ഫയല്‍ ചിത്രം 
Kerala

കഴുത്തില്‍ കുത്തേറ്റ് യുവതി; പ്രതി പിടിയില്‍; അമിതമായി ഗുളികകള്‍ കഴിച്ച് അവശനായ നിലയില്‍, ദുരൂഹത

പണം നല്‍കാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തിയശേഷം കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് യുവതി പൊലീസിന് മൊഴി നല്‍കിയിട്ടുള്ളത്

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: കോന്നിയില്‍ തിരുവനന്തപുരം സ്വദേശിനിയായ സ്ത്രീയ്ക്ക് കുത്തേറ്റ സംഭവത്തില്‍ പ്രതി പിടിയില്‍. പ്രതി മോഹന്‍കുമാറിനെ അമിതമായി ഗുളികകള്‍ കഴിച്ച് അവശനായ നിലയിലാണ് കണ്ടെത്തിയത്. ഇയാളെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ ബ്രോക്കര്‍മാരായി പ്രവര്‍ത്തിക്കുന്നവരാണ് മോഹന്‍കുമാറും പരിക്കേറ്റ് ചികിത്സയിലുള്ള നേമം സ്വദേശിനിയായ യുവതിയുമെന്നാണ് വിവരം. കമ്മീഷനവും കടം വാങ്ങിയതും അടക്കം അഞ്ചു ലക്ഷം രൂപ മോഹന്‍കുമാറില്‍ നിന്നും ലഭിക്കാനുണ്ടെന്ന് യുവതി പൊലീസിനോട് പറഞ്ഞു. പണം നല്‍കാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തിയശേഷം കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് യുവതി പൊലീസിന് മൊഴി നല്‍കിയിട്ടുള്ളത്. 

എന്നാല്‍ ഈ മൊഴി പൊലീസ് പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. കഴുത്തില്‍ കുത്തേറ്റ് ചോര വാര്‍ന്ന നിലയില്‍ നിലവിളിച്ചുകൊണ്ട് പുറത്തേക്ക് ഓടിയ യുവതിയെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. പുറത്തേക്ക് ഓടി വരുന്ന സമയത്ത് യുവതിയുടെ ശരീരത്തില്‍ വസ്ത്രങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് സമീപവാസികള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. 

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല യുവതീ പ്രവേശം; 9 അം​ഗ ഭരണഘടനാ ബഞ്ച് രൂപീകരിച്ചു; ബിവി നാ​ഗരത്ന ഏക വനിതാ ജസ്റ്റിസ്

ശബരിമല യുവതീ പ്രവേശം 9 അം​ഗ ഭരണഘടനാ ബഞ്ചിലേക്ക്, വോട്ടിനായി ബിജെപി കിറ്റുകള്‍ നല്‍കിയെന്ന് സിപിഎം... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ബാറിൽ തർക്കം: കൊല്ലത്ത് യുവാവിനെ സംഘം ചേര്‍ന്ന് കുത്തിക്കൊന്നു

വില 1,49,900 രൂപ, ഹണ്ടര്‍ 350 ബേസ് പ്രീമിയം വേരിയന്റ് വിപണിയില്‍; അറിയാം ഫീച്ചറുകള്‍

അവധിക്കാലമാണ്!, കുട്ടികളുടെ ഈ ഏഴു കാര്യത്തില്‍ ശ്രദ്ധ വേണം; മുന്നറിയിപ്പുമായി കേരള പൊലീസ്

SCROLL FOR NEXT