വി എസ് എസ് സിയിൽ ഇന്റേൺഷിപ്പ്: ബിരുദ,ബിരുദാനന്തര വിദ്യാർത്ഥികൾക്ക് അവസരം, മാർച്ച് 16 വരെ അപേക്ഷിക്കാം

സയൻസ് , ടെക്നോളജി വിഷയങ്ങൾ പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്കാണ് അവസരം
Vikram Sarabhai Space Centre VSSC internship 2026 for UG and PG science students in India
VSSC Internship 2026: Science and Technology Students Can Apply Before March 16VSSC
Updated on
2 min read

വിക്രം സാരാഭായ് സ്‌പേസ് സെന്ററിലെ (വി എസ് എസ് സി-VSSC ) മാനവ വിഭവശേഷി വികസന വിഭാഗം ബിരുദ, ബിരുദാനന്തര വിദ്യാർത്ഥികൾക്കായി നടത്തുന്ന ഇന്റേൺഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു.

ബി ടെക്, ബി ഇ, എം ടെക്, എം ഇ, എം എസ് സി, ഇന്റഗ്രേറ്റഡ് എം എസ് സി/എംടെക്, ബി എസ് സി, ബിഎസ്, എം എസ്, പി എച്ച് ഡി പ്രോഗ്രാമുകൾ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി വിവിധ ഇന്റേൺഷിപ്പ് അവസരങ്ങൾ ലഭിക്കും

Vikram Sarabhai Space Centre VSSC internship 2026 for UG and PG science students in India
'പറക്കാൻ' പഠിക്കാം, പൈലറ്റ് ആകാം; പ്ലസ്ടു കഴിഞ്ഞവർക്ക് ഇന്ദിരാഗാന്ധി രാഷ്ട്രീയ ഉഡാൻ അക്കാദമിയിൽ പ്രവേശനത്തിന് അപേക്ഷിക്കാം

ബഹിരാകാശ വകുപ്പുമായും (ഡി ഒ എസ്) ഇസ്രോ (ഐഎസ്ആർഒ) പ്രോഗ്രാമുകളുമായും ബന്ധപ്പെട്ട ശാസ്ത്ര സാങ്കേതിക വിഷയങ്ങൾ പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് മാത്രമാണ് ഈ പ്രോഗ്രാമിൽ പങ്കെടുക്കാൻ അവസരമുള്ളത്.

യോഗ്യത:വിജ്ഞാപനമനുസരിച്ച്, അപേക്ഷകർ കുറഞ്ഞത് 60 ശതമാനം മൊത്തം മാർക്ക് അല്ലെങ്കിൽ 10-പോയിന്റ് സ്കെയിലിൽ 6.32 CGPA നേടിയിരിക്കണം.

താൽപ്പര്യമുള്ള വിദ്യാർത്ഥികൾക്ക് മാർച്ച് 16 വരെ അപേക്ഷിക്കാം.

Vikram Sarabhai Space Centre VSSC internship 2026 for UG and PG science students in India
പരീക്ഷാപ്പേടി അകറ്റാൻ ഡയറ്റിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കോഴ്സുകൾ വിശദമായി അറിയാം

ബിരുദ കോഴ്സുകൾ

> ബി ടെക്

എയറോനോട്ടിക്കൽ എൻജിനീയറിങ്, എയ്‌റോസ്‌പേസ് എൻജിനീയറിങ്, അപ്ലൈഡ് ഇലക്ട്രോണിക്‌സ് & ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ്, അപ്ലൈഡ് ഇലക്ട്രോണിക്‌സ് എൻജിനീയറിങ്, കെമിക്കൽ എൻജിനീയറിങ്, സിവിൽ എൻജിനീയറിങ്, കമ്പ്യൂട്ടർ സയൻസ് & എൻജിനീയറിങ്, ഇലക്ട്രിക്കൽ & ഇലക്ട്രോണിക്‌സ് എൻജിനീയറിങ്, ഇലക്ട്രോണിക്‌സ് & കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്, ഇലക്ട്രോണിക്‌സ് & ടെലികമ്മ്യൂണിക്കേഷൻ എൻജിനീയറിങ്, എഞ്ചിനീയറിംഗ് ഫിസിക്‌സ്, ഇൻഡസ്ട്രിയൽ എൻജിനീയറിങ്, ഇൻസ്ട്രുമെന്റേഷൻ & കൺട്രോൾ എൻജിനീയറിങ്, ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ്, മെറ്റീരിയൽ സയൻസ് & എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ്, മെറ്റലർജിക്കൽ & മെറ്റീരിയൽ എൻജിനീയറിങ്, മറ്റുള്ളവ, പോളിമർ സയൻസ് & എൻജിനീയറിങ്, പ്രൊഡക്ഷൻ എൻജിനീയറിങ്

> ബിഇ

എയറോനോട്ടിക്കൽ എൻജിനീയറിങ്, എയ്‌റോസ്‌പേസ് എൻജിനീയറിങ്, അപ്ലൈഡ് ഇലക്ട്രോണിക്‌സ് & ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ്, അപ്ലൈഡ് ഇലക്ട്രോണിക്‌സ് എൻജിനീയറിങ്, കെമിക്കൽ എൻജിനീയറിങ്, സിവിൽ എൻജിനീയറിങ്, കമ്പ്യൂട്ടർ സയൻസ് & എൻജിനീയറിങ്, ഇലക്ട്രിക്കൽ & ഇലക്ട്രോണിക്‌സ് എൻജിനീയറിങ്, ഇലക്ട്രോണിക്‌സ് & കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്, ഇലക്ട്രോണിക്‌സ് & ടെലികമ്മ്യൂണിക്കേഷൻ എൻജിനീയറിങ്, എഞ്ചിനീയറിംഗ് ഫിസിക്‌സ്, ഇൻഡസ്ട്രിയൽ എൻജിനീയറിങ്, ഇൻസ്ട്രുമെന്റേഷൻ & കൺട്രോൾ എൻജിനീയറിങ്, ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ്, മെറ്റീരിയൽ സയൻസ് & എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ്, മെറ്റലർജിക്കൽ & മെറ്റീരിയൽ എൻജിനീയറിങ്, മറ്റുള്ളവ, പോളിമർ സയൻസ് & എഞ്ചിനീയറിംഗ്, പ്രൊഡക്ഷൻ എൻജിനീയറിങ്)

> ബിഎസ്-എംഎസ് (കെമിസ്ട്രി, ഫിസിക്സ്)

> ബിഎസ്‌സി (കെമിസ്ട്രി, ഫിസിക്സ്)

Vikram Sarabhai Space Centre VSSC internship 2026 for UG and PG science students in India
മലയാളിയുടെ 25 വിദ്യാഭ്യാസ വ‍ർഷങ്ങൾ: കാലത്തിന് പിന്നാലെയുള്ള ഓട്ടവും കടൽ കടന്ന പഠനവും

ബിരുദാനന്തര കോഴ്സുകൾ

> ഇന്റഗ്രേറ്റഡ് എംഎസ്‌സി (കെമിസ്ട്രി, ഫിസിക്സ്)

> ഇന്റഗ്രേറ്റഡ് എംടെക്

> എം ടെക്

> എംഇ

> എംഎസ്‌സി (അറ്റ്മോസ്ഫെറിക് സയൻസസ്, കെമിസ്ട്രി, കമ്പ്യൂട്ടർ സയൻസ് ഇൻ ഡാറ്റ അനലിറ്റിക്സ്, കമ്പ്യൂട്ടർ സയൻസ് ഇൻ ഡേറ്റാ സയൻസ്, മെറ്റീരിയോളജി, ഓഷ്യൻ & അറ്റ്മോസ്ഫെറിക് സയൻസസ്, ഓഷ്യാനോഗ്രഫി, ഫിസിക്സ്, സ്‌പേസ് ഫിസിക്സ്, സ്‌പേസ് സയൻസ് & ടെക്‌നോളജി)

> പിഎച്ച്ഡി പ്രോഗ്രാം (പിഎച്ച്ഡി വിദ്യാർത്ഥികൾ അവരുടെ കോഴ്‌സ് വർക്ക് പൂർത്തിയാക്കിയിരിക്കണം)

Vikram Sarabhai Space Centre VSSC internship 2026 for UG and PG science students in India
25,000 രൂപ പ്രതിമാസ സ്റ്റൈപൻഡ്, ഹിന്ദുസ്ഥാൻ പെട്രോളിയത്തിൽ ഗ്രാജുവേറ്റ് അപ്രന്റീസ് ആകാം; കേരളത്തിൽ ഉൾപ്പടെ 608 ഒഴിവുകൾ
Summary

Education News: VSSC invites applications for its 2026 internship program. UG and PG Science , Technology students can apply before March 16. Check eligibility and details now.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com