ലോകബാങ്ക് പദ്ധതിയിൽ ഒഴിവുകൾ, 1,40,000 രൂപ വരെ ശമ്പളം; മാർച്ച് 22 വരെ സിഎംഡി വഴി അപേക്ഷിക്കാം

കേരളത്തിൽ എസ്‌എഫ്‌എസി വഴി നടപ്പാക്കുന്ന പദ്ധതിയിലാണ് ആറ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്
SFAC World Bank agriculture project recruitment 2026 salary up to 140000 apply through CMD before March 22
Vacancies announced under a World Bank–supported agriculture project implemented by the Small Farmers’ Agribusiness Consortium (SFAC)File
Updated on
2 min read

കേരളത്തിൽ ലോകബാങ്ക് സഹായത്തോടെ നടപ്പാക്കുന്ന കാർഷികമേഖലയിലെ ഉൽപ്പന്ന വിപണന പദ്ധതി നിർവഹണത്തിനായി സ്മാൾ ഫാർമേഴ്സ് അഗ്രിബിസിനസ് കൺസോർഷ്യം (എസ്‌എഫ്‌എസി-SFAC)യിൽ വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു.

പദ്ധതി നടപ്പാക്കൽ, ഫലപ്രദമായ ഏകോപനം, നിരീക്ഷണം എന്നിവ ഉറപ്പാക്കുന്നതിന് രൂപീകരിച്ചിട്ടുള്ള പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റിലെ (പി‌എം‌യു) ആറ് തസ്തികകളിലേക്കാണ് നിയമനം. 45,500 രൂപ,75,000 രൂപ, 1,00,000രൂപ 1,40,000 രൂപ എന്നിങ്ങനെ ശമ്പളമുള്ള തസ്തികകളിലാണ് ഒഴിവുകൾ

SFAC World Bank agriculture project recruitment 2026 salary up to 140000 apply through CMD before March 22
‘‘ഈ യൂണിവേഴ്‌സിറ്റിയുടെ സെന്റർ തന്നെ ഇൻഡസ്ട്രിയാണ്‘‘

പമ്പാ താഴ്‌വര മേഖലയിലെ (ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി) 15 കർഷക ഉൽപ്പാദക സംഘടനകൾക്ക് (എഫ്‌പി‌ഒകൾ) വിപണി ലഭ്യത വർദ്ധിപ്പിക്കുന്നതിനായി ലോകബാങ്കിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന കേരള സർക്കാർ റിസീലിയന്റ് കേരള പ്രോഗ്രാ (പി ഫോർ ആർ)മുമായി ബന്ധപ്പെട്ടാണ് ഇത്. കാർഷിക വിപണി ശക്തിപ്പെടുത്തുക, കർഷകരുടെ വരുമാനം മെച്ചപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളിലൂന്നി പ്രവർത്തിക്കുന്നത്.

ചെറുകിട കർഷകരുടെ കാർഷിക ബിസിനസ്സ് കൺസോർഷ്യമായ എസ്‌എഫ്‌എസി ഇതിനുള്ള നിർവഹണ ഏജൻസിയായി ചുമതലപ്പെടുത്തിയിരിക്കുന്നത്.

ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 22 ആണ്. നിർദ്ദിഷ്ട കാലയളവിലേക്ക് കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം.

SFAC World Bank agriculture project recruitment 2026 salary up to 140000 apply through CMD before March 22
എൻബിസിസിയിൽ 59 ഒഴിവുകൾ, ഡിപ്ലോമ, എൻജിനിയറിങ്, ബിരുദാനന്തരബിരുദം എന്നിവ ഉള്ളവർക്ക് അവസരം;ഏപ്രിൽ അഞ്ച് വരെ അപേക്ഷിക്കാം

തസ്തിക, യോഗ്യത, പ്രായം, ശമ്പളം, ഒഴിവുകൾ എന്നിവ അറിയാം

പ്രോജക്ട് ഓഫീസർ

യോഗ്യത അഗ്രികൾച്ചർ ബിരുദവും ബിസിനസ് അഡ്മിനിസ്ട്രേഷനിൽ അല്ലെങ്കിൽ അഗ്രിബിസിനസ് മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദം

പ്രവൃത്തി പരിചയം അഗ്രി ബിസിനസ് പ്രൊമോഷൻ, എഫ്പിഒ പ്രമോഷൻ, ഡിപിആർ തയ്യാറാക്കൽ മാർക്കറ്റ് ലിങ്കേജ്, ക്രെഡിറ്റ് ലിങ്കേജ് തുടങ്ങിയവയിൽ 10 വർഷത്തെ പരിചയം

പ്രായ പരിധി 60 വയസ്

ഒഴിവ് 01

ശമ്പളം 1,40,000 രൂപ സമാഹൃതം

പ്രോഡക്ട് ഡെപലപ്മെ​ന്റ് സ്പെഷ്യലിസ്റ്റ്

യോഗ്യത ഫുഡ് ടെക്നോളജി, ഫുഡ് എൻജിനിയറിങ് എന്നിവയിലേതെങ്കിലും ബി ടെക് അല്ലെങ്കിൽ എം ടെക്

പ്രവൃത്തി പരിചയം പ്രോഡക്ട് ഡെപലപ്മെ​ന്റ്, ഭക്ഷ്യസംസ്കരണം, സുരക്ഷ സ്റ്റാൻഡേർഡുകൾ, പ്രോഡക്ട് ഡെപലപ്മെ​ന്റ് പ്രോസസ്സ്, പ്ലാന്റ് ആൻഡ് മെഷിനറികൾ തുടങ്ങിയവയിൽ അഞ്ച് വർഷത്തെ പരിചയം.

പ്രായ പരിധി 45 വയസ്

ഒഴിവ് 01

ശമ്പളം 1,00,000 രൂപ സമാഹൃതം

SFAC World Bank agriculture project recruitment 2026 salary up to 140000 apply through CMD before March 22
പരീക്ഷയില്ല, അഭിമുഖം മാത്രം: കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തിൽ ജോലി, മെക്കോണിൽ 44 ഒഴിവുകൾ; ഡിപ്ലോമ,ബിരുദം ഉള്ളവർക്ക് ഏപ്രിൽ അഞ്ച് വരെ അപേക്ഷിക്കാം

മാർക്കറ്റിങ് മാനേജർ

യോഗ്യത ബിസിനസ് അഡ്മിനിസ്ട്രേഷൻ അല്ലെങ്കിൽ പ്രോഡക്ട് ഡെപലപ്മെ​ന്റ് അഗ്രി ബിസിനസ് മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദം

പ്രവൃത്തി പരിചയം കാർഷിക ഉൽപ്പന്നങ്ങളുടെ ബ്രാൻഡിങ്ങിലും മാർക്കറ്റിങ്ങിലും/എഫ്എംസിജി, ഡിജിറ്റൽ മാർക്കറ്റിങ്, പ്രൊമോഷണൽ പ്രവർത്തനങ്ങളിലും അഞ്ച് വർഷത്തെ പരിചയം.

പ്രായ പരിധി 45 വയസ്

ഒഴിവ് 01

ശമ്പളം 1,00,000 രൂപ സമാഹൃതം

ബിസിനസ് ഡെവലപ്മെന്റ് മാനേജർ

യോഗ്യത ബിസിനസ് അഡ്മിനിസ്ട്രേഷനിലോ ബിസിനസ് അനലിറ്റിക്സ് അല്ലെങ്കിൽ ഓപ്പറേഷൻസ് മാനേജ്മെന്റിൽ സ്പെഷ്യലൈസേഷനോടുകൂടിയ അഗ്രി ബിസിനസ് മാനേജ്മെന്റിലോ ബിരുദാനന്തര ബിരുദം

പ്രവൃത്തി പരിചയം ഡിപിആർ തയ്യാറാക്കൽ, വികസിപ്പിക്കൽ, പങ്കാളിത്തം, ബി2ബി മീറ്റുകൾ ഇൻഡസ്ട്രി കണക്റ്റുകൾ മുതലായവയിൽ അഞ്ച് വർഷത്തെ പരിചയം.

പ്രായ പരിധി 45 വയസ്

ഒഴിവ് 01

ശമ്പളം 1,00,000 രൂപ സമാഹൃതം

SFAC World Bank agriculture project recruitment 2026 salary up to 140000 apply through CMD before March 22
പ്ലസ്ടു മുതൽ പിഎച്ച്ഡി വരെയുള്ളവർക്ക് കേന്ദ്ര സർക്കാർ ജോലി, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കൽസിൽ 44 ഒഴിവുകൾ

ഓഫീസ് അഡ്മിനിസ്ട്രേറ്റർ

യോഗ്യത ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദവും കമ്പ്യൂട്ടറിൽ പിജിഡിപ്ലോമയും

പ്രവൃത്തി പരിചയം ഡേറ്റ കളക്ഷൻ, ഡേറ്റ അനാലിസിസ്, ഡോക്യുമെന്റേഷൻ, റിപ്പോർട്ട് തയ്യാറാക്കൽ, എഫ്‌പിസി തിരിച്ചുള്ളത് ഉൾപ്പടെയുള്ള അനുബന്ധ പ്രോജക്ടുകളുടെ വിശകലനം തയ്യാറാക്കൽ, ടീം അംഗങ്ങളുമായുള്ള ഏകോപനം, ബുക്ക് കീപ്പിങ്, അക്കൗണ്ടിങ്, മാനേജ്മെന്റ് ഇൻഫർമേഷൻ സിസ്റ്റംസ് (എംഐഎസ്) എന്നിവയിൽ ഏഴ് വർഷത്തെ പരിചയം

പ്രായപരിധി 50 വയസ്

ഒഴിവ് 01

ശമ്പളം 75,000 രൂപ സമാഹൃതം

ജില്ല കോർഡിനേറ്റർ/ റിസോഴ്‌സ് പേഴ്സൺ

യോഗ്യത അഗ്രികൾച്ചറിൽ ബി എസ്‌സി/എം എസ്‌സി

പ്രവൃത്തി പരിചയം എഫ്‌പിസികളിലെ വിപുലീകരണ പ്രവർത്തനങ്ങൾ, പരിശീലനം, ശേഷി വർദ്ധിപ്പിക്കൽ എന്നിവയിൽ മൂന്ന് വർഷത്തെ പരിചയം.

പ്രായ പരിധി 35 വയസ്

ഒഴിവ് 02

ശമ്പളം 45,000 രൂപ സമാഹൃതം

SFAC World Bank agriculture project recruitment 2026 salary up to 140000 apply through CMD before March 22
മീറ്റ് പ്രോഡ്ക്ട്സ് ഓഫ് ഇന്ത്യയിൽ സ്ഥിര ജോലി, നാല് തസ്തികകളിലായി 22 ഒഴിവുകൾ; എട്ടാം ക്ലാസ് മുതൽ ബികോം വരെ യോഗ്യതയുള്ളവർക്ക് മാർച്ച് 14 വരെ അപേക്ഷിക്കാം

പൊതുവിവരങ്ങൾ

നിയമന രീതി കരാർ അടിസ്ഥാനത്തിലായിരിക്കും.

ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 22 വൈകുന്നേരം അഞ്ച് മണിവരെ

ഓൺലൈൻ അപേക്ഷിക്കാനുള്ള ലിങ്ക് ഇവിടെ കാണാം

വിശദമായ വിജ്ഞാപനം ഇവിടെ വായിക്കാം

Summary

Job Alert: SFAC has announced vacancies for a World Bank–supported agriculture project. Eligible candidates can apply through the Centre for Management Development (CMD) before March 22.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com