Youth Congress march against Paliyekkara toll collection on National Highway Thrissur  Special Arrangement
Kerala

വെള്ളം തീരും വരെ ജലപീരങ്കി, അണയാതെ പ്രതിഷേധം; ടോള്‍ പിരിവിനെതിരെ പാലിയേക്കരയില്‍ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്

പാലിയേക്കര മേല്‍പ്പാലത്തിന് സമീപത്തു നിന്ന് ആരംഭിച്ച മാര്‍ച്ച് ടോള്‍പ്ലാസയ്ക്ക് സമീപം തടഞ്ഞതോടെ പ്രവര്‍ത്തകര്‍ പൊലീസിന് എതിരെ തിരിയുകയായിരുന്നു

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ദേശീയപാത പാലിയേക്കര ടോള്‍ പിരിവിനെതിരെ യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച മാര്‍ച്ചിനിടെ സംഘര്‍ഷം. യൂത്ത് കോണ്‍ഗ്രസ്സ് പുതുക്കാട്, ഒല്ലൂര്‍ നിയോജകമണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ചാണ് പൊലീസുമായുള്ള സംഘര്‍ഷത്തില്‍ കലാശിച്ചത്. സംഭവത്തില്‍ 14 പേരെ അറസ്റ്റ് ചെയ്തു.

പാലിയേക്കര മേല്‍പ്പാലത്തിന് സമീപത്തു നിന്ന് ആരംഭിച്ച മാര്‍ച്ച് ടോള്‍പ്ലാസയ്ക്ക് സമീപം തടഞ്ഞതോടെ പ്രവര്‍ത്തകര്‍ പൊലീസിന് എതിരെ തിരിയുകയായിരുന്നു. ദേശീയപാതയുടെ തൃശ്ശൂര്‍ ഭാഗത്തേക്കുള്ള ട്രാക്ക് പകുതിയോളം ബാരിക്കേഡ് വച്ച് പൊലീസ് പ്രതിരോധം തീര്‍ത്തിരുന്നു. അതോടെ പ്രവര്‍ത്തകര്‍ ദേശീയപാതയുടെ ഒരുവശത്ത് ഇരുന്ന് പ്രതിഷേധിച്ചു.

മുന്‍ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂര്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തതിന് പിന്നാലെ പ്രവര്‍ത്തകര്‍ പൊലീസ് ബാരിക്കേഡുകള്‍ മറികടന്ന മുന്നോട്ട് നീങ്ങിയതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. തുടര്‍ന്ന് പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ഒരു ടാങ്ക് വെള്ളം തീര്‍ന്നിട്ടും പ്രവര്‍ത്തകര്‍ ദേശീയപാതയില്‍ നിന്ന് മാറിയില്ല. തുടര്‍ന്ന് പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിച്ച് വാഹനങ്ങള്‍ തടഞ്ഞു. അതോടെ ടോള്‍പ്ലാസയില്‍ വന്‍ ഗതാഗതക്കുരുക്കായി. ഞൊടിയിടയില്‍ ദേശീയപാതയില്‍ വാഹനങ്ങളുടെ നീണ്ടനിരയായി. ദേശീയപാതയില്‍ കിടന്ന് മുദ്രാവാക്യം വിളിച്ച പ്രവര്‍ത്തകരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി.

ജോസ് വള്ളൂര്‍, കെ ഗോപാലകൃഷ്ണന്‍ , ടി എം ചന്ദ്രന്‍, ശോഭ സുബിന്‍ , സി പ്രമോദ്, ഹരീഷ് മോഹന്‍ ,സുഷില്‍ ഗോപാല്‍, ഫൈസല്‍ ഇബ്രാഹിം, അല്‍ജോ ചാണ്ടി, ഷെറിന്‍ തേര്‍ മഠം, കെ മനോജ് കുമാര്‍ , ഹരണ്‍ ബേബി എന്നിവരെ അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടയച്ചു.

Youth Congress march against Paliyekkara toll collection on National Highway Thrissur

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജയില്‍ ഡിഐജിക്കെതിരായ കൈക്കൂലിക്കേസ്: കൊടി സുനിയടക്കം 12 തടവുകാര്‍ പണം നല്‍കി, എം കെ വിനോദ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്യും

'സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം': എഐ ചിത്രങ്ങള്‍ക്കെതിരെ നടി നിവേദ തോമസ്

കൈക്കൂലിക്കേസിൽ കുടുങ്ങി ജയിൽ ഡിഐജി, രാഹുലിന് നിർണായകം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

ആണവ ബില്‍ ലോക്‌സഭ പാസ്സാക്കി; പ്രതിപക്ഷ ഭേദഗതികള്‍ തള്ളി

പോറ്റിയെ കേറ്റിയെ... ഇനി പാടാനില്ല; വികാരം വ്രണപ്പെട്ടത് വിശ്വാസികളായി ചമയുന്നവര്‍ക്കെന്ന് അണിയറ പ്രവര്‍ത്തകര്‍

SCROLL FOR NEXT