Kerala

അങ്കമാലിയില്‍ നവജാത ശിശുവിനെ കട്ടിലില്‍ എറിഞ്ഞ് കൊല്ലാന്‍ ശ്രമം; കുട്ടി വെന്റിലേറ്ററില്‍, അച്ഛന്‍ അറസ്റ്റില്‍

പുലര്‍ച്ചെ കരഞ്ഞ കുഞ്ഞിനെ ഇയാള്‍ വായുവില്‍ ഉയര്‍ത്തി വീശി. ഇതോടെ ബോധം നഷ്ടപ്പെട്ട കുട്ടിയെ കട്ടിലിലേക്ക് എറിയുകയും ചെയ്തു.

Author : സമകാലിക മലയാളം ഡെസ്ക്

അങ്കമാലി: അങ്കമാലിയില്‍ നവജാത ശിശുവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച അച്ഛന്‍ അറസ്റ്റില്‍. 54 ദിവസം പ്രായമുള്ള പെണ്‍കുട്ടിയെയാണ് അച്ഛന്‍ ഷൈജു തോമസ് ക്രൂരമായി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ആന്തരിക രക്തസ്രാവം ഉണ്ടായ കുട്ടി അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററിലാണ്

പുലര്‍ച്ചെ കരഞ്ഞ കുഞ്ഞിനെ ഇയാള്‍ വായുവില്‍ ഉയര്‍ത്തി വീശി. ഇതോടെ ബോധം നഷ്ടപ്പെട്ട കുട്ടിയെ കട്ടിലിലേക്ക് എറിയുകയും ചെയ്തു. സംശയ രോഗത്തിന് പുറമെ പെണ്‍കുഞ്ഞ് ജനിച്ചതിലുള്ള നിരാശയുമാണ് ക്രൂര കൃത്യത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു. വാടക വീടിന്റെ കിടപ്പ് മുറിയില്‍ വച്ചാണ് പ്രതി കുഞ്ഞിനോട് ക്രൂര കൃത്യം നടത്തിയത്. ഭാര്യയുടെ കയ്യില്‍ നിന്ന് കുഞ്ഞിനെ പിടിച്ച് വാങ്ങി കൈകൊണ്ട് രണ്ട് തവണ തലക്കടിച്ച ഷൈജു പിന്നീട് കട്ടിലിലേക്ക് വലിച്ചെറിയുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം