പിടിയിലായ ശ്രീജിത്ത് 
Kerala

ഉത്സവത്തിനിടെ യുവാവിനെ കുത്തിക്കൊന്നു; പ്രതി പിടിയില്‍

പുന്നപ്രയില്‍ യുവാവിനെ കുത്തിക്കൊന്ന കേസിലെ പ്രതി പിടിയില്‍

സമകാലിക മലയാളം ഡെസ്ക്


ആലപ്പുഴ:പുന്നപ്രയില്‍ യുവാവിനെ കുത്തിക്കൊന്ന കേസിലെ പ്രതി പിടിയില്‍. ചുങ്കം സ്വദേശി ശ്രീജിത്ത് ആണ് പിടിയിലായത്. ഇന്നലെ രാത്രിയാണ് പറവൂര്‍ ഭഗവതിക്കല്‍ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ പുന്നപ്ര സ്വദേശി അതുല്‍ കൊല്ലപ്പെട്ടത്.

ഒളിവില്‍ പോയ പ്രതിയെ പുന്നമടയില്‍ നിന്നുമാണ് കണ്ടെത്തിയത്. ഉത്സവത്തിനിടെ ചെറുപ്പക്കാര്‍ ഇരു വിഭാഗങ്ങളായി തിരിഞ്ഞ് സംഘര്‍ഷമുണ്ടായിരുന്നു. ഇതിനിടെ അതുലിനെ ശ്രീജിത്ത് കുത്തുകയായിരുന്നു. പിടിയിലായ പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്. ഇന്ന് വൈകുന്നേരത്തോടെ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'ഇന്നലത്തെ മഴയിൽ പൊട്ടിമുളച്ച തകരയല്ല'; ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ അതൃപ്തിയുമായി നൂർബിന റഷീദ്

'കോൺ​ഗ്രസ് കുട്ടനാടിനെ വിറ്റു, ഇത് ജനങ്ങൾ പൊറുക്കില്ല'

'തളിപ്പറമ്പ്, പയ്യന്നൂര്‍ മണ്ഡലങ്ങളില്‍ ജാഗ്രത വേണം'; വിമത നീക്കങ്ങളില്‍ കരുതലോടെ സിപിഎം

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

SCROLL FOR NEXT