ഫായിസ് 
Kerala

വണ്ടിയോടിച്ചപ്പോൾ പൊടിപാറി, തർക്കത്തിൽ ഇടപെട്ടത് ഇഷ്ടപ്പെട്ടില്ല; അയൽവാസിയുടെ വീട്ടിൽ കയറി തീയിട്ടു; യുവാവ് അറസ്റ്റിൽ 

വീട്ടിൽ അതിക്രമിച്ചുകയറി വീടിന്റെ പിൻഭാഗത്തുള്ള വിറകുപുരയ്ക്ക് തീയിടുകയായിരുന്നു

സമകാലിക മലയാളം ഡെസ്ക്


കോഴിക്കോട്; വാക്ക് തർക്കത്തിൽ ഇടപെട്ടതിന് അയൽവാസിയുടെ വീടു കയറി ആക്രമിച്ച യുവാവ് അറസ്റ്റിൽ. ഉള്ളിയേരി പുതുവയൽക്കുനി ഫായിസിനെയാണ്‌ (25) മലപ്പുറം അരിക്കോട് ലോഡ്ജിൽവെച്ച് അത്തോളി പോലീസ് അറസ്റ്റുചെയ്തത്. വീട്ടിൽ അതിക്രമിച്ചുകയറി വീടിന്റെ പിൻഭാഗത്തുള്ള വിറകുപുരയ്ക്ക് തീയിടുകയായിരുന്നു. 

ഇക്കഴിഞ്ഞ മാർച്ച് പത്തിനാണ് കേസിനാസ്പദമായ സംഭവമുണ്ടാകുന്നത്. ഫായിസിന്റെ വീടിനടുത്തുള്ള ചോനോക്കണ്ടി യൂസഫിന്റെ വീട്ടിലാണ് അതിക്രമിച്ചുകയറി ആക്രമണം നടത്തിയത്. യൂസഫിന്റെ സുഹൃത്തായ ഓട്ടോഡ്രൈവറുമായി ഫായിസ് വാക്‌ തർക്കത്തിൽ ഏർപ്പെട്ടിരുന്നു. വാഹനമോടിക്കുമ്പോൾ പൊടിപാറിയതായിരുന്നു തർക്കത്തിനുകാരണം. ഇതിൽ യൂസഫ് ഇടപെട്ടതാണ് ഫായിസിനെ പ്രകോപിപ്പിച്ചത്. 

വീട്ടിൽ എത്തിയ ഇയാൾ വിറകുപുരയ്ക്ക് തീയിടുകയും വരാന്തയിലെ മേശയും കസേരയും സ്റ്റൂളും അടിച്ച് പൊട്ടിച്ച് കിണറ്റിലിടുകയുംചെയ്തു. അക്രമണം നടക്കുമ്പോൾ യൂസഫ് വീട്ടിലുണ്ടായിരുന്നില്ല. യൂസഫിന്റെ മാതാവിനെ അസഭ്യം പറഞ്ഞെന്നും പരാതിയിലുണ്ട്. സംഭവത്തിനുശേഷം ഫായിസ് ഒളിവിൽപ്പോയിരുന്നു. അത്തോളി സി.ഐ. പി. ജിതേഷിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്.ഐ.മാരായ ആർ. രാജീവ്, കെ.പി. ബിജു എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം വ്യാഴാഴ്ച രാത്രി 11.30-ഓടെ ലോഡ്ജിലെത്തി പിടികൂടുകയായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT