഴി വന്ന ക്ലാപ്പന സ്വദേശി കമാൽ ആർ ദേവും സുഹൃത്തുക്കളും യുവതിയെ തങ്ങളുടെ കാറിൽ കയറ്റി ആശുപത്രിയിലേക്ക് എത്തിക്കാൻ തയ്യാറായത്. എന്നാൽ കാറിൽ വെച്ച് തന്നെ യുവതി പെൺകുഞ്ഞിന് ജന്മം നൽകി.

കുഞ്ഞും അമ്മയും ആരോഗ്യം വീണ്ടെടുക്കുന്നുവെന്നും ഇരുവർക്കും മറ്റ് പ്രശ്‌നങ്ങൾ ഒന്നും ഇല്ലായെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT