സവിത 
Kerala

കൈഞരമ്പു മുറിച്ച് ഭീഷണി, കാമുകൻ വീട്ടിലെത്തി; യുവതി ഭര്‍ത്തൃവീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ 

മരണത്തില്‍ ദുരൂഹതയുള്ളതായി യുവതിയുടെ ബന്ധുക്കള്‍ 

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: ഭര്‍ത്തൃവീട്ടില്‍ 24കാരിയായ യുവതിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. വള്ളികുന്നം സ്വദേശി എസ് സതീഷിന്റെ ഭാര്യ സവിത(പാറു)യാണു മരിച്ചത്. സതീഷിന്റെ അമ്മ ചന്ദ്രികയും സഹോദരിയുടെ മകളും മാത്രമാണു സംഭവസമയം വീട്ടിലുണ്ടായിരുന്നത്. 

എരുവപടിഞ്ഞാറ് ആലഞ്ചേരില്‍ സജു- ഉഷാകുമാരി ദമ്പതികളുടെ മകളാണ് സവിത. രണ്ടരവര്‍ഷംമുന്‍പാണ് സവിതയെ ദുബായില്‍ ജോലിചെയ്യുന്ന സതീഷ് വിവാഹംകഴിച്ചത്. മരണത്തില്‍ ദുരൂഹതയുള്ളതായി യുവതിയുടെ ബന്ധുക്കള്‍ പൊലീസിനു മൊഴിനല്‍കി. 

സവിത മുൻപ് ജോലി ചെയ്തിരുന്ന മണപ്പള്ളിയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ഒരാളുമായി അടുപ്പമായിരുന്നെന്ന് പൊലീസ് പറയുന്നു. ഇയാളെ ബുധനാഴ്ച രാത്രി ഫോണില്‍വിളിച്ച് ആത്മഹത്യാഭീഷണി മുഴക്കി. കൈഞരമ്പു ചെറുതായി മുറിച്ചശേഷമായിരുന്നു സവിത യുവാവിനെ വിളിട്ടത്. തുടര്‍ന്നു യുവാവ് സവിതയുടെ വീട്ടിലെത്തി. സതീഷിന്റെ വീട്ടുമുറ്റത്തുനിന്ന് ഇരുവരും ഏറെനേരം സംസാരിച്ചു. 

സതീഷിന്റെ സഹോദരിയുടെ മകളും സവിതയും ഒരുമിച്ചാണുറങ്ങിയിരുന്നത്. സവിത പുറത്തിറങ്ങിയത് കണ്ട് കുട്ടിയും മുറ്റത്തിറങ്ങി. സംസാരത്തിനിടെ സവിത ദേഷ്യപ്പെട്ട് വീണ്ടും ആത്മഹത്യാഭീഷണി മുഴക്കി. യുവതി മുറിക്കുള്ളിൽ കയറി വാതിലടച്ചപ്പോൾ യുവാവ് പരിഭ്രാന്തനായ  ബഹളമുണ്ടാക്കി.  സതീഷിന്റെ അമ്മ ബഹളം കേട്ടുണര്‍ന്ന് എത്തിയപ്പോൾ സവിത മുറി കുറ്റിയിട്ടിരുന്നു. തള്ളിത്തുറന്നു നോക്കിയപ്പോഴാണു ഫാനില്‍ തൂങ്ങിയനിലയില്‍ കണ്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഹമ്മദ് ഷിയാസിനെ എവിടെ നിര്‍ത്തും?, സതീശന്‍റെ വിശ്വസ്തന് സീറ്റായില്ല, എറണാകുളത്ത് നാലു മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് തലവേദന

സ്വര്‍ണ വിലയില്‍ ഇടിവ്, പവന് 240 രൂപ കുറഞ്ഞു

'തുളസി'യെപ്പോലെ ഒറ്റയ്ക്ക് ആണെന്ന് തോന്നിയിട്ടുണ്ടോ എപ്പോഴെങ്കിലും ?; സോഷ്യൽ മീഡിയയിൽ ചർച്ചയായി മ്യൂസിക് വിഡിയോ

മുഖം തിളങ്ങാൻ ഈ 3 ആയുർവേദ എണ്ണകൾ മതി

'മതി ഇവിടെ വച്ച് നിർത്തിക്കോ, നടിമാർ നിങ്ങളുടെ സ്വത്തല്ല'; എഐഎഡിഎംകെ നേതാവിനെതിരെ ഖുശ്ബു

SCROLL FOR NEXT