ഫയല്‍ ചിത്രം 
Kerala

സീരീസിന്റെ സംപ്രേഷണം തടയണം; അശ്ലീല ഒടിടി പ്ലാറ്റ്‌ഫോമിനെതിരെ യുവാവ് ഹൈക്കോടതിയില്‍

ഭീഷണിപ്പെടുത്തി അഭിനയിപ്പിച്ച അശ്ലീല വെബ്‌സീരിസ് തടയണമെന്ന ആവശ്യവുമായി യുവാവ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഭീഷണിപ്പെടുത്തി അഭിനയിപ്പിച്ച അശ്ലീല വെബ്‌സീരിസ് തടയണമെന്ന ആവശ്യവുമായി യുവാവ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. സീരിസിന്റെ സംപ്രേഷണം തടയണമെന്നാവശ്യപ്പെട്ടാണ് യുവാവിന്റെ ഹര്‍ജി.

ദിവസങ്ങള്‍ക്ക് മുമ്പാണ് യുവാവ് തന്നെ ഭീഷണിപ്പെടുത്തി അശ്ലീല ചിത്രത്തില്‍ അഭിനയിപ്പിച്ചെന്ന് ചൂണ്ടിക്കാണിച്ച് പൊലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ കഴിഞ്ഞ ദിവസം ചിത്രം ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്തിരുന്നു. ചിത്രം റിലീസ് ചെയ്തിട്ടും തുടര്‍നടപടികള്‍ സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് യുവാവ് ഹൈക്കോടതിയെ സമീപിച്ചത്.

ചിത്രത്തിന്റെ ട്രെയിലര്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് യുവാവ് തിരുവനന്തപുരം വിഴിഞ്ഞം പൊലീസിനെ സമീപിച്ചത്. എന്നാല്‍ ചിത്രം റിലീസ് ചെയ്തതിന് ശേഷമാണ് തന്റെ മൊഴിയെടുക്കാന്‍ പൊലീസ് വിളിപ്പിച്ചതെന്ന് യുവാവ് പറയുന്നു.

കവടിയാര്‍ സ്വദേശിനിയായ സംവിധായികയ്ക്ക് എതിരെയാണ് യുവാവ് പരാതിയുമായി രംഗത്തെത്തിയത്. സംഭവത്തില്‍ വഞ്ചനാകുറ്റം ചുമത്തി പൊലീസ് കേസെടുത്തിരുന്നു. യുവാവ് പരാതിയുമായി എത്തിയതിന് പിന്നാലെ നടിമാര്‍ ഉള്‍പ്പടെ കൂടുതല്‍ പേര്‍ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ പരായുമായി രംഗത്തെത്തി. ആലപ്പുഴ സ്വദേശിനിയായ യുവതി കോവളം പൊലീസിനും മലപ്പുറം സ്വദേശിനിയായ യുവതി സിറ്റി പൊലീസ് കമ്മിഷണര്‍ക്കുമാണ് പരാതി നല്‍കിയത്. നടിമാരുടെപരാതിയില്‍ സൈബര്‍ പൊലീസ് അന്വേഷണം നടത്തുന്നുണ്ടെന്നാണ് വിവരം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

സൺസ്ക്രീൻ മാത്രം പോര, വേനൽക്കാലത്ത് ചർമ്മത്തെ അകത്തുനിന്നും സംരക്ഷിക്കാം

'അവനെപ്പോഴും അമ്മയുടെ നെഞ്ചത്തുതന്നെ'; ജബല്‍പൂര്‍ ബോട്ടപകടത്തില്‍ മരിച്ച അമ്മയുടെയും മകന്റെയും ദൃശ്യങ്ങള്‍

എഐ താരങ്ങൾക്ക് നിരോധനം, തിരക്കഥ മനുഷ്യർ തന്നെ രചിച്ചതാണെന്ന തെളിവ് വേണം; ഓസ്കർ നിയമങ്ങളിൽ മാറ്റം

വാൽപ്പാറ ദുരന്തം: ഇൻഷുറൻസ് പരിരക്ഷയില്ലാത്ത അഞ്ച് പേരുടെ കുടുംബത്തിന് 10 ലക്ഷം രൂപ, സഹായധനം പ്രഖ്യാപിച്ച് സര്‍ക്കാര്‍

SCROLL FOR NEXT