ഓലമടലുകള്‍ക്കിടയില്‍ കുടുങ്ങിയ നിലയില്‍ യുവാവിന്റെ മൃതദേഹം.  ടെലിവിഷന്‍ ചിത്രം
Kerala

കരിക്ക് ഇടാന്‍ കയറി; ഏറെ നേരം കഴിഞ്ഞിട്ടും ഇറങ്ങിയില്ല; ഓലമടലുകള്‍ക്കിടയില്‍ കുടുങ്ങിയ നിലയില്‍ യുവാവിന്റെ മൃതദേഹം

തലയോലപ്പറമ്പ് തേവലക്കാട് കരിക്ക് ഇടാന്‍ കയറിയ യുവാവിനെ തെങ്ങിന് മുകളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉദയനാപുരും സ്വദേശി ഷിബു ആണ് മരിച്ചത്

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: തലയോലപ്പറമ്പ് തേവലക്കാട് കരിക്ക് ഇടാന്‍ കയറിയ യുവാവിനെ തെങ്ങിന് മുകളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉദയനാപുരും സ്വദേശി ഷിബു ആണ് മരിച്ചത്. 40 വയസ്സായിരുന്നു. ഇന്ന് രാവിലയാണ് ഷിബു കരിക്കിടാന്‍ തെങ്ങിന്റെ മുകളില്‍ കയറിയത്. ഏറെ നേരം കഴിഞ്ഞിട്ടും ഇയാളെ കാണാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് തെങ്ങിന്റെ മുകളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഓലമടലുകള്‍ക്കിടയില്‍ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം. വൈക്കത്ത് നിന്ന് ഫയര്‍ ഫോഴ്‌സ് ഫയര്‍ഫോഴ്‌സ് എത്തിയാണ് മൃതദേഹം താഴെ ഇറക്കിയത്. കര്‍ക്കിടകവാവിന് വില്‍ക്കുന്നതിന് വേണ്ടിയുള്ള കരിക്കിടാനാണ് യുവാവ് തെങ്ങില്‍ കയറിയത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ മാത്രമേ മരണകാരണം ഹൃദയാഘാതമാണോ മറ്റ് എന്തെങ്കിലുമാണോ എന്ന് അറിയാന്‍ കഴിയുകയുള്ളു.

മൃതദേഹം വൈക്കം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ച പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തു.

A young man was found dead on top of a coconut tree in Thalayolaparampu. The deceased has been identified as Shibu, a native of Udayanapuram.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

വിയർപ്പ് നാറ്റം അകറ്റാൻ വീട്ടിലെ പൊടിക്കൈകൾ

'പതിനെട്ട് വര്‍ഷം മറ്റൊരു സ്ത്രീയുമായി ബന്ധം; ഭാര്യയ്ക്ക് അറിയാമായിരുന്നു'; അവള്‍ എന്നെ മനസിലാക്കിയെന്ന് ജനാര്‍ദ്ദനന്‍

ലോകകപ്പ് ഫൈനല്‍; ഇന്ത്യന്‍ വനിതകള്‍ ആദ്യം ബാറ്റ് ചെയ്യും, ടോസ് ദക്ഷിണാഫ്രിക്കയ്ക്ക്

വിനോദ സഞ്ചാര മേഖലയിൽ വൻ മാറ്റങ്ങളുമായി കുവൈത്ത് ; പുതിയ പ്ലാറ്റ്‌ഫോം ആരംഭിച്ചു

SCROLL FOR NEXT