'പറക്കാൻ' പഠിക്കാം, പൈലറ്റ് ആകാം; പ്ലസ്ടു കഴിഞ്ഞവർക്ക് ഇന്ദിരാഗാന്ധി രാഷ്ട്രീയ ഉഡാൻ അക്കാദമിയിൽ പ്രവേശനത്തിന് അപേക്ഷിക്കാം

ഈ കോഴ്സുകൾ പഠിക്കാൻ താൽപ്പര്യമുള്ള വിദ്യാർത്ഥികൾക്ക് ഏപ്രിൽ 13 വരെ അപേക്ഷ സമർപ്പിക്കാനുള്ള അവസരം ഉണ്ട്.
IGRUA CPL and AME Admission 2026 for 12th pass students
IGRUA CPL and AME Admission 2026 for 12th pass students , Pilot and Aircraft Maintenance Engineering course application openIGRUA
Updated on
2 min read

ലോകത്തൊട്ടാകെ വ്യോമയാന മേഖലയിൽ വലിയ തൊഴിലവസരങ്ങൾക്ക് വഴിയൊരുങ്ങുമ്പോൾ, ആ മേഖലയിൽ ജോലി ചെയ്യാനുള്ള കോഴ്സ് പഠിക്കാനുള്ള അവസരം ഒരുങ്ങുന്നു. കേന്ദ്ര വോമ്യയാന മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഉത്തർപ്രദേശിലെ അമേഠി ആസ്ഥാനമായ ഇന്ദിരാഗാന്ധി രാഷ്ട്രീയ ഉഡാൻ അക്കാദമി (ഐജിആർയുഎ) യാണ് കോഴ്സ് നടത്തുന്നത്. പ്ലസ് ടുവോ തത്തുല്യ യോഗ്യതയോ ഉള്ളവർക്ക് അപേക്ഷിക്കാം.

രണ്ട് കോഴ്സുകൾക്കാണ് അക്കാദമി അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. കൊമേഴ്സ്യൽ പൈലറ്റ് ആകാനുള്ള കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ് കോഴ്സിനും(സിപിഎൽ),എയർക്രാഫ്റ്റ് മെയിന്റനൻസ് എൻജിനീയറിങ് (എഎംഇ) ആണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

IGRUA CPL and AME Admission 2026 for 12th pass students
ഇംഗ്ലീഷിനോടുള്ള പേടി മാറ്റാം; ഒപ്പമുണ്ട്, ഈ നാല് കോഴ്സുകൾ

രാഷ്ട്രീയ ഉഡാൻ അക്കാദമിയിൽ (ഐജിആർയുഎ) കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ് കോഴ്സിനും (സിപിഎൽ) ഇ​ന്റഗ്രേറ്റഡ് എയർക്രാഫ്റ്റ് മെയിന്റനൻസ് എൻജിനീയറിങ് ആൻഡ് ബിഎസ്‌സി, എയർക്രാഫ്റ്റ് മെയിന്റനൻസ് എൻജിനീയറിങ് (എഎംഇ) കോഴ്സിനും ആണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. സി‌പി‌എൽ കോഴ്‌സിനൊപ്പം നടത്തുന്ന ബി‌എസ്‌സി (ഏവിയേഷൻ) ബിരുദവും വിദ്യാർത്ഥികൾക്ക് പഠിക്കാനാകും.

ഈ കോഴ്സുകൾ പഠിക്കാൻ താൽപ്പര്യമുള്ള വിദ്യാർത്ഥികൾക്ക് ഏപ്രിൽ 13 വരെ അപേക്ഷ സമർപ്പിക്കാനുള്ള അവസരം ഉണ്ട്. ഐജിആർയുഎ ഔദ്യോഗിക വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത് വേണം അപേക്ഷ സമർപ്പിക്കേണ്ടത്. മെയ് മൂന്നിന് ഓൺലൈൻ പ്രവേശന പരീക്ഷ നടത്തും. മെയ് 18 ന് അഭിമുഖവും ജൂൺ ഒന്നിന് അഭിരുചി പരീക്ഷയും നടത്തും. ജൂൺ 26 ന് അന്തിമഫലം പ്രഖ്യാപിക്കും.

രാജ്യത്തെ 18 കേന്ദ്രങ്ങളിലായാണ് ഓൺലൈൻ പരീക്ഷ നടത്തുന്നത്. കേരളത്തിൽ തിരുവനന്തപുരം ആണ് പരീക്ഷാ കേന്ദ്രം.

പരീക്ഷാ കേന്ദ്രങ്ങൾ എവിടെയൊക്കെയാണെന്ന് ഇവിടെ അറിയാം

IGRUA CPL and AME Admission 2026 for 12th pass students
'സിഇഒ മാരെ അല്ല, ജനങ്ങളെ എങ്ങനെ ബാധിക്കുന്നു എന്നതാണ് പ്രധാനം', കാരൻ ഹാഓ

കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ് കോഴ്സ്

സിപിഎൽ ആദ്യബാച്ചിന്റെ ക്ലാസുകൾ ജൂലൈ 21 മുതൽ കോഴ്സ് ആരംഭിക്കും. രണ്ടാം ബാച്ചിന്റെ ക്ലാസ് 2027 ജനുവരിയിൽ ആരംഭിക്കുമെന്നും അക്കാദമി അറിയിപ്പിൽ വ്യക്തമാക്കി. എഎംഇ ക്ലാസ് ജൂലൈ 21 ആരംഭിക്കും.

സിപിഎൽ കോഴ്സിന് ആകെ 125 സീറ്റുകളാണ് ഉള്ളത്.

യോഗ്യത :

പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ പരീക്ഷയിൽ ഇംഗ്ലീഷ്, ഫിസിക്സ്,മാത്സ് എന്നീ വിഷയങ്ങളിൽ കുറഞ്ഞത് 50 ശതമാനം മാർക്ക് നേടി പാസായിരിക്കണം. എസ് സി, എസ് ടി, ഇഡബ്ല്യു എസ്, ഒബിസി (നോൺ ക്രീമീലെയർ) വിഭാഗങ്ങളിൽ നിന്നുള്ളവർ ഈ വിഷയങ്ങളിൽ 45 ശതമാനം വീതം മാർക്ക് നേടി വിജയിച്ചിരിക്കണം.

അപേക്ഷാ ഫീസ് :15,000 രൂപ

എസ് സി, എസ് ടി, വിഭാഗത്തിലുള്ളവർക്ക് അപേക്ഷാ ഫീസ് ഇല്ല

കോഴ്സ് ഫീസ് : 55,00,000 രൂപ (ആദ്യ വർഷം നാല് പാദ ഗഡുക്കളായി അടയ്ക്കാം)

കോഴ്സ് കാലാവധി: 36 മാസം (മൂന്ന് വർഷം).

കുറഞ്ഞ പ്രായപരിധി :17 വയസ്സ്

ഉയർന്ന പ്രായപരിധി: 28 വയസ്സ്

ഒബിസി വിഭാഗത്തിന് 31 വയസ്സും എസ് സി, എസ് ടി വിഭാഗത്തിന് 33 വയസ്സുമാണ് ഉയർന്ന പ്രായപരിധി.

സിപിഎൽ കോഴ്സിന് ഉള്ള മറ്റ് മാനദണ്ഡങ്ങൾ:

കോഴ്സിന് ചേരുന്ന സമയത്ത് അവിവാഹിതരായിക്കണം.

ശാരീരിക യോഗ്യതകളും മാനദണ്ഡമാണ്

IGRUA CPL and AME Admission 2026 for 12th pass students
25,000 രൂപ പ്രതിമാസ സ്റ്റൈപൻഡ്, ഹിന്ദുസ്ഥാൻ പെട്രോളിയത്തിൽ ഗ്രാജുവേറ്റ് അപ്രന്റീസ് ആകാം; കേരളത്തിൽ ഉൾപ്പടെ 608 ഒഴിവുകൾ

എയർക്രാഫ്റ്റ് മെയിന്റനൻസ് എൻജിനീയറിങ് കോഴ്സ്

എഎംഇ കോഴ്സിന് ആകെ 30 സീറ്റുകളാണ് ഉള്ളത്

യോഗ്യത:

പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ പരീക്ഷയിൽ ഇംഗ്ലീഷ്, ഫിസിക്സ്,മാത്സ് എന്നീ വിഷയങ്ങളിൽ കുറഞ്ഞത് 50 ശതമാനം മാർക്ക് നേടി പാസായിരിക്കണം. എസ് സി, എസ് ടി, ഇഡബ്ല്യു എസ്, ഒബിസി (നോൺ ക്രീമീലെയർ) വിഭാഗങ്ങളിൽ നിന്നുള്ളവർ ഈ വിഷയങ്ങളിൽ 45 ശതമാനം വീതം മാർക്ക് നേടി വിജയിച്ചിരിക്കണം.

സംസ്ഥാന ടെക്നിക്കൽ എജ്യൂക്കേഷൻ ബോർഡ് അംഗീകരിച്ച എൻജിനിയറിങ് ഡിപ്ലോമ - ഫിസിക്സ്, കെമിസ്ട്രി, മാത്സ് എന്നീ വിഷയങ്ങൾ പഠിച്ചിട്ടുണ്ടെങ്കിൽ - തത്തുല്യ യോഗ്യതയായി പരിഗണിക്കും. 10 +2 ന് തുല്യത തെളിയിക്കുന്നതിന്, അപേക്ഷകർ ബാധകമായ ബോർഡ് / സർവകലാശാലയിൽ നിന്നുള്ള സർട്ടിഫിക്കറ്റ് സമർപ്പിക്കണം.

അപേക്ഷാ ഫീസ് : 2,000 രൂപ

എസ് സി, എസ് ടി വിഭാഗത്തിലുള്ളവർക്ക് അപേക്ഷാ ഫീസ് ഇല്ല

കോഴ്സ് ഫീസ് : 6,57,500 രൂപ (മൂന്ന് വർഷത്തിനുള്ളിൽ മൂന്ന് ഗഡുക്കളായി അടയ്ക്കാവുന്ന രീതിയിലാണ് ഫീസ് ഘടന.ആർക്കും ഫീസ് സബ്‌സിഡിയോ പരിശീലന ഫീസിൽ ഇളവോ അനുവദിക്കുന്നതല്ല.)

കോഴ്സ് കാലാവധി: 36 മാസം (മൂന്ന് വർഷം).

IGRUA CPL and AME Admission 2026 for 12th pass students
കെൽട്രോണിൽ വിവിധ തസ്തികകളിൽ ഒഴിവുകൾ, ഫെബ്രുവരി 28 വരെ ഓൺലൈനായി അപേക്ഷിക്കാം
Summary

Education News: IGRUA invites applications for CPL and AME courses. 12th pass students can apply for Commercial Pilot Licence and Aircraft Maintenance Engineering programs. Check eligibility and apply now.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com