Youth Congress woman leader allegation against Rahul Mamkootathil  
Kerala

'ഒപ്പം വരാന്‍ ഡല്‍ഹിയിലേക്ക് ക്ഷണിച്ചു', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കെപിസിസി സംസ്‌കാര സാഹിതി ജന. സെക്രട്ടറി

'കര്‍ഷക സമരം നടക്കുന്ന കാലത്ത് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സമീപനത്തില്‍ അസ്വാഭാവികത ഉണ്ടായിരുന്നു'

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ലൈംഗിക പീഡന കേസില്‍ അന്വേഷണം നേരിടുന്ന പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പുതിയ വെളിപ്പെടുത്തല്‍. രാഹുലിന്റെ ഭാഗത്ത് നിന്നും മോശം പെരുമാറ്റം നേരിട്ടിട്ടുണ്ടെന്ന് കെപിസിസി സംസ്‌കാര സാഹിതി ജന. സെക്രട്ടറി എം എ ഷഹനാസ് മാധ്യമങ്ങളോട് പ്രതികരിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി കൊണ്ടുവരുന്ന സമയത്ത് ഷാഫി പറമ്പിലിന് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഇടപടെലിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു എന്ന വെളിപ്പെടുത്തിയ ഫെയ്‌സ്ബുക്ക് പോസ്റ്റിന് പിന്നാലെയാണ് ഷഹനാസ് കൂടുതല്‍ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞത്.

രാഹുല്‍ മാങ്കൂട്ടത്തലിന്റെ ഇടപെടലുകളെ കുറിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നേരത്തെ തന്നെ അറിവുണ്ടായിരുന്നു. രാഹുല്‍ നേതൃത്വത്തിലേക്ക് വരുമ്പോള്‍ ഷാഫി പറമ്പിലിനോട് ഇക്കാര്യം താന്‍ സൂചിപ്പിച്ചു. വ്യക്തിപരമായ അനുഭവത്തിന്റെ പുറത്തായിരുന്നു മുന്നറിയിപ്പ് നല്‍കിയത്. ഇക്കാര്യത്തില്‍ അദ്ദേഹത്തോടെ വിവരങ്ങള്‍ തേടാം. താന്‍ പറയുന്നത് ഷാഫി പറമ്പില്‍ തള്ളിയാല്‍ തെളിവുകള്‍ നല്‍കാന്‍ തെളിവുകള്‍ പക്കലുണ്ടെന്നും ഷഹനാസ് പറഞ്ഞു.

രാജ്യ തലസ്ഥാനത്ത് കര്‍ഷക സമരം നടക്കുന്ന കാലത്ത് രാഹുല്‍ സമീപിച്ചതില്‍ അസ്വാഭാവികത ഉണ്ടായിരുന്നു എന്നാണ് ഷഹനാസ് പറയുന്നത്. കര്‍ഷക സമരത്തില്‍ പങ്കെടുക്കാന്‍ പോകുമ്പോള്‍ അറിയിക്കാതെ ഇരുന്നത് എന്താണെന്ന് രാഹുല്‍ ഫോണ്‍ ചെയ്ത് ചോദിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഒന്നിച്ച് പോകുന്നുണ്ടെങ്കില്‍ ഒന്നു കൂടി പോകാം എന്നറിയിച്ചു. എന്നാല്‍ തന്നെ മാത്രമാണ് രാഹുല്‍ ക്ഷണിച്ചത് എന്നാണ് ഷഹനാസിന്റെ ആരോപണം.

Youth Congress woman leader allegation against Rahul Mamkootathil

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദീപക്കിന്റെ ആത്മഹത്യ: ഷിംജിത റിമാന്‍ഡില്‍; മഞ്ചേരി ജയിലില്‍

മേപ്പാടി ദുരന്തബാധിതരുടെ ഉപജീവനത്തിന് പ്രത്യേക വായ്പാ പദ്ധതി; മന്ത്രിസഭായോ​ഗം അംഗീകരിച്ചു

കോഫിയെ ഡബിൾ ഹെൽത്തി ആക്കാം, ഈ മൂന്ന് ചേരുവകൾ കൂടി ചേർക്കൂ

'രണ്ട് പ്രസവവും ഒരു അബോർഷനും, എന്നിട്ടും ഞാൻ സ്ട്രോങ് ആണ്'; ബോഡി ഷെയിമിങ് ചെയ്യുന്നവരോട് പേളി മാണി

'പഞ്ചാഗ്‌നി മധ്യേ തപസ്സു ചെയ്താലുമീ..'; ശബരിമലയില്‍ നടന്നത് കൂട്ടക്കൊള്ളയെന്ന് ഹൈക്കോടതി

SCROLL FOR NEXT