പാലക്കാട് കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ചു 
Kerala

പാലക്കാട് കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ചു; അമ്മയ്ക്ക് ഗുരുതര പരിക്ക്

കടയില്‍ പോയി അമ്മയും മകനും വീട്ടിലേക്ക് തിരിച്ചു പോകവെയാണ് കാട്ടാന ആക്രമിച്ചത്.

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: പാലക്കാട് മുണ്ടൂരില്‍ കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ചു. അമ്മയ്ക്ക് ഗുരുതര പരിക്ക്. മുണ്ടൂര്‍ കയറംകോട് കണ്ണാടംചോല അത്താണിപ്പറമ്പ് കുളത്തിങ്കല്‍ ജോസഫിന്റെ (വിനു) മകന്‍ അലന്‍ (24) ആണ് കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന അമ്മ വിജയക്കാണ് പരിക്കേറ്റത്.

രാത്രി എട്ടോടെ കണ്ണാടന്‍ചോലയക്ക് സമീപത്ത് വെച്ചായിരുന്നു ആക്രമണം. കടയില്‍ പോയി അമ്മയും മകനും വീട്ടിലേക്ക് തിരിച്ചു പോകവെയാണ് കാട്ടാന ആക്രമിച്ചത്. കാട്ടാന പിന്നിലൂടെയെത്തി ആക്രമിക്കുകയായിരുന്നു. അലന്റെ നെഞ്ചിലാണ് കുത്തേറ്റത്. ആഴത്തിലുള്ള മുറിവായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ അലൻ മരിച്ചിരുന്നു.

അലന്റെ മൃതദേഹം പാലക്കാട് ജില്ല ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അമ്മ വിജയ ഗുരുതര പരിക്കുകളോട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സൗദിയില്‍നിന്ന് ക്രൂഡ് ഓയില്‍; ഹോര്‍മൂസ് കടലിടുക്ക് കടന്ന് ആദ്യ കപ്പല്‍ ഇന്ത്യയില്‍

ജി സുധാകരന്‍ പാര്‍ട്ടിയെ ചതിച്ചു, അമ്പലപ്പുഴയില്‍ 15 പേര്‍ പോലും പാര്‍ട്ടിയില്‍ നിന്ന് പോകില്ല; എച്ച് സലാം

'ദൈവം കാത്തു വെച്ചത് നിന്നെ തേടി വരും'; സഞ്ജുവിനോട് സൂര്യ പറഞ്ഞ വാക്കുകൾ ഇങ്ങനെ

'ജീത്തുവുമായുള്ള ബന്ധം സംവിധായക സുഹൃത്ത് ബ്രഹ്മ വച്ച് തകര്‍ത്തു'; വെളിപ്പെടുത്തി കൂട്ടിക്കല്‍ ജയചന്ദ്രന്‍

'അമിതവണ്ണം, ചികിത്സ പ്രോത്സാഹിപ്പിക്കുന്ന തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ വേണ്ട', കര്‍ശന നിര്‍ദേശവുമായി ഡിസിജിഐ

SCROLL FOR NEXT