ഡെന്നീസ് ദേവസ്യ 
Kerala

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു, ദൃശ്യങ്ങള്‍ പകര്‍ത്തി; ബന്ധത്തില്‍ നിന്നും പിന്മാറിയ യുവതിയെ വീട്ടില്‍ വിളിച്ചു വരുത്തി വെട്ടി വീഴ്ത്തി

ഡെന്നീസിനെതിരെ കട്ടപ്പന പൊലീസ് സ്റ്റേഷനില്‍ പോക്‌സോ കേസ് നിലവിലുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം: വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച യുവതിയെ വീട്ടില്‍ വിളിച്ചു വരുത്തി കൊലപ്പെടുത്താന്‍ ശ്രമം. യുവതിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കോരൂത്തോട് കോസടി കുരിയിലംകാട്ടില്‍ ഡെന്നീസ് ദേവസ്യയെ (31) പൊലീസ് അറസ്റ്റ് ചെയ്തു.

കാഞ്ഞിരപ്പള്ളി സ്വദേശിനിയുമായി പ്രണയത്തിലായ ഡെന്നീസ്, വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു. യുവതിയുടെ സ്വകാര്യചിത്രങ്ങള്‍ ഇയാള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. ഇതറിഞ്ഞ യുവതി ഡെന്നീസുമായുള്ള സൗഹൃദത്തില്‍ നിന്ന് പിന്മാറുകയായിരുന്നു.

ബന്ധത്തില്‍ നിന്നും പിന്മാറിയതിലുള്ള വിരോധംമൂലം കഴിഞ്ഞദിവസം രാത്രി ഡെന്നീസ് യുവതിയെ ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി. ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെ താമസസ്ഥലത്തേക്ക് വിളിച്ചുവരുത്തി. തുടര്‍ന്ന് വാക്കത്തിക്ക് വെട്ടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

അക്രമത്തിന് ശേഷം സ്ഥലത്തു നിന്നും കടന്നുകളഞ്ഞ പ്രതിയെ മുണ്ടക്കയം പൊലീസാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഡെന്നീസിനെതിരെ കട്ടപ്പന പൊലീസ് സ്റ്റേഷനില്‍ പോക്‌സോ കേസ് നിലവിലുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എല്‍എഡിഎഫ് അല്ലാതെ മറ്റാരുണ്ട്' എന്ന മുദ്രാവാക്യം ശരിയായില്ല, ജനങ്ങള്‍ക്കിടയില്‍ മറ്റൊരു ബോധം സൃഷ്ടിച്ചു: പി രാജീവ്

നീറ്റ് പുനഃപരീക്ഷ: ഇന്ത്യയില്‍ ടെലിഗ്രാം നിരോധിച്ചു

30 വര്‍ഷം എവറസ്റ്റിലെ ഡെത്ത് സോണില്‍; 'ഗ്രീന്‍ ബൂട്ട്‌സ്' ന്റെ മൃതദേഹം വീണ്ടെടുക്കാന്‍ ടെന്‍ഡര്‍ വിളിക്കുന്നു

'എന്നെ ലക്ഷ്യമാക്കി, എന്റെ സ്വകാര്യത ലംഘിക്കുന്ന പാപ്പരാസി വിഡിയോ പ്രവർത്തനങ്ങളോട്' മുന്നറിയിപ്പുമായി ഫാത്തിമ തഹിലിയ

രണ്ടിലെയും നായകന്‍ 'ഷെയിൻ നിഗം'; ആ സിനിമകള്‍ എന്റെ കഥകള്‍ മോഷ്ടിച്ചതാണ്; ആരോപണവുമായി ആര്‍ ശ്രീലേഖ

SCROLL FOR NEXT