കെ സുധാകരനും, കെ സി വേണു​ഗോപാലും/ ഫെയ്സ്ബുക്ക് 
Kerala

കണ്ണൂരില്‍ സുധാകരന് തിരിച്ചടി; ഐ ഗ്രൂപ്പിന് ആറു ജില്ലാ പ്രസിഡന്റ്; കെസി പക്ഷത്തിനും നേട്ടം 

തെരഞ്ഞെടുപ്പില്‍ ആറു ജില്ലാ പ്രസിഡന്റ് സ്ഥാനം ഐ ഗ്രൂപ്പിന് ലഭിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍ സ്വന്തം തട്ടകമായ കണ്ണൂരില്‍ കെ സുധാകരന്‍ പക്ഷത്തിന് തിരിച്ചടി നേരിട്ടു. സുധാകരന്റെ പിന്തുണയുണ്ടായിരുന്ന ഫര്‍സീന്‍ മജിദ് തോറ്റു. എ ഗ്രൂപ്പിലെ വിജില്‍ മോഹന്‍ ജില്ലാ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 

തെരഞ്ഞെടുപ്പില്‍ ആറു ജില്ലാ പ്രസിഡന്റ് സ്ഥാനം ഐ ഗ്രൂപ്പിന് ലഭിച്ചു. അഞ്ച് ജില്ലാ പ്രസിഡന്റ് സ്ഥാനം എ ഗ്രൂപ്പിനും ലഭിച്ചു. എറണാകുളത്തെ ജില്ലാ പ്രസിഡന്റിനെ പ്രഖ്യാപിച്ചിട്ടില്ല. കെസി വേണുഗോപാല്‍ പക്ഷവും നേട്ടമുണ്ടാക്കിയിട്ടുണ്ട്.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്വന്തം ജില്ലയായ പത്തനംതിട്ടയില്‍ എ ഗ്രൂപ്പിന് തിരിച്ചടി നേരിട്ടു. കെസി വേണുഗോപാല്‍ ഗ്രൂപ്പാണ് പത്തനംതിട്ടയില്‍ വിജയിച്ചത്.

പത്തനംതിട്ടയ്ക്കു പുറമെ, കോട്ടയം, കോഴിക്കോട്, മലപ്പുറം ജില്ലകളാണ് കെസി ഗ്രൂപ്പ് നേടിയത്. മലപ്പുറത്തും കോട്ടയത്തും കെസി പക്ഷത്തേക്ക് കൂറുമാറിയ എ ഗ്രൂപ്പ് വിമതരാണ് വിജയിച്ചത്. തൃശൂരില്‍ കെ സുധാകരന്‍ പക്ഷം ജില്ലാ പ്രസിഡന്റ് പദം നേടി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ബാഷ', 'അണ്ണാമലൈ' തുടങ്ങി നിരവധി സൂപ്പർ ഹിറ്റുകൾ, സം​ഗീത സംവിധായകൻ ദേവ അന്തരിച്ചു; കണ്ണീരോടെ തമിഴ് സിനിമാ ലോകം

ക്രൂയിസ് കണ്‍ട്രോള്‍, ക്ലച്ച് ഉപയോഗിക്കാതെ ഗിയര്‍ മാറാം; ഹീറോ എക്‌സ്ട്രീ 250ആര്‍ 2026 വിപണിയില്‍

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷം: ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട സിഐക്കെതിരെ നടപടിക്ക് ശുപാര്‍ശ

രാഹുല്‍ ഗാന്ധിയെക്കുറിച്ച് പറഞ്ഞാല്‍ കലാപാഹ്വാനം, പ്രധാനമന്ത്രിയെ അധിക്ഷേപിച്ചാല്‍ മാനനഷ്ടക്കേസ്; ഇരട്ട നീതിയെന്ന് ആര്‍ ശ്രീലേഖ

സയന്‍സ് ഫിക്ഷന്‍ സിനിമയല്ല! പറക്കും കാര്‍ അവതരിപ്പിച്ച് മസ്‌ക്; കണ്ണടച്ച് തുറക്കുമ്പോഴേക്കും 60 മൈല്‍ വേഗം- വിഡിയോ