തിരുവനന്തപുരത്ത് യുവാവിനെ ആക്രമിക്കുന്ന ദൃശ്യം 
Kerala

ഭാര്യയെ തുറിച്ചുനോക്കി എന്ന പേരില്‍ മര്‍ദ്ദനം, യുവാവിന്റെ പല്ല് അടിച്ചുകൊഴിച്ചു; ചെവിയില്‍ ആറ് സ്റ്റിച്ച്, പരാതി 

ഭാര്യയെ തുറിച്ചുനോക്കി എന്ന കാരണം പറഞ്ഞ് യുവാക്കളെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഭാര്യയെ തുറിച്ചുനോക്കി എന്ന കാരണം പറഞ്ഞ് യുവാക്കളെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. കൃഷ്ണകുമാറിനും അഖിലിനുമാണ് മര്‍ദ്ദനമേറ്റത്. കൃഷ്ണകുമാറിന്റെ രണ്ട് പല്ല് അടിച്ചുകൊഴിച്ചു. അഖിലിന്റെ ചെവിക്കാണ് പരിക്ക്. ഇരുവരും വൈദ്യസഹായം തേടി.

തിരുവനന്തപുരം വെങ്ങാന്നൂരില്‍ ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം. കുട്ടുകാരന്റെ പിറന്നാള്‍ ആഘോഷിക്കാന്‍ കേക്ക് വാങ്ങാന്‍ വന്നതാണെന്ന് കൃഷ്ണകുമാര്‍ പറയുന്നു. അഖില്‍ കേക്ക് വാങ്ങി പണം നല്‍കുന്നതിനിടെ, താന്‍ ബൈക്ക് എടുക്കാന്‍ പുറത്തിറങ്ങി. ബൈക്ക് എടുക്കുന്നതിനിടെ താക്കോല്‍ താഴെ വീണു. കുനിഞ്ഞ് താക്കോല്‍ എടുക്കുന്നതിനിടെ, ഭാര്യയെ തുറിച്ചുനോക്കുന്നത് മതിയായില്ലേ എന്ന് ചോദിച്ചാണ് യുവാവ് തട്ടിക്കയറിയതെന്നും കൃഷ്ണകുമാര്‍ പറയുന്നു. താന്‍ ഭാര്യയോട് അപമര്യാദയായി ഒന്നും പറഞ്ഞിട്ടില്ലെന്നും ചോദിച്ച് നോക്കാനും കൃഷ്ണകുമാര്‍ പറഞ്ഞു. 

എന്നാല്‍ ഇതൊന്നും കേള്‍ക്കാതെ ഭര്‍ത്താവ് തന്നെ മര്‍ദ്ദിക്കാന്‍ തുടങ്ങിയതായി കൃഷ്ണകുമാര്‍ പറയുന്നു. മര്‍ദ്ദനത്തിനിടെ, തന്റെ രണ്ടുപല്ലുകള്‍ അടിച്ചുകൊഴിച്ചു. ഇത് കണ്ട് ചോദ്യം ചെയ്യാന്‍ എത്തിയ കൂട്ടുകാരന്‍ അഖിലിനെയും മര്‍ദ്ദിച്ചു. അഖിലിന്റെ ചെവി അടിച്ചുപൊട്ടിച്ചതായി യുവാവ് പറയുന്നു. അഖിലിന്റെ ചെവിയില്‍ ആറ് സ്റ്റിച്ചിട്ടു.നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി ഭര്‍ത്താവിനെ പൊലീസിനെ ഏല്‍പ്പിച്ചു.ഇതുസംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയതായും യുവാവ് മാധ്യമങ്ങളോട് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രീ, ശ്രദ്ധിക്കുമല്ലോ, സ്ഥലവും സമയവും തീരുമാനിച്ചില്ല; വീണ്ടും സംവാദത്തിനു വെല്ലുവിളിച്ച് വിഡി സതീശന്‍

നേരിട്ടല്ല, വിഡി സതീശനെ ക്ഷണിച്ചത് ഫെയ്‌സ്ബുക്കിലൂടെയുള്ള സംവാദത്തിന്: മുഖ്യമന്ത്രി

ബിരുദമുണ്ടോ?, നാഷണൽ ബുക്ക് ട്രസ്റ്റിൽ ജോലി; മലയാളം വിഭാഗത്തിലും ഒഴിവ്,ഇപ്പോൾ അപേക്ഷിക്കാം

'എനിക്ക് കുറച്ചു സമയം തരൂ...'; 'എന്തിനാണ് ഇം​ഗ്ലീഷിൽ സംസാരിക്കുന്നത് ?', ചോദ്യത്തിന് മറുപടിയുമായി നടി കയാദു

ജയറാമും കാളിദാസും ഒന്നിച്ചെത്തിയ 'ആശകൾ ആയിരം' ഒടിടിയിലേക്ക്; എവിടെ കാണാം

SCROLL FOR NEXT