സലീം സഹദ് 
Kerala

കാറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്കിൽ നിന്നും തെറിച്ചു വീണു, ബസിനടിയിൽപെട്ട് യുവാവ് മരിച്ചു

വേങ്ങര സ്വദേശിയാണ് മരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: കാറിനെ മറികടക്കാൻ ശ്രമിക്കവേ ബൈക്കിൽ നിന്ന് തെറിച്ചുവീണ യുവാവ് ബസിടയിൽപ്പെട്ട് മരിച്ചു. വേങ്ങര സ്വദേശി സലീം സഹദ് (24) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചക്ക് ഒരു മണിയോടെ ഊരകം പുത്തൻപീടികയ്ക്ക് സമീപമാണ് അപകടം.

പരപ്പനങ്ങാടിയിൽ നിന്നും മഞ്ചേരിയിലേക്ക് പോകുകയായിരുന്ന ബസിനടിയിൽ പ്പെട്ടാണ് അപകടം. മലപ്പുറത്തു നിന്നും വേങ്ങരയിലേക്ക് വരികയായിരുന്ന സലീം സഹദ് ഒരു കാറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ തെറിച്ച് ബസിനിടിയിലേക്ക് വീഴുകയായിരുന്നു.

മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ പോസ്റ്റ്‌മോർട്ടത്തിനു ശേഷം നാളെ ഉച്ചയോടെ അരീക്കുളം ജുമാ മസ്ജിദ് കബർസ്ഥാനിൽ സംസ്കരിക്കും. ഉമ്മ: പരേതയായ മൈമൂന. സഹോദരങ്ങൾ: സലീമ, സൽമിയ്യ, സഫ്വാന, സഹല, സാലിമ. 

ഈ വാര്‍ത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഞാനായിരുന്നെങ്കില്‍ 'മോനെവിടെ നിന്നാണ് വന്നത്?, മോന്റെ പേരെന്താണ്?' എന്നു ചോദിച്ചു വിടുമായിരുന്നു

'കയ്യടിക്കടാ...!' അപകടത്തില്‍പ്പെട്ട യുവതിയുടെ വസ്ത്രം കീറി, ഉടുമുണ്ടഴിച്ചു നല്‍കി ചായക്കടക്കാരന്‍

ഇന്നും നാളെയും ശക്തമായ മഴ; ഓറഞ്ച്, യെല്ലോ മുന്നറിയിപ്പ്

500 സമ്പന്നര്‍ക്ക് ഒറ്റ ദിവസം 336 ബില്യണ്‍ ഡോളര്‍ നേട്ടം; മസ്‌കിന്റെ ആസ്തി 1.27 ട്രില്യണ്‍ ഡോളര്‍ കടന്നു

കുവൈത്തില്‍ നാലാം ടെര്‍മിനല്‍ ഭാഗികമായി തുറക്കും; രാജ്യാന്തര സര്‍വീസ് വീണ്ടും തുടങ്ങും

SCROLL FOR NEXT