ഇന്ത്യൻ നാവിക സേനയിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരങ്ങളിലൊന്ന് തുറന്നിരിക്കുന്നു. നാവിക സേനയിൽ അഗ്നിവീർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഗ്‌നിവീർ എസ്എസ്ആർ, എംആർ ആൻഡ് എസ്‌എസ്‌ആർ (മെഡിക്കൽ) തസ്തികകളിലേക്കുള്ള റിക്രൂട്ട്‌മെന്റിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
പന്ത്രണ്ടാം ക്ലാസ്, പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യതകളുള്ളവർക്ക് അപേക്ഷിക്കാം. ഓൺലൈനായി വേണം അപേക്ഷ നൽകേണ്ടത്. മാർച്ച് 14 മുതൽ അപേക്ഷ സ്വീകരിച്ച് തുടങ്ങും. ഏപ്രിൽ ആറ് ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. ഇന്ത്യൻ നേവി വെബ്‌സൈറ്റായ joinindiannavy.gov.in വഴി വേണം അപേക്ഷ സമർപ്പിക്കേണ്ടത്.
തസ്തികയുടെ പേര് അഗ്നിവീർ എസ്എസ്ആർ, എംആർ , എസ്എസ്ആർ (മെഡിക്കൽ)
ഒഴിവുകളുടെ എണ്ണം വിജ്ഞാപനത്തിൽ പരാമർശിച്ചിട്ടില്ല (ഒഴിവുകൾ സംസ്ഥാനാടിസ്ഥാനത്തിലായരിക്കും നികത്തുക)
ശമ്പളം പരിശീലന സമയത്ത് പ്രതിമാസം 14,600 രൂപ സ്റ്റൈപ്പൻഡ് ലഭിക്കും. അതു കഴിഞ്ഞ് . പരിശീലനം വിജയകരമായി പൂർത്തിയാക്കുമ്പോൾ, പേ മാട്രിക്സിന്റെ ലെവൽ 3-ൽ ഉൾപ്പെടുത്തും ( 21,700- 69,100 രൂപ).
യോഗ്യത ഫിസിക്സ്, കെമിസ്ട്രി, ബയോളജി (പിസിബി) എന്നീ വിഷയങ്ങൾ പഠിച്ച് 50% മൊത്തം മാർക്കും ഓരോ വിഷയത്തിലും കുറഞ്ഞത് 40% മാർക്കും നേടിയ പന്ത്രണ്ടാം ക്ലാസ് .
പത്താം ക്ലാസ് യോഗ്യത നിശ്ചയിച്ചിട്ടുള്ള എം ആർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ യോഗ്യതാ ക്ലാസിൽ 50 % മാർക്കോടെ വിജയിച്ചിരിക്കണം.
പ്രായപരിധി 2005 മെയ് 01 നും 2009 ഒക്ടോബർ 31 നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ)
അപേക്ഷ സ്വീകരിച്ചു തുടങ്ങുന്ന തീയതി : മാർച്ച് 14
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി : ഏപ്രിൽ ആറ് വൈകുന്നേരം അഞ്ച് മണി വരെ
അപേക്ഷയിൽ തിരുത്തലുകൾ വരുത്താൻ അനുവദിക്കുന്ന തീയതികൾ : ഏപ്രിൽ 10 മുതൽ 11 വരെ
പരീക്ഷ: മെയ് 2026 (തീയതി പിന്നീട് അറിയിക്കും)
ഫലപ്രഖ്യാപനം: മെയ് – ജൂൺ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates