Youth arrested after MDMA wrapped in candy covers is found hidden inside a cooler screen grab
Kerala

മിഠായിയുടെ ഉള്ളില്‍ എംഡിഎംഎ, സൂക്ഷിച്ചത് കൂളറിനുള്ളില്‍; യുവാവ് പിടിയില്‍

വിദ്യാര്‍ഥികളെ ഉള്‍പ്പെടെ ലക്ഷ്യമിട്ടാണ് സമീല്‍ മിഠായിക്കവറില്‍ ലഹരിയെത്തിച്ചതെന്നാണ് അനുമാനം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ആതിര അഗസ്റ്റിന്‍

കണ്ണൂര്‍: തലശേരിയില്‍ നിന്ന് എംഡിഎംഎ പിടിച്ചെടുത്തു. മിഠായി കടലാസില്‍ പൊതിഞ്ഞ് എംഡിഎംഎ എത്തിച്ച കേസില്‍ ചിറയ്ക്കല്‍ സ്വദേശി മുഹമ്മദ് സമീല്‍ പിടിയിലായി. 185 ഗ്രാം എംഡിഎംഎ ആണ് ഇയാളില്‍ നിന്നും പിടികൂടിയത്.

വിദ്യാര്‍ഥികളെ ഉള്‍പ്പെടെ ലക്ഷ്യമിട്ടാണ് സമീല്‍ മിഠായിക്കവറില്‍ ലഹരിയെത്തിച്ചതെന്നാണ് അനുമാനം. പൊലീസിന് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് തലശേരി എഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സമീലിനെ പിടികൂടിയത്.

തുടര്‍ന്ന് സമീലിന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് എംഡിഎംഎ കണ്ടെത്തിയത്. കൂളറിനുള്ളില്‍ കവറുകളിലാക്കിയാണ് എംഡിഎംഎ സൂക്ഷിച്ചിരുന്നത്. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ഡാന്‍സാഫ് ടീമും തലശേരി എഎസ്പിയുടെ സംഘവും ചേര്‍ന്നാണ് പരിശോധന നടത്തിയത്.

Youth arrested after MDMA wrapped in candy covers is found hidden inside a cooler

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കമ്മീഷണര്‍ അങ്ങയെ പറ്റിച്ചതാണ് സാര്‍'; രമേശ് ചെന്നിത്തലയോട് അന്‍സിബ

'അമ്മ അച്ഛനെ തല്ലി'; സിസി ടിവി വിഡിയോ പുറത്ത് വിട്ട് സിന്ധു; അഹാന നിന്നത് കുടുംബത്തിന് വേണ്ടി, വെറുപ്പ് അര്‍ഹിച്ചിരുന്നില്ല!

2 ​ഗോളുകൾ, 'മെറിനോ മാജിക്ക്'! ലോകകപ്പ് ചരിത്രത്തിലെ ആദ്യ താരം; റെക്കോർഡ് നേട്ടം

പുകവലി ശീലം മെഡിക്ലെയിം നിരസിക്കാന്‍ കാരണമല്ല; ഇന്‍ഷുറന്‍സ് കമ്പനി നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

അടുത്ത കൊല്ലം മത്തി കിട്ടില്ല, വില്ലന്‍ എല്‍ നിനോ; വില കുതിച്ചുയരാന്‍ സാധ്യത