അറസ്റ്റിലായ യുവാവ്‌ 
Kerala

സുഹൃത്തുക്കളെ വിശ്വസിപ്പിക്കാന്‍ ഇറച്ചിക്കൊപ്പം മുള്ളന്‍പ്പന്നിയുടെ മുള്ളും; പാകം ചെയ്യാനായി കൊണ്ടുപോകുന്നതിനിടെ യുവാവ് പിടിയില്‍

ഇതോടെ സുഹൃത്തുക്കളെ വിശ്വസിപ്പിയ്ക്കാനും പാകം ചെയ്ത് കഴിക്കാനുമായി കട്ടപ്പനയ്ക്ക് ഇറച്ചിയും ചാക്കിലാക്കി പുറപ്പെട്ടു

സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: സുഹൃത്തുക്കളെ വിശ്വസിപ്പിയ്ക്കാന്‍ മുള്ളന്‍ പന്നിയുടെ ഇറച്ചിയ്‌ക്കൊപ്പം മുള്ളും സൂക്ഷിച്ചതില്‍ യുവാവ് പിടിയില്‍. ബിഹാര്‍ സ്വദേശിയായ സിലാസ് എംബാറാമാണ് കട്ടപ്പന പൊലിസിന്റെ പിടിയിലായത്. കഴിഞ്ഞദിവസമായിരുന്നു കേസിന് ആസ്പദമായ സംഭവം.

ബിഹാര്‍ സ്വദേശിയായ സിലാസ് എംബാറാമിന് തൂക്കുപാലം കുഴിപ്പട്ടിക്ക് സമീപത്ത് വെച്ച് വാഹനമിടിച്ച് ചത്ത നിലയില്‍ മുള്ളന്‍പന്നിയെ കിട്ടുകയായിരുന്നു. മുള്ളന്‍പന്നിയെ താമസസ്ഥലത്ത് എത്തിച്ചു.തുടര്‍ന്ന് കട്ടപ്പനയിലുള്ള സുഹൃത്തുക്കളെ വിളിച്ച് വിവരം അറിയിച്ചെങ്കിലും അവര്‍ മുള്ളന്‍ പന്നിയുടെ ഇറച്ചിയാണെന്ന് വിശ്വസിച്ചില്ല. ഇതോടെ സുഹൃത്തുക്കളെ വിശ്വസിപ്പിയ്ക്കാനും പാകം ചെയ്ത് കഴിക്കാനുമായി കട്ടപ്പനയ്ക്ക് ഇറച്ചിയും ചാക്കിലാക്കി പുറപ്പെട്ടു. വിശ്വാസ്യത നേടിയെടുക്കുവാനായി മുള്ളന്‍ പന്നിയുടെ മുള്ളുകളും ഇറച്ചിക്കൊപ്പം സൂക്ഷിച്ചു. കട്ടപ്പനയില്‍ പൊലീസിന്റെ പ്രത്യേക പരിശോധന നടക്കുന്നതിനിടയില്‍ ചാക്ക് ശ്രദ്ധയില്‍പ്പെടുകയും ഇറച്ചി കണ്ടെത്തുകയുമായിരുന്നു.

പൊലിസ് വനം വകുപ്പ് കുമളി റേഞ്ച് ഓഫീസില്‍ വിവരമറിയിക്കുകയും തുടര്‍ന്ന് ഇറച്ചിയും പ്രതിയെയും കൈമാറുകയും ചെയ്തു. അഞ്ച് കിലോയോളം മുള്ളന്‍ചുന്നിയുടെ ഇറച്ചിയും മുള്ളുകളും ഇറച്ചി പാകപ്പെടുത്തുവാന്‍ ഉപയോഗിച്ച വാക്കത്തി, കത്തി, ചാക്ക് എന്നിവയും വനം വകുപ്പ്, പിന്നീട് നടത്തിയ തെരച്ചിലില്‍ കണ്ടെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ആദിവാസി വിഭാഗങ്ങളില്‍ നിന്നും കേരളത്തില്‍ ജോലിക്കായി എത്തുന്നവര്‍ക്ക് വന്യജീവി നിയമത്തെ കുറിച്ചുള്ള കൃത്യമായ അറിവില്ലെന്നും , തൊഴിലുടമകള്‍ വന്യജീവി സംരക്ഷണ നിയമത്തെക്കുറിച്ച് ഇവര്‍ക്ക് അവബോധം നല്‍കണമെന്നും വനവകുപ്പധികൃതര്‍ ആവശ്യപ്പെട്ടു.

Youth arrested for possessing porcupine meat along with its quills

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വേടന്റെ പരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് അപകടം; കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്ക്; ഒരാള്‍ ട്രെയിന്‍ തട്ടി മരിച്ചു

കളിക്കുന്നതിനിടെ അപകടം; ഒന്നാം ക്ലാസുകാരി പുഴയില്‍ മുങ്ങിമരിച്ചു

സ്വകാര്യ ആശുപത്രി ജീവനക്കാരുടെ ശമ്പളം കൂടും; വിജ്ഞാപനം ഒരുമാസത്തിനുള്ളില്‍

പാലായില്‍ ഇലക്ട്രിക് കമ്പിയില്‍ തട്ടി ലോറിക്ക് തീപ്പിടിച്ചു; സാധനങ്ങള്‍ പൂര്‍ണമായി കത്തിനശിച്ചു

ചെല്ലാനത്ത് വാഹന പരിശോധനക്കിടെ അപകടം: യുവാക്കള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തേക്കും

SCROLL FOR NEXT