veena george, O J Janeesh facebook
Kerala

'യാരമ്മ നീങ്കെ, മോണോ ആക്ട് കൈമോശം വരാതെ സൂക്ഷിക്കുന്നു'; ആരോഗ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍

പ്രതിഷേധക്കാരെ കാണുമ്പോള്‍ മന്ത്രി വിക്രം സിനിമയിലെ അന്യനെ പോലെയാണ് പെരുമാറുന്നതെന്നും ജനീഷ് പറഞ്ഞു.

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: വിദ്യാര്‍ത്ഥി കാലഘട്ടത്തില്‍ സ്വായത്തമാക്കിയ അഭിനയ കല ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഇപ്പോഴും കൈമോശം വരാതെ സൂക്ഷിക്കുന്നുണ്ടെന്ന് കണ്ണൂരില്‍ ആരോഗ്യ വകുപ്പ് മന്ത്രിയുടെ കെഎസ്‌യു പ്രതിഷേധത്തിന് നേരെയുള്ള പ്രകടനം കണ്ടാല്‍ മനസിലാക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ ജെ ജനീഷ്. പ്രതിഷേധക്കാരെ കാണുമ്പോള്‍ മന്ത്രി വിക്രം സിനിമയിലെ അന്യനെ പോലെയാണ് പെരുമാറുന്നതെന്നും ജനീഷ് പറഞ്ഞു.

പ്രതിഷേധക്കാര്‍ പോയി കഴിഞ്ഞാല്‍ അമ്പിയെപോലെ തരം മാറി അഭിനയിക്കാനും വളരെ പെട്ടെന്ന് അവര്‍ക്ക് സാധിക്കുന്നുണ്ട്. കെഎസ്‌യു പ്രവര്‍ത്തകര്‍ മന്ത്രിയുടെ തൊട്ടടുത്തേക്ക് പോലും എത്താന്‍ സാധിക്കാതെ പൊലീസ് തടയുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്തിനാടാ നിന്റെയൊക്കെ പ്രതിഷേധം എന്നാണ് ദൃശ്യങ്ങളില്‍ മന്ത്രി കെഎസ്യു പ്രവര്‍ത്തകരോട് വിളിച്ച് ചോദിക്കുന്നത്. അല്‍പം പോലും പക്വതയും പാകതയും ഇല്ലാത്ത രീതിയിലാണ് ഒരു പ്രതിഷേധം ഉണ്ടാകുമ്പോള്‍ ജനാധിപത്യസമൂഹത്തിനകത്തൊരു പ്രതിഷേധത്തിനോട് എങ്ങനെ പെരുമാറണം എന്നതുപോലും മനസിലാക്കാത്ത രീതിയിലാണ് മന്ത്രി പെരുമാറുന്നത്. വനിത പൊലീസ് ഉദ്യോഗസ്ഥ മന്ത്രിയെ തടഞ്ഞ് നിര്‍ത്തുന്നത് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. മന്ത്രിയുടെ കയ്യിലെ മുറിവ് സമരത്തിന് മുന്‍പും മണിക്കൂറുകള്‍ക്ക് മുന്‍പും പങ്കെടുത്ത പരിപാടികളിലെ ഫോട്ടോകളില്‍ കാണാനുണ്ട്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് മുഖ്യമന്ത്രിയും മോഹന്‍ലാലും തകര്‍ത്ത് അഭിനയിച്ച ഇരുവറില്‍ മലയാളത്തിന്റെ വിസ്മയ നടനായ മോഹന്‍ ലാലിനെ മുഖ്യമന്ത്രി അഭിനയിച്ച് തോല്‍പ്പിക്കുന്നത് കാണാന്‍ സാധിച്ചിരുന്നു. എന്നാല്‍ അതേ മുഖ്യമന്ത്രിയെ ഇന്ന് ആരോഗ്യമന്ത്രി തെരുവില്‍ ഒരു സംഘര്‍ഷ സ്ഥലത്ത് പോലും അഭിനയിച്ച് തോല്‍പ്പിക്കുന്നത് അതിശയമുളവാക്കുന്ന അഭിനയസിദ്ധിയുടെ ഉടമയാണ് ആരോഗ്യമന്ത്രിയെന്ന് തെളിയിക്കുന്നു. ഇവരുടെ അഭിനയം കാണുമ്പോള്‍ കേരള ജനത പകച്ച് നിന്ന് ചോദിക്കുകയാണ്. യാരമ്മ നീങ്കെ. പ്രതിഷേധക്കാരെ കയ്യേറ്റം ചെയ്യുമെന്ന മന്ത്രി വി ശിവന്‍കുട്ടിയുടെ പ്രസ്താവന സംബന്ധിച്ച് ശിവന്‍കുട്ടി ഗുണ്ടയല്ല മന്ത്രിയാണ് എന്ന് ഓര്‍മ്മിപ്പിക്കാന്‍ ഒരു പ്രത്യേക സ്റ്റാഫിനെ കൂടി അദ്ദേഹത്തിന്റെ വകുപ്പില്‍ വെയ്‌ക്കേണ്ടതുണ്ട് എന്നാണ് പറയാനുള്ളത്. യൂത്ത് കോണ്‍ഗ്രസിനെയും കെഎസ്യുവിനേയും നേരിടുമെന്ന് വെല്ലുവിളിക്കുന്ന വസീഫ് അല്‍പമെങ്കിലും ആര്‍ജ്ജവമുണ്ടെങ്കില്‍ ആരോഗ്യമന്ത്രിക്ക് നേരെയാണ് സമരം നടത്തേണ്ടത്.

മന്ത്രിയുടെ അഭിനയത്തില്‍ വേദനിക്കുന്ന ഇവര്‍ക്ക് എന്തുകൊണ്ട് കൈമുറിച്ചു മാറ്റേണ്ടിവന്ന വിനോദിനിയുടേയും കണ്ണ് ചൂഴ്ന്ന് എടുക്കപ്പെടേണ്ടി വന്ന സനൂപിന്റേയും വേദനകളെ കാണാന്‍ സാധിക്കുന്നില്ല. അത്തരത്തില്‍ ഇരയാക്കപ്പെട്ട കുടുംബങ്ങളുടെ പ്രാര്‍ത്ഥനകള്‍ ഉള്ളിടത്തോളം കാലം കെഎസ്യുവിന്റേയും യൂത്ത് കോണ്‍ഗ്രസിന്റേയും സമരങ്ങളെ ആര് വിചാരിച്ചാലും തടഞ്ഞ് നിര്‍ത്താനും സാധിക്കില്ലെന്നും സമരങ്ങള്‍ ശക്തമായി തന്നെ മുന്നോട്ട് പോകുമെന്നും ഒ ജെ ജനീഷ് വ്യക്തമാക്കി.

Youth Congress state president against health minister

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണാ ജോര്‍ജിന്റെ കഴുത്തിന് ക്ഷതമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍; വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കും

മോദി സുഹൃത്തല്ല, സഹോദരനെന്ന് നെതന്യാഹു; ഇന്ത്യക്ക് നന്ദി പറഞ്ഞ് ഇസ്രയേല്‍

ആരോഗ്യമന്ത്രിക്കെതിരായ പ്രതിഷേധം; കണ്ണൂരില്‍ സംഘര്‍ഷാവസ്ഥ, കണ്ണൂര്‍ ഡിസിസി ഓഫീസിന് നേരെ കല്ലേറ്

'ഞങ്ങളിങ്ങനെ മലയാളിയും മലയാളിയും മല്ലുവുമായി തുടര്‍ന്നോളാം'; തരൂരിന് ബ്രിട്ടാസിന്റെ മറുപടി, എക്‌സില്‍ വാഗ്‌പോര്‌

കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഓൺലൈൻ പിജി കോഴ്സുകൾക്ക് യുജിസി അനുമതി, മാർച്ച് 20 വരെ അപേക്ഷിക്കാം

SCROLL FOR NEXT