'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

തന്റെ വിശേഷങ്ങള്‍ പലതും സംവൃത സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.
Samvritha
Samvritha ഇൻസ്റ്റ​ഗ്രാം
Edited By:
Updated on
1 min read

സിനിമാ തിരക്കുകളിൽ നിന്നൊക്കെ മാറി നിൽക്കുകയാണെങ്കിലും പ്രേക്ഷകർക്കിടയിൽ ഇപ്പോഴും സജീവമാണ് നടി സംവൃത സുനിൽ. വിവാഹത്തിന് പിന്നാലെ വിദേശത്ത് സ്ഥിരതാമസമാക്കിയതോടെയാണ് സംവൃത അഭിനയത്തിൽ നിന്ന് ഇടവേളയെടുത്തത്. തന്റെ വിശേഷങ്ങള്‍ പലതും സംവൃത സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.

അത്തരത്തില്‍ നടി പങ്കുവച്ച ഒരു ഫോട്ടോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. സാരിയുടുത്ത് സുന്ദരിയായി ഇരിക്കുന്ന രണ്ട് ഫോട്ടോകളാണ് സംവൃത പങ്കുവച്ചിരിക്കുന്നത്. തന്നോളം പഴക്കമുള്ള അമ്മയുടെ സാരിയാണ് ഇതെന്നാണ് നടി കുറിച്ചിരിക്കുന്നത്. ​ഗുരുവായൂരിൽ നിന്നുള്ള ചിത്രമാണ് നടി പങ്കുവച്ചിരിക്കുന്നത്.

Samvritha
'ഒടിയൻ' ഒരു ഐതിഹ്യം മാത്രമല്ല, എന്റെ ഏറെ നാളായുള്ള ആഗ്രഹം'; പൃഥ്വിരാജ് പറയുന്നു

സംവൃതയുടെ പ്രായത്തോളം പഴക്കമുള്ള സാരിയാണെന്ന് കണ്ടാല്‍ പറയില്ല, ലേറ്റസ്റ്റ് സ്റ്റൈലും ട്രെൻഡും നിലനിര്‍ത്തുന്ന വിധം കളര്‍ മിക്‌സ് ആണ് സാരിയ്ക്ക് നല്‍കിയിരിക്കുന്നത്. എത്രയും പെട്ടന്ന് ഈ സാരി കടം തരണം എന്നാണ് നടി രജിഷ വിജയന്‍ കമന്റ് ചെയ്തിരിക്കുന്നത്. തന്നിരിക്കും എന്ന ഉറപ്പ് സംവൃതയും നല്‍കുന്നു.

Samvritha
'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

വളരെ സുന്ദരിയായിരിക്കുന്നു എന്ന് പറഞ്ഞ് ഗായത്രി അശോകനും കമന്റിലെത്തി. അതിനും സംവൃത സ്‌നേഹത്തിന്റെ ഇമോജി മറുപടിയായി നല്‍കിയിട്ടണ്ട്. ഇമോജികളിലൂടെ സ്‌നേഹം അറിയിച്ച പലര്‍ക്കും സംവൃത മറുപടി നല്‍കിയിട്ടുണ്ട്.

ലാല്‍ ജോസിന്റെ രസികന്‍ എന്ന ചിത്രത്തിലൂടെ ദിലീപിന്റെ നായികയായി അരങ്ങേറ്റം കുറിച്ച നടിയാണ് സംവൃത സുനില്‍. ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ’ എന്ന ചിത്രത്തിലൂടെ സംവൃത അഭിനയത്തിലേക്ക് ശക്തമായൊരു തിരിച്ചുവരവ് നടത്തിയിരുന്നു.

Summary

Samvritha hearttouching note on her mother saree.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com