

ഇന്റർനെറ്റ്, ടെക്നോളജി പോളിസിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ താൽപ്പര്യമുള്ള വിദ്യാർത്ഥികൾക്ക് ഗുഗിൾ ഫെലോഷിപ്പ് പ്രോഗ്രാമിന് അപേക്ഷിക്കാം
വാഷിങ്ടൺ ഡിസിയിലെ പബ്ലിക് ഇൻട്രസ്റ്റ് ഓർഗനൈസേഷനുകളിൽ ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാനുള്ള അവസരം ഗൂഗിൾ സമ്മർ 2026 പബ്ലിക് പോളിസി ഫെലോഷിപ്പ് പ്രോഗ്രാം നൽകുന്നു.
ഇപ്പോൾ മുതൽ അപേക്ഷിച്ചു തുടങ്ങാം. ഏപ്രിൽ ഒമ്പതാണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.
ഫെലോ ആയി തെരഞ്ഞെടുക്കപ്പെടുന്നവർക്ക് അവരുടെ ഹോസ്റ്റ് ഓർഗനൈസേഷനിൽ ഒരു ലീഡ് മെന്റർ ഉണ്ടാകും. ഈ കാലയളവിൽ അവിടുത്തെ മുതിർന്ന സ്റ്റാഫ് അംഗങ്ങളുമായി പ്രവർത്തിക്കാനും സാങ്കേതിക നയ വിഷയങ്ങളിൽ പബ്ലിക് ഡയലോഗിന് അവസരം ലഭിക്കും. പോളിസി റിസർച്ച് പോളിസി അനാലിസിസ്,എന്നിവ നടത്തുക, റിപ്പോർട്ടുകളും ധവളപത്രങ്ങളും തയ്യാറാക്കുക, സർക്കാർതലത്തിൽ സംഘടിപ്പിക്കുന്ന വ്യവസായ മീറ്റുകളിലും കോൺഫറൻസുകളിലും പങ്കെടുക്കുക, അഡ്വക്കസി പ്രവർത്തനങ്ങളിൽ പങ്കെടുക്കുക തുടങ്ങിയ മേഖലകളിലാണ് ഫെലോകളിൽ നിന്നുള്ള ഇടപെടൽ പ്രതീക്ഷിക്കുന്നത്.
ഇന്റർനെറ്റ്, ടെക് പോളിസി എന്നിവയിൽ താൽപ്പര്യമുള്ളവരും മികച്ച അക്കാദമിക് റെക്കോർഡുള്ളവരും, മികച്ച വിശകലനം , ആശയവിനിമയം, ഗവേഷണം തുടങ്ങിയ കഴിവുകൾ ഉള്ള എല്ലാ മേജറുകളിലെയും ഡിഗ്രി പ്രോഗ്രാമുകളിലെയും വിദ്യാർത്ഥികൾ അപേക്ഷിക്കാം.
അപേക്ഷാർത്ഥി 2026 ഓഗസ്റ്റ് 30-ന് മുമ്പ് കോളേജുകൾ, സർവകലാശാലകൾ, മാസ്റ്റേഴ്‌സ് പ്രോഗ്രാമുകൾ, പിഎച്ച്ഡി പ്രോഗ്രാമുകൾ, ബിരുദ പ്രോഗ്രാമുകൾ എന്നിങ്ങനെ ഏതെങ്കിലും കോഴ്സിന് അംഗീകൃത സ്ഥാപനങ്ങളിൽ ചേർന്നിരിക്കണം. മുഴുവൻ സമയ അല്ലെങ്കിൽ പാർട്ട് ടൈം വിദ്യാർത്ഥിയായോ ചേരാം.
2026 ജനുവരി 1-ന് 18 വയസ്സ് തികഞ്ഞിരിക്കണം. മുൻ ഗൂഗിൾ പോളിസി ഫെലോകൾക്ക് അപേക്ഷിക്കാൻ അർഹതയില്ല.
ഹോസ്റ്റ് ഓർഗനൈസേഷനുകൾ ഫെലോകൾക്ക് മുഴുവൻ സമയ ഫെലോകൾക്ക് (ആഴ്ചയിൽ 40 മണിക്കൂർ) $12,000 USD (ഏകദേശം 10,00,000 രൂപ) സ്റ്റൈപൻഡ് നൽകും, പാർട്ട് ടൈം ഫെലോകൾക്ക് (ആഴ്ചയിൽ 20 മണിക്കൂർ) $6,000 (ഏകദേശം 5,00,000 രൂപ) സ്റ്റൈപൻഡ് നൽകും.
ഹോസ്റ്റ് ഓർഗനൈസേഷന്റെ വിലയിരുത്തലുകൾക്കും ആവശ്യമായ എല്ലാ എൻറോൾമെന്റ്, അഡ്മിനിസ്ട്രേറ്റീവ് ഫോമുകളും പൂരിപ്പിക്കുന്നതിനും വിധേയമായാണ് സ്റ്റൈപൻഡ് നൽകുന്നത്.
അന്താരാഷ്ട്ര തലത്തിൽ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാനും പങ്കെടുക്കാനും കഴിയും, എന്നാൽ അവരുടെ ഫെലോഷിപ്പ് ലഭിക്കുന്ന രാജ്യത്ത് ജോലി ചെയ്യാൻ യോഗ്യതയും അധികാരവും ഉണ്ടായിരിക്കണം. ഈ മാനദണ്ഡം പാലിക്കുന്നതിന് ആവശ്യമായ രേഖകൾ നേടുന്നതിന് മാർഗ്ഗനിർദ്ദേശമോ സഹായമോ നൽകാൻ കഴിയില്ലെന്ന് ഗൂഗിൾ ( Google) വ്യക്തമാക്കി. യുഎസിലെ ചില വിസ വിഭാഗങ്ങളിലുള്ള അന്താരാഷ്ട്ര വിദ്യാർത്ഥികൾ അപേക്ഷിക്കുന്നതിന് മുമ്പ് അംഗീകാരം സംബന്ധിച്ച കാര്യങ്ങൾ പരിശോധിക്കേണ്ടതുണ്ട് എന്ന് ഇത് വ്യക്തമാക്കുന്നു.
2026 സമ്മർ ഫെലോഷിപ്പ് 2026 ജൂണിൽ ആരംഭിച്ച് 2026 ഓഗസ്റ്റ് വരെ നീണ്ടുനിൽക്കും. എല്ലാ ഫെലോകളും വാഷിങ്ടണിൽ എത്തണമെന്ന് ഗൂഗിൾ ശുപാർശ ചെയ്യുന്നു. എന്നാൽ, റിമോട്ട് ഫെലോകളെ സ്വീകരിക്കാമോ എന്ന കാര്യം അതത് ഹോസ്റ്റ് ഓർഗനൈസേഷനുകൾക്ക് തീരുമാനിക്കാം എന്നും വ്യക്തമാക്കിയിട്ടുണ്ട്.
അപേക്ഷ സമർപ്പിക്കുന്നവർക്ക് കൺഫർമേഷൻ ഇമെയിൽ ലഭിക്കില്ല - ഹോസ്റ്റ് ഓർഗനൈസേഷനുകൾ ഷോട്ട്‌ലിസ്റ്റ് ചെയ്ത അപേക്ഷകരെ നേരിട്ട് ബന്ധപ്പെടും.
ഫെലോഷിപ്പ് സമയത്ത് ഫുൾടൈം അടിസ്ഥാനത്തിലോ (ആഴ്ചയിൽ 40 മണിക്കൂർ) പാർട്ട് ടൈം അടിസ്ഥാനത്തിലോ (ആഴ്ചയിൽ 20 മണിക്കൂർ) ജോലി ചെയ്യാൻ അപേക്ഷകർ സന്നദ്ധരായിരിക്കണം.അല്ലെങ്കിൽ ഹോസ്റ്റ് ഓർഗനൈസേഷൻ ആവശ്യപ്പെടുന്നതുപോലെ ജോലി ചെയ്യാൻ തയ്യാറായിരിക്കണം.
ഒരാൾക്ക് പരമാവധി രണ്ട് ഹോസ്റ്റ് ഓർഗനൈസേഷനുകളിലേക്ക് അപേക്ഷിക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates