വിധികർത്താവായിരുന്ന ഷാജി  ടിവി ദൃശ്യം
Kerala

'ഞാന്‍ നിരപരാധി, ഒരു പൈസയും വാങ്ങിയിട്ടില്ല'; വിധി കര്‍ത്താവിന്റെ മരണം; കലോത്സവ കോഴക്കേസ് പുതിയ വഴിത്തിരിവില്‍

പിഎന്‍ ഷാജിയെ കണ്ണൂരിലെ വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരള സര്‍വകലാശാല കലോത്സവത്തിലെ കോഴ ആരോപണത്തില്‍ ആരോപണ വിധേയനായ വിധികര്‍ത്താവ് ജീവനൊടുക്കി. ആരോപണ വിധേയനായ വിധികര്‍ത്താവ് പിഎന്‍ ഷാജിയെ കണ്ണൂരിലെ വീട്ടിലാണ് ഇന്നലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതോടെ കോഴ വിവാദം പുതിയ വഴിത്തിരിവിലെത്തി.

പൊലീസ് ഇന്ന് ചോദ്യം ചെയ്യാനിരിക്കെയാണ് ആരോപണ വിധേയനായ ഷാജിയുടെ മരണം. താന്‍ പണം വാങ്ങിയിട്ടില്ലെന്നും നിരപരാധിയാണെന്നും വ്യക്തമാക്കിക്കൊണ്ടുള്ള ഷാജിയുടെ ആത്മഹത്യാക്കുറിപ്പും പൊലീസിന് ലഭിച്ചു. കേസിലെ ഒന്നാം പ്രതിയാണ് പി എന്‍ ഷാജി.

ഷാജിയുടെ വീട്ടിൽ നിന്നും കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പ്

ഷാജി അടക്കമുള്ളവരോട് ചോദ്യം ചെയ്യലിന് കന്റോണ്‍മെന്റ് സ്‌റ്റേഷനില്‍ ഹാജരാകണമെന്ന് കാണിച്ച് പൊലീസ് നോട്ടീസ് നല്‍കിയിരുന്നു. കേസിലെ മറ്റ് പ്രതികളായ രണ്ട് നൃത്തപരിശീലകരും ഒരു സഹായിയും ഇന്ന് പൊലീസിന് മുന്നില്‍ ഹാജരാകും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെ അവസാനിച്ച മാര്‍ഗംകളി മത്സരത്തിലെ ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ടാണ് കോഴ ആരോപണം ഉയര്‍ന്നത്. വിധികര്‍ത്താവിന്റെ മരണത്തിന് എസ്എഫ്‌ഐ ആണ് ഉത്തരവാദി എന്നാരോപിച്ച് എബിവിപി രംഗത്തെത്തിയിട്ടുണ്ട്. ഷാജിയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. തുടര്‍ന്ന് പയ്യാമ്പലത്ത് സംസ്‌കരിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!

വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു, തുടര്‍ച്ചയായ രണ്ടാം തവണ

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു