ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി (IAV) യിൽ ആറ് വകുപ്പുകളിൽ സയന്റിസ്റ്റ് തസ്തികയിൽ ഒഴിവുകൾ നികത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. നേരിട്ടുള്ള സ്ഥിരം നിയമനമാണ് നടത്തുന്നത്.
വൈറോളജി മേഖലയിലെ അത്യാധുനിക ഗവേഷണ സംരംഭങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന, കേരള സർക്കാരിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി (IAV).
വൈറോളജിയുടെ പ്രത്യേക മേഖലകളിലെ എട്ട് വകുപ്പുകളിൽ പ്രവർത്തിക്കാനും ഗവേഷണ പ്രവർത്തനങ്ങൾ നടത്താനും സാധിക്കുന്ന തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
ക്ലിനിക്കൽ വൈറോളജി,വൈറൽ വാക്സിൻ, വൈറൽ ഡയഗ്നോസ്റ്റിക്സ്,ആന്റിവൈറൽ ഡ്രഗ് റിസർച്ച്,വൈറസ് ആപ്ലിക്കേഷൻ, വൈറസ് എപ്പിഡെമിയോളജി, പബ്ലിക് ഹെൽത്ത്, വെക്റ്റർ ഡൈനാമിക്സ് എന്നീ വകുപ്പുകളിലാണ് സയന്റിസ്റ്റ് തസ്തികയിൽ ഒഴിവുകളുള്ളത്. സയന്റിസ്റ്റ് -സി തസ്തികയിലായിരിക്കും നിയമനം.
മെയ് 15 വരെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.
യോഗ്യത: മെഡിക്കൽ അല്ലെങ്കിൽ ദന്തൽ സയൻസസിൽ മൂന്ന് വർഷത്തെ മാസ്റ്റർ ബിരുദം (എംഡി/ഡിഎൻബി/എംഡിഎസ്); അല്ലെങ്കിൽ ലൈഫ് സയൻസസിൽ പിഎച്ച്ഡി.
ബന്ധപ്പെട്ട വിഷയത്തിൽ പിയർ-റിവ്യൂഡ് ജേണലുകളിൽ പ്രസിദ്ധീകരണം.
അവശ്യ പരിചയം: യോഗ്യതാ ബിരുദം നേടിയ ശേഷം പ്രശസ്ത ദേശീയ അല്ലെങ്കിൽ അന്താരാഷ്ട്ര ഗവേഷണ സ്ഥാപനങ്ങളിൽ ബയോമെഡിക്കൽ ഗവേഷണത്തിൽ മൂന്ന് വർഷത്തെ പരിചയം.
ക്ലിനിക്കൽ വൈറോളി വകുപ്പിലെ വിശദ വിജ്ഞാപനം ഇവിടെ വായിക്കാം
യോഗ്യത: മെഡിക്കൽ അല്ലെങ്കിൽ ദന്തൽ സയൻസ് എന്നിവയിൽ ഏതെങ്കിലും വിഷയത്തിൽ മൂന്ന് വർഷത്തെ മാസ്റ്റേഴ്സ് ബിരുദം(എംഡി/ഡിഎൻബി/എംഡിഎസ്); അല്ലെങ്കിൽ ലൈഫ് സയൻസസിൽ പിഎച്ച്ഡി.
ബന്ധപ്പെട്ട വിഷയത്തിൽ പിയർ-റിവ്യൂഡ് ജേണലുകളിൽ പ്രസിദ്ധീകരണം.
അവശ്യ പരിചയം: യോഗ്യത നേടിയ ശേഷം ബയോമെഡിക്കൽ ദേശീയ അല്ലെങ്കിൽ അന്താരാഷ്ട്ര ഗവേഷണ സ്ഥാപനങ്ങളിൽ മൂന്ന് വർഷത്തെ ഗവേഷണ പരിചയം
ആന്റിവൈറൽ ഡ്രഗ് റിസർച്ച് വകുപ്പിലെ വിശദമായ വിജ്ഞാപനം ഇവിടെ വായിക്കാം
യോഗ്യത: മെഡിക്കൽ അല്ലെങ്കിൽ ദന്തൽ സയൻസ് എന്നിവയിൽ ഏതെങ്കിലും വിഷയത്തിൽ മൂന്ന് വർഷത്തെ മാസ്റ്റേഴ്സ് ബിരുദം(എംഡി/ഡിഎൻബി/എംഡിഎസ്); അല്ലെങ്കിൽ ലൈഫ് സയൻസസിൽ പിഎച്ച്ഡി.
ബന്ധപ്പെട്ട വിഷയത്തിൽ പിയർ-റിവ്യൂഡ് ജേണലുകളിൽ പ്രസീദ്ധീകരണം.
അവശ്യ പരിചയം: യോഗ്യത നേടിയ ശേഷം ബയോമെഡിക്കൽ ദേശീയ അല്ലെങ്കിൽ അന്താരാഷ്ട്ര ഗവേഷണ സ്ഥാപനങ്ങളിൽ മൂന്ന് വർഷത്തെ ഗവേഷണ പരിചയം
വൈറസ് എപ്പിഡെമിയോളജി, പബ്ലിക് ഹെൽത്ത് ആൻഡ് വെക്റ്റർ ഡൈനാമിക്സ് വകുപ്പ്
വൈറസ് ആപ്ലിക്കേഷൻ വകുപ്പിലെ വിശദ വിജ്ഞാപനം ഇവിടെ വായിക്കാം
യോഗ്യത: മെഡിക്കൽ അല്ലെങ്കിൽ ദന്തൽ സയൻസ് എന്നിവയിൽ ഏതെങ്കിലും വിഷയത്തിൽ മൂന്ന് വർഷത്തെ മാസ്റ്റേഴ്സ് ബിരുദം(എംഡി/ഡിഎൻബി/എംഡിഎസ്); അല്ലെങ്കിൽ ലൈഫ് സയൻസസിൽ പിഎച്ച്ഡി.
ബന്ധപ്പെട്ട വിഷയത്തിൽ പിയർ-റിവ്യൂഡ് ജേണലുകളിൽ പ്രസീദ്ധീകരണം.
അവശ്യ പരിചയം: യോഗ്യത നേടിയ ശേഷം ബയോമെഡിക്കൽ ദേശീയ അല്ലെങ്കിൽ അന്താരാഷ്ട്ര ഗവേഷണ സ്ഥാപനങ്ങളിൽ മൂന്ന് വർഷത്തെ ഗവേഷണ പരിചയം
യോഗ്യത: മെഡിക്കൽ അല്ലെങ്കിൽ ദന്തൽ സയൻസ് എന്നിവയിൽ ഏതെങ്കിലും വിഷയത്തിൽ മൂന്ന് വർഷത്തെ മാസ്റ്റേഴ്സ് ബിരുദം(എംഡി/ഡിഎൻബി/എംഡിഎസ്); അല്ലെങ്കിൽ ലൈഫ് സയൻസസിൽ പിഎച്ച്ഡി.
ബന്ധപ്പെട്ട വിഷയത്തിൽ പിയർ-റിവ്യൂഡ് ജേണലുകളിൽ പ്രസീദ്ധീകരണം.
അവശ്യ പരിചയം: യോഗ്യത നേടിയ ശേഷം ബയോമെഡിക്കൽ ദേശീയ അല്ലെങ്കിൽ അന്താരാഷ്ട്ര ഗവേഷണ സ്ഥാപനങ്ങളിൽ മൂന്ന് വർഷത്തെ ഗവേഷണ പരിചയം
വൈറൽ ഡയഗ്നോസ്റ്റിക്സ് വകുപ്പിലെ വിജ്ഞാപനം വിശദമായി ഇവിടെ വായിക്കാം
യോഗ്യത: മെഡിക്കൽ അല്ലെങ്കിൽ ദന്തൽ സയൻസ് എന്നിവയിൽ ഏതെങ്കിലും വിഷയത്തിൽ മൂന്ന് വർഷത്തെ മാസ്റ്റേഴ്സ് ബിരുദം(എംഡി/ഡിഎൻബി/എംഡിഎസ്); അല്ലെങ്കിൽ ലൈഫ് സയൻസസിൽ പിഎച്ച്ഡി.
ബന്ധപ്പെട്ട വിഷയത്തിൽ പിയർ-റിവ്യൂഡ് ജേണലുകളിൽ പ്രസീദ്ധീകരണം.
അവശ്യ പരിചയം: യോഗ്യത നേടിയ ശേഷം ബയോമെഡിക്കൽ ദേശീയ അല്ലെങ്കിൽ അന്താരാഷ്ട്ര ഗവേഷണ സ്ഥാപനങ്ങളിൽ മൂന്ന് വർഷത്തെ ഗവേഷണ പരിചയം
തസ്തിയുടെ പേര്: സയന്റിസ്റ്റ് - സി
ഉയർന്ന പ്രായ പരിധി: 40 വയസ്
ശമ്പള സ്കെയിൽ : 67,700-2,08,700 രൂപ (പേസ്കെയിൽ ലെവൽ 11)
ഒഴിവുകളുടെ എണ്ണം: ആകെ ആറ് ( ഓരോ വകുപ്പിലും ഓരോ തസ്തിക വീതം
അപേക്ഷാ ഫീസ് : 1500 രൂപ
ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: മെയ് 15, വൈകുന്നേരം അഞ്ച് മണി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates