murder thrissur Screen short
Kerala

തൃശൂരിൽ യുവാവിനെ കുത്തിക്കൊന്നു, അച്ഛനും രണ്ട് മക്കളും അറസ്റ്റിൽ

അയല്‍വാസി ജിന്‍റോയാണ് നിഖിലിനെ വലതു തോളിൽ ആഴത്തില്‍ കുത്തി കൊലപ്പെടുത്തിയത്.

സമകാലിക മലയാളം ഡെസ്ക്

തൃശൂ‍ർ: മാടക്കത്തറയിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ അച്ഛനും മക്കളുമായ മൂന്ന് പേർ അറസ്റ്റിൽ. ലഹരി ഇടപാടു സംബന്ധിച്ചുള്ള മുൻവൈരാ​ഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പൊലീസ് നി​ഗമനം. നാല് സെന്‍റ് ഉന്നതിയില്‍ താമസിക്കുന്ന നിഖിലാണ് (22) കൊല്ലപ്പെട്ടത്.

അയല്‍വാസി ജിന്‍റോയാണ് നിഖിലിനെ വലതു തോളിൽ ആഴത്തില്‍ കുത്തി കൊലപ്പെടുത്തിയത്. ജിന്‍റോയുടെ അച്ഛന്‍ ഔസേപ്പിനെതിരെയും സഹോദരന്‍ ജെയ്‍സനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. നിഖിലിനൊപ്പമുണ്ടായിരുന്ന സുഹ‍ൃത്ത് ഷാമോനും സംഭവത്തിൽ പരിക്കേറ്റു. മുഖത്തും കൈയിലും പരുക്കേറ്റ ഷാമോന്‍ അപകടനില തരണം ചെയ്തു.

ഷാമോനും പ്രതി ജിന്‍റോയും തമ്മില്‍ തർക്കങ്ങളുണ്ടായിരുന്നു. നിഖിലിന്‍റെയും ഷാമോന്‍റെയും ലഹരി ഉപയോഗത്തെപ്പറ്റി ജിന്‍റോ പൊലീസിനെ അറിയിച്ചതും ഇവര്‍ തമ്മിലുള്ള ശത്രുതയ്ക്ക് കാരണമായി. ഇന്നലെ രാത്രി നിഖിലും ഷാമോനും ജിന്‍റോയുടെ വീട്ടിലേക്ക് കടന്നു വന്ന് പ്രശ്‍നമുണ്ടാക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

youth killed three got arrested in thrissur

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഹോർമുസ് അടച്ച് 'ബ്ലാക്ക്മെയിൽ' ചെയ്യാൻ നോക്കേണ്ട; ഇറാന് ട്രംപിന്റെ മുന്നറിയിപ്പ്

'ഇറാനോട് പൂര്‍ണമായും അകലുന്ന നയം വേണ്ട', കരുതലോടെ നീങ്ങാന്‍ ഇന്ത്യ, 'ദേശ് ഗരിമ' ഹോര്‍മൂസ് കടന്നു

കുറുമ്പുകാട്ടി മയക്കല്ലേ! അഭയാരണ്യത്തിലെ ഇളമുറ തമ്പുരാട്ടിക്ക് ഒന്നാം പിറന്നാൾ

വടകരയിലെ 25 കാരന്റെ തിരോധാനത്തിന് പിന്നിലും ലോണ്‍ ആപ്പ് മാഫിയയുടെ ഭീഷണി?; പരാതിയുമായി കുടുംബം

'ലൈംഗികോദ്ദേശത്തോടെ ശരീരത്തില്‍ സ്പര്‍ശിച്ചു'; കെ എസ് യു നേതാവിനെതിരെ പരാതി; കേസെടുത്ത് പൊലീസ്

SCROLL FOR NEXT