ഡിഫൻസ് റിസർച്ച് ലബോറട്ടറിയിൽ ജൂനിയർ റിസർച്ച് ഫെലോ,റിസർച്ച് അസോസിയേറ്റ് ഒഴിവുകൾ, മാർച്ച് 31 വരെ അപേക്ഷിക്കാം

എൻജിനീയറിങ് സയൻസസ്, ലൈഫ് സയൻസസ് ആൻഡ് ബയോടെക്നോളജി എന്നിങ്ങനെയാണ് ഗവേഷണ മേഖലകൾ.
DRDO Defence Research Laboratory recruitment 2026 JRF Research Associate vacancies apply before March 31
Defence Research Laboratory invites applications for Junior Research Fellow and Research Associate posts under Defence Research and Development Organisation (DRDO).DRDO
Updated on
2 min read

കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഡിആർഡിഒയുടെ ഡിഫൻസ് റിസർച്ച് ലബോറട്ടറി ഗവേഷണ മേഖലയിൽ ഒഴിവുകൾ. ലബോറട്ടറിയിൽ ജൂനിയർ റിസർച്ച് ഫെലോ,റിസർച്ച് അസോസിയേറ്റ് തസ്തികയിലാണ് ഒഴിവുകളുള്ളത്.

ഡിഫൻസ് റിസർച്ച് ലബോറട്ടറി (ഡിആർഎൽ), വെക്റ്റർ വഴി പകരുന്ന രോഗങ്ങളെക്കുറിച്ചുള്ള ഗവേഷണ വികസന പഠനങ്ങൾ, കുടിവെള്ളത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തൽ, ജൈവമാലിന്യ സംസ്കരണവും മാനേജ്മെന്റും, ഉയർന്ന ഉയരത്തിലുള്ള ഹോർട്ടികൾച്ചർ മലയോര മേഖലയിലെയുംഅതിർത്തി പ്രദേശങ്ങളിലും കൃഷി, പ്രതിരോധ സേനയുടെ ഉപയോഗത്തിനായി വിവിധ ഉൽപ്പന്നങ്ങളുടെ വികസനം എന്നീ മേഖലകളിലാണ് ഈ ഗവേഷണ സ്ഥാപനം ഊന്നൽ നൽകുന്നത്.

DRDO Defence Research Laboratory recruitment 2026 JRF Research Associate vacancies apply before March 31
ജർമനിയിൽ നഴ്സുമാർക്ക് അവസരം, 100 ഒഴിവുകൾ; നോർക്ക റൂട്ട്സ്- കെയര്‍ ഗേറ്റ്സ് ആദ്യ റിക്രൂട്ട്മെന്റിലേക്ക് മാർച്ച് 28 നകം അപേക്ഷിക്കണം

എൻജിനീയറിങ് സയൻസസ്, ലൈഫ് സയൻസസ് ആൻഡ് ബയോടെക്നോളജി എന്നിങ്ങനെയാണ് ഗവേഷണ മേഖലകൾ.

ജൂനിയർ റിസർച്ച് ഫെലോ,റിസർച്ച് അസോസിയേറ്റ് വിഭാഗങ്ങളിലായി ആകെ 15 തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. യോഗ്യതയും താൽപ്പര്യവുമുള്ളവർ ഇമെയിൽ വഴി അപേക്ഷ സമർപ്പിക്കണം. മാർച്ച് 31 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.

ജൂനിയർ റിസർച്ച് ഫെലോ (JRF) തസ്തികയിൽ നാല് മേഖലകളിലായി ഒമ്പത് ഒഴിവുകളാണ് ഉള്ളത്. വിവിധ വിഷയങ്ങളിൽ യോഗ്യതയുള്ളവർക്കാണ് ഇതിൽ അപേക്ഷിക്കാനാകുക.

1 ജൂനിയർ റിസർച്ച് ഫെലോ

യോഗ്യത: എം ഫാം/എം എസ്(ഫാം)/എം ടെക്(ഫാം)/ഫാർമസ്യൂട്ടിക്കൽസ് /ഫാർമക്കോളജി ആൻഡ് ടോക്സിക്കോളജി/ ഫാർമക്കോളജി/ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രിയിൽ ഗേറ്റ്/ജിപാറ്റ്/നെറ്റ് എന്നിവയോടെ എം ടെക്.

ഒഴിവുകളുടെ എണ്ണം: 05

2 ജൂനിയർ റിസർച്ച് ഫെലോ

യോഗ്യത:സുവോളജി/ വെറ്ററിനറി പാരാസൈറ്റോളജി/ മൈക്രോബയോളജി/ ബയോടെക്നോളജി/ ലൈഫ് സയൻസസിൽ എം എസ്‌സി./ എം ടെക്/ എം വി എസ്‌ സ് എന്നവയിലേതെങ്കിലും നെറ്റും

ഒഴിവുകളുടെ എണ്ണം: 02

DRDO Defence Research Laboratory recruitment 2026 JRF Research Associate vacancies apply before March 31
ലോകബാങ്ക് പദ്ധതിയിൽ ഒഴിവുകൾ, 1,40,000 രൂപ വരെ ശമ്പളം; മാർച്ച് 22 വരെ സിഎംഡി വഴി അപേക്ഷിക്കാം

3 ജൂനിയർ റിസർച്ച് ഫെലോ

യോഗ്യത: നെറ്റ്/ഗേറ്റോടെ കെമിസ്ട്രി/പോളിമർ കെമിസ്ട്രി/കെമിക്കൽ സയൻസസ് അല്ലെങ്കിൽ അനുബന്ധ മേഖലകളിൽ നെറ്റ്/ഗേറ്റ് എന്നിവയോടെ എം എസ്‌സി /എം ടെക്

ഒഴിവുകളുടെ എണ്ണം: 01

4 ജൂനിയർ റിസർച്ച് ഫെലോ

യോഗ്യത: എൻവയോൺമെന്റൽ സയൻസസ്/സോയിൽ സയൻസ്/കെമിസ്ട്രി, ലൈഫ് സയൻസസ് അല്ലെങ്കിൽ അനുബന്ധ മേഖലകളിൽ എം എസ്‌സി./എംടെക് എന്നിവയിലേതെങ്കിലും നെറ്റും

ഒഴിവുകളുടെ എണ്ണം: 01

ജെ ആർ എഫ് പൊതുവിവരങ്ങൾ

ശമ്പളം : പ്രതിമാസം 37000/- രൂപയും വീട്ടുവാടക അലവൻസ്

പ്രായപരിധി ജെ ആർ എഫ്: പരമാവധി 28 വയസ്സ്.. എസ് സി/എസ് ടി വിഭാഗത്തിന് അഞ്ച് വർഷവും ഒബിസി വിഭാഗത്തിന് മൂന്ന് വർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ട്.

DRDO Defence Research Laboratory recruitment 2026 JRF Research Associate vacancies apply before March 31
പരീക്ഷയില്ല, അഭിമുഖം മാത്രം: കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തിൽ ജോലി, മെക്കോണിൽ 44 ഒഴിവുകൾ; ഡിപ്ലോമ,ബിരുദം ഉള്ളവർക്ക് ഏപ്രിൽ അഞ്ച് വരെ അപേക്ഷിക്കാം

റിസർച്ച് അസോസിയേറ്റ് (RA) തസ്തികയിൽ അഞ്ച് വിഭാഗങ്ങളിലായി ആറ് ഒഴിവുകളാണ് ഉള്ളത്.

റിസർച്ച് അസോസിയേറ്റ്

യോഗ്യത: ബയോടെക്നോളജി/മൈക്രോബയോളജി/ലൈഫ് സയൻസസ് അല്ലെങ്കിൽ അനുബന്ധ മേഖലകളിൽ പിഎച്ച്ഡി.

അഭികാമ്യം: കാപ്പിലറി/എൻജിഎസ് ന്യൂക്ലിക് ആസിഡ് സീക്വൻസിങ് ആൻഡ് ഡേറ്റ അനാലിസിസ്.

ഒഴിവുകളുടെ എണ്ണം: 01

റിസർച്ച് അസോസിയേറ്റ്

യോഗ്യത: കെമിസ്ട്രി/ പോളിമർ കെമിസ്ട്രി/ കെമിക്കൽ സയൻസസ്/ ടെക്സ്റ്റൈൽ കെമിസ്ട്രി/ ടെക്സ്റ്റൈൽ എൻജിനീയറിങ്ങിൽ പിഎച്ച്ഡി.

ഒഴിവുകളുടെ എണ്ണം: 02

റിസർച്ച് അസോസിയേറ്റ്

യോഗ്യത: പോളിമർ സയൻസസ്/കെമിസ്ട്രി/കെമിക്കൽ സയൻസസിൽ പിഎച്ച്ഡി. അഭികാമ്യം: പോളിമർ അനാലിസിസ്, ഇൻസ്ട്രുമെന്റേഷൻ എന്നിവയിൽ പരിചയം.

ഒഴിവുകളുടെ എണ്ണം: 01

റിസർച്ച് അസോസിയേറ്റ്

യോഗ്യത: ഹോർട്ടികൾച്ചറിൽ പിഎച്ച്ഡി.

ഒഴിവുകളുടെ എണ്ണം: 01

റിസർച്ച് അസോസിയേറ്റ് പൊതുവിവരങ്ങൾ

പ്രായപരിധി: പരമാവധി 35 വയസ്സ്. എസ് സി/എസ് ടി വിഭാഗത്തിന് അഞ്ച് വർഷവും ഒബിസി വിഭാഗത്തിന് മൂന്ന് വർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ട്.

ശമ്പളം: പ്രതിമാസം 67000 രൂപയും വീട്ടുവാടക അലവൻസും

DRDO Defence Research Laboratory recruitment 2026 JRF Research Associate vacancies apply before March 31
എൻബിസിസിയിൽ 59 ഒഴിവുകൾ, ഡിപ്ലോമ, എൻജിനിയറിങ്, ബിരുദാനന്തരബിരുദം എന്നിവ ഉള്ളവർക്ക് അവസരം;ഏപ്രിൽ അഞ്ച് വരെ അപേക്ഷിക്കാം

അപേക്ഷിക്കാനുള്ള അവസാന തീയതി : മാർച്ച് 31

അപേക്ഷ സമർപ്പിക്കേണ്ട ഇ മെയിൽ വിലാസം : hrd.drl@gov.in

വിശദമായ വിജ്ഞാപനം ഇവിടെ കാണാം

ഡിആർഡിഒ ഔദ്യോഗിക വെബ്സൈറ്റ് ഇവിടെ കാണാം

Summary

Job Alert: Defence Research Laboratory under Defence Research and Development Organisation (DRDO) has announced Junior Research Fellow (JRF) and Research Associate vacancies. Eligible candidates can apply before March 31.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com