Rahul and rajamani 
Kerala

വടക്കഞ്ചേരിയില്‍ യുവാവ് അയല്‍വാസിയെ വെട്ടിക്കൊന്നു

തളികക്കല്ല് ഉന്നതിയിലെ രാജാമണി (47) ആണ് മരിച്ചത്

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: വടക്കഞ്ചേരിയില്‍ അയല്‍വാസിയുടെ വെട്ടേറ്റ് കുടുംബനാഥന്‍ മരിച്ചു. മംഗലംഡാം തളികകല്ല് ആദിവാസി ഉന്നതിയിലെ രാജാമണി (47) ആണ് മരിച്ചത്. അയല്‍വാസിയായ രാഹുലാണ് രാജാമണിയെ കൊലപ്പെടുത്തിയത്.

വ്യാഴം രാത്രി ഒമ്പതോടെയാണ് സംഭവം. ഉന്നതിയില്‍ മകരവിളക്കുമായി ബന്ധപ്പെട്ട് പൂജ നടക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. തളികല്ലിലെ വീടിന് സമീപത്ത് വച്ച് വെട്ടുകത്തിയുമായി രാഹുല്‍ ആക്രമിക്കുകയായിരുന്നു. രാജാമണിയുടെ മകളും രാഹുലും തമ്മിലുള്ള ബന്ധം ചോദ്യം ചെയ്തതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് മംഗലംഡാം പൊലീസ് പറഞ്ഞു.

ആക്രമണത്തിന് ശേഷം സംഭവ സ്ഥലത്ത് നിന്നും രാഹുല്‍ രക്ഷപ്പെടുകയും ചെയ്തു. ഇയാള്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണെന്നും പ്രതിയെ ഉടന്‍ പിടികൂടുമെന്നും മംഗലംഡാം പൊലീസ് അറിയിച്ചു. രാജാമണിയുടെ മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Youth hacks neighbor to death in Vadakkancherry palakkad.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സന്നിധാനത്ത് കോടികളുടെ കൊള്ള; മേൽശാന്തി നിക്ഷപിച്ചത് 46 ലക്ഷം,റിപ്പോർട്ട് ഹൈക്കോടതിയിൽ

യുഎൻഎ സാമ്പത്തികത്തട്ടിപ്പ്; ജാസ്മിൻ ഷായുടെ സ്വത്ത് ഇ ഡി കണ്ടുകെട്ടി

ഗൂഗിൾ സമ്മർ 2026 പബ്ലിക് പോളിസി ഫെലോഷിപ്പ്: 10 ലക്ഷം രൂപ വരെ സ്റ്റൈപൻഡ്, ഏപ്രിൽ ഒമ്പത് വരെ അപേക്ഷിക്കാം

ബുക്ക് ചെയ്ത് രണ്ടര ദിവസത്തിനുള്ളില്‍ ഗ്യാസ് വീടുകളിൽ; പരിഭ്രാന്തി വേണ്ടെന്ന് കേന്ദ്രം

'രാജീവ് ചന്ദ്രശേഖറിനെ എന്തടിസ്ഥാനത്തിലാണ് പങ്കെടുപ്പിച്ചത്? റിയാസിനെ വിളിക്കാത്തതില്‍ വിയോജിപ്പുണ്ട്'

SCROLL FOR NEXT