25,000 രൂപ പ്രതിമാസ സ്റ്റൈപൻഡ്, ഹിന്ദുസ്ഥാൻ പെട്രോളിയത്തിൽ ഗ്രാജുവേറ്റ് അപ്രന്റീസ് ആകാം; കേരളത്തിൽ ഉൾപ്പടെ 608 ഒഴിവുകൾ

വിവിധ വിഷയങ്ങളിൽ എൻജിനീയറിങ് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം
HPCL Graduate Apprentice Recruitment 2026
HPCL Graduate Apprentice Recruitment 2026 with Rs.25000 stipend and 608 engineering vacancies including KeralaHPCL
Updated on
1 min read

ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഗ്രാജുവേറ്റ് അപ്രന്റീസ് ട്രെയിനികളെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പെയ്ഡ് അപ്രന്റീസ്ഷിപ്പിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. വിവിധ വിഷയങ്ങളിൽ എൻജിനിയറിങ്ങിൽ ബിരുദമുള്ളവർക്ക് ആണ് അവസരം.

കേരളം ഉൾപ്പടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായാണ് ഒഴിവുകൾ ഉള്ളത്. താൽപ്പര്യവും യോഗ്യതയുമുള്ളവർക്ക് ഹിന്ദുസ്ഥാൻ പ്രെട്രോളിയത്തി​ന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കാം. മാർച്ച് രണ്ട് വരെ അപേക്ഷിക്കാം.

HPCL Graduate Apprentice Recruitment 2026
ആയിരം വിദ്യാർത്ഥികൾക്ക് ഒരു ലക്ഷം രൂപ വീതം സ്കോളർഷിപ്പ്, വിദ്യാർത്ഥി പ്രതിഭ പുരസ്‌കാരത്തിന് ഫെബ്രുവരി 26 വരെ അപേക്ഷിക്കാം

ഒഴിവുകൾ, ശമ്പളം, യോഗ്യത എന്നിവ

കമ്പനിയുടെ പേര് : ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)

തസ്തികയുടെ പേര്: ഗ്രാജുവേറ്റ് അപ്രന്റീസ് ട്രെയിനികൾ (എൻജിനീയറിങ്)

ഒഴിവുകളുടെ എണ്ണം: 608

കേരളത്തിലെ ഒഴിവുകളുടെ എണ്ണം: 15

ശമ്പളം: പ്രതിമാസം 25000 രൂപ

യോഗ്യത: സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷനിൽ ബിഇ അല്ലെങ്കിൽ ബിടെക്.

60% മാർക്കോടെ യോഗ്യത പരീക്ഷ പാസായിരിക്കണം.

എസ് സി, എസ്ടി,പിഡബ്ല്യുബിഡി വിഭാഗത്തിലെ ഉദ്യോഗാർത്ഥികൾ 50% മാർക്കോടെ യോഗ്യതാ പരീക്ഷ പാസായിരിക്കണം.

01-04-2023 ന് മുമ്പ് എൻജിനീയറിങ് പൂർത്തിയാക്കിയവർക്ക് അപ്രന്റീസ്ഷിപ്പിന് പരിഗണിക്കുന്നതല്ല.

HPCL Graduate Apprentice Recruitment 2026
കെൽട്രോണിൽ വിവിധ തസ്തികകളിൽ ഒഴിവുകൾ, ഫെബ്രുവരി 28 വരെ ഓൺലൈനായി അപേക്ഷിക്കാം

പ്രായപരിധി, കാലയളവ്, അപേക്ഷിക്കാനുള്ള ലിങ്ക്

പ്രായപരിധി : 18 -25 വയസ്സ് (02-03-2026 അടിസ്ഥാനമാക്കി)

അപ്രന്റീസ്ഷിപ്പ് കാലയളവ് : ഒരു വർഷം

ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി: 02-03-2026

അപേക്ഷിക്കാനുള്ള ലിങ്ക് ഇവിടെ കാണാം

വിജ്ഞാപനം ഇവിടെ വായിക്കാം

Summary

Engineering graduates can apply for 608 Graduate Apprentice posts at HPCL with Rs 25,000 monthly stipend. Vacancies available across India including Kerala. Check eligibility, disciplines, and how to apply

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com