

മമ്മൂട്ടിയ്ക്കൊപ്പമുള്ള ഗായകൻ എംജി ശ്രീകുമാറിന്റെ ഒരു വിഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയുടെ മനം കവരുന്നത്. മോഹൻലാലും മമ്മൂട്ടിയും ഒരുമിച്ച് അഭിനയിച്ച ‘നമ്പർ 20 മദ്രാസ് മെയിൽ’ എന്ന ചിത്രത്തിലെ രംഗം മമ്മൂട്ടിക്കൊപ്പം പുനരവതരിപ്പിച്ചിരിക്കുകയാണ് എംജി ശ്രീകുമാർ. ചിത്രത്തിൽ നടൻ മമ്മൂട്ടിയായി തന്നെയായിരുന്നു മമ്മൂട്ടി ആയി എത്തിയത്.
മമ്മൂട്ടിയോട് മോഹൻലാലിന്റെ കഥാപാത്രം ടോണി കുരിശിങ്കൽ ‘ഒരു ഉമ്മ തന്നോട്ടെ’ എന്നു ചോദിക്കുന്ന രംഗമാണ് എംജി ശ്രീകുമാർ പുനരാവിഷ്കരിച്ചത്. വേദിയിൽ മമ്മൂട്ടിക്കൊപ്പം നിൽക്കവേ ‘എന്നാൽ ഞാനൊരു പാട്ടുപാടാം’ എന്ന് എംജി ശ്രീകുമാർ പറയുന്നു. തൊട്ടുപിന്നാലെ ‘ഞാനേ ഒരു ഉമ്മ തന്നോട്ടെ’ എന്നാണ് ചോദിക്കുന്നത്.
ഉമ്മയ്ക്കായി കവിൾ കാണിക്കുന്ന മമ്മൂട്ടിക്ക് എംജി ശ്രീകുമാർ ഉമ്മ നൽകുന്നു. ‘ഉമ്മ തന്നത് എന്തിനാണ് എന്ന് അറിയാമോ എന്നു ചോദിച്ചതോെട നമ്പർ 20 മദ്രാസ് മെയിലിലെ മ്യൂസിക് പ്ലേ ആകുന്നതും മമ്മൂട്ടിയുടെ റിയാക്ഷനുമാണ് വിഡിയോയിൽ കാണാൻ കഴിയുക. എംജി ശ്രീകുമാറിനൊപ്പം ‘പിച്ചക പൂങ്കാവുകൾക്കുമപ്പുറം’ എന്ന പാട്ടിന് മമ്മൂട്ടി ചേർന്നു പാടുകയും ചുണ്ടനക്കുകയും ചെയ്യുന്ന വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
മമ്മൂട്ടി എംജി ശ്രീകുമാറിനെ അനുകരിക്കുന്ന വിഡിയോയും വൈറലായിരുന്നു. ലണ്ടനിൽ നടന്ന ആനന്ദ് ടിവി അവാർഡ്സിനിടെയായിരുന്നു ഈ രംഗങ്ങൾ. വീണുടഞ്ഞ താഴികക്കുടം’ ആലപിക്കവേ മമ്മൂട്ടി എംജി ശ്രീകുമാറിന്റെ മാനറിസങ്ങൾ അതേപടി അനുകരിക്കുകയായിരുന്നു.
എംജി ശ്രീകുമാർ പാടുന്നതു പോലെ തന്നെ അനുകരിക്കുന്ന മമ്മൂട്ടിയെ കണ്ടു കാണികളും ചിരിക്കുന്നുണ്ട്. പാടുന്നതിനിടെയുണ്ടായ അനുകരണം കണ്ട് എംജിയും ചിരിക്കുന്നത് വിഡിയോയിൽ കാണാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates