

നോർക്ക റൂട്ട്സ്. ജർമ്മനിയിലെ ആശുപത്രികളിലും കെയർഹോമുകളിലുമുളള നഴ്സിങ് ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോർക്ക റൂട്ട്സും ജർമനിയിലെ ഫെയർ റിക്രൂട്ട്മെന്റ് പ്ലാറ്റ് ഫോം ആയ കെയർ ഗേറ്റ്സും ചേർന്ന് റിക്രൂട്ട്മെന്റ് നടത്തുന്നു.
ജർമനിയിലേക്കും ജർമൻ ഭാഷ സംസാരിക്കുന്ന മറ്റ് രാജ്യങ്ങളിലേക്കും ആരോഗ്യ മേഖലയിലേയും ഇതര മേഖലകളിലേയും നൈപുണ്യ മികവുളള പ്രൊഫഷണലുകളെ റിക്രൂട്ട് ചെയ്യുന്നതിനായി നോര്‍ക്ക റൂട്ട്സും പ്രമുഖ റിക്രൂട്ട്മെന്റ് പ്ലാറ്റ്ഫോമായ കെയര്‍ ഗേറ്റ്സുമായി 2026 ഫെബ്രുവരിയിലാണ് കരാറായത്. ഈ സംയുക്ത സംരഭത്തിലെ ആദ്യ എഡിഷൻ റിക്രൂട്ട്മെന്റാണ് ഇത്.
യോഗ്യത
ബി എസ് സി നഴ്‌സിങ് / പോസ്റ്റ് ബേസിക് ബി എസ് സി നഴ്‌സിങ് അല്ലെങ്കിൽ ജനറൽ നഴ്‌സിങ് (ജി എൻ എം -GNM) ആണ് അവശ്യമായ വിദ്യാഭ്യാസ യോഗ്യത.
ജനറൽ നഴ്‌സിങ് (ജി എൻ എം) കഴിഞ്ഞവർക്ക് കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്.
അപേക്ഷിക്കുന്ന സമയത്ത് ജർമ്മൻ ഭാഷാ പരിജ്ഞാനം നിർബന്ധമില്ല.
നിലവിൽ ബി1 അല്ലെങ്കിൽ ബി2 യോഗ്യത (ഫുൾ മോഡ്യൂൾ) നേടിയവര്‍ക്കും പദ്ധതിയിലേക്ക് അപേക്ഷിക്കാവുന്നതാണ്.
പ്രായപരിധി: 2026 മെയ് 31-ന് 36 വയസ്സ് കവിയരുത്.
അഭിമുഖങ്ങളില്‍ നിന്നും തെരഞ്ഞടുക്കപ്പെടുന്നവർക്ക് ജർമൻ ഭാഷയിൽ ബി 2 ലെവൽ വരെ സൗജന്യ പരിശീലനം (എറണാകുളം സെന്റര്‍) ലഭിക്കുന്നതാണ്. പരിശീലന കാലയളവിൽ താമസം, ഭക്ഷണം എന്നിവ സൗജന്യമായിരിക്കും.
ബി 2 ലെവൽ വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ജർമനിയിലെ ആശുപത്രികൾ അല്ലെങ്കിൽ കെയർ ഹോമുകളില്‍ അസിസ്റ്റന്റ് നഴ്സ് ആയി നിയമനം ലഭിക്കും.
വിസ പ്രോസസ്സിങ്, വിമാന ടിക്കറ്റ് ഉൾപ്പെടെയുള്ള എല്ലാ ചെലവുകളും സൗജന്യമാണ്.
കൂടുതൽ വിവരങ്ങൾക്ക് 0471-2770577, 2770536, 2770540, 2770544 (പ്രവൃത്തി ദിനങ്ങളില്‍, ഓഫീസ് സമയത്ത്) എന്നീ നമ്പറുകളിലോ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബൽ കോണ്‍ടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വീസ്) ബന്ധപ്പെടാവുന്നതാണ്.
ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള ഗുഗിൾ ഫോമിനായി ഇവിടെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates