Youth falls to death from Vattappara viaduct nh 66 malappuram  Scoial Media
Kerala

വട്ടപ്പാറ വയഡക്ടില്‍ നിന്നും യുവാവ് വീണുമരിച്ചു, പ്രണയ തകര്‍ച്ചയെ തുടര്‍ന്നുള്ള ആത്മഹത്യയെന്ന് പൊലീസ്

വെള്ളിയാഴ്ച രാത്രി പത്തോടെയാണു സംഭവം

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: ദേശീയപാത 66-ല്‍ വളാഞ്ചേരിയിലെ വട്ടപ്പാറ വയഡക്ട് പാലത്തില്‍ നിന്നും യുവാവ് വീണു മരിച്ചനിലയില്‍. കടുങ്ങാത്തുകുണ്ട് ഇരിങ്ങാവൂര്‍ കുറുപ്പുംപടി നെല്ലിക്കാട്ടില്‍ വീട്ടില്‍ സ്വരാജ് (23) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി പത്തോടെയാണു സംഭവം.

വയഡക്ടിലെ ഏറ്റവും ഉയര്‍ന്ന പോയിന്റായ പത്താംനമ്പര്‍ പില്ലറിനു മുകളില്‍ നിന്നാണ് സ്വരാജ് താഴേക്ക് പതിച്ചത്. യുവാവിന്റെത് ആത്മഹത്യയാണെന്നാണ് വിലയിരുത്തല്‍. പ്രണയബന്ധം തകര്‍ന്നതില്‍ മനംനൊന്താണ് യുവാന് ജീവനൊടുക്കിയത് എന്നാണ് പൊലീസ് നിഗമനം. വളാഞ്ചേരി പോലീസും നാട്ടുകാരും സ്ഥലത്തെത്തി. മൃതദേഹം വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്കു മാറ്റി.

Youth falls to death from Vattappara viaduct nh 66 malappuram.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്വര്‍ണം കവരാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അവസരം ഒരുക്കി'; ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍ അറസ്റ്റില്‍

പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു

എറണാകുളം-ബംഗളൂരു വന്ദേ ഭാരത് ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ; സമയക്രമം അറിയാം

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ധിപ്പിച്ച ഡിഎ അടങ്ങുന്ന ശമ്പളം ഇന്നുമുതല്‍

'ആരും വിശക്കാത്ത, ഒറ്റപ്പെടാത്ത, എല്ലാവര്‍ക്കും തുല്യ അവസരങ്ങളുള്ള കേരളത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കാം'

SCROLL FOR NEXT