Kerala

'അച്ഛന്റെ അനുഗ്രഹം തേടി... !'; തൃശൂരില്‍ വിജയിക്കുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി, പ്രചാരണത്തിനിറങ്ങുമെന്ന് പ്രീതി നടേശന്‍

തുഷാറിന് വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്ന് വെള്ളാപ്പള്ളി നടേശന്റെ ഭാര്യ പ്രീതി നടേശന്‍ അറിയിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ : ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുന്ന തുഷാര്‍ വെള്ളാപ്പള്ളി അച്ഛനും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി. തൃശൂരില്‍ തന്നെയാണ് മല്‍സരിക്കുക. അതില്‍ ഇനി മാറ്റമില്ല. തൃശൂരില്‍ വിജയിക്കുമെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. 

എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെക്കുമോ എന്ന ചോദ്യത്തോട്, താന്‍ അങ്ങനെ പറഞ്ഞിട്ടില്ല. അക്കാര്യം ജനറല്‍ സെക്രട്ടറി പറയട്ടെ. തന്നെ വെറുതെ വിടൂ എന്നായിരുന്നു തുഷാര്‍ പ്രതികരിച്ചത്.

തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ താല്‍പ്പര്യമില്ലായിരുന്നു. എന്നാല്‍ ബിജെപി കേന്ദ്രനേതൃത്വവും ബിഡിജെഎസും ആവശ്യപ്പെട്ടതു കൊണ്ടാണ് മല്‍സരരംഗത്തിറങ്ങിയതെന്നും തുഷാര്‍ പറഞ്ഞു. അതേസമയം തൃശൂരില്‍ തുഷാറിന് വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്ന് വെള്ളാപ്പള്ളി നടേശന്റെ ഭാര്യ പ്രീതി നടേശന്‍ അറിയിച്ചു.

എസ്എന്‍ഡിപി യോഗം ഭാരവാഹികള്‍ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കരുതെന്നാണ് തന്‍രെ വ്യക്തിപരമായ അഭിപ്രായമെന്ന് ഇന്ന് രാവിലെയും വെള്ളാപ്പള്ളി നടേശന്‍ അഭിപ്രായപ്പെട്ടിരുന്നു. മുന്‍കാലത്ത് എസ്എന്‍ഡിപിയോഗം പ്രസിഡന്റ്, സെക്രട്ടറി തുടങ്ങിയവര്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മല്‍സരിച്ചിരുന്നു. 

പ്രമുഖ പാര്‍ട്ടിയുടെ പാനലില്‍ മല്‍സരിച്ചിട്ടുപോലും ദയനീയമായി പരാജയപ്പെടുകയായിരുന്നു. കെട്ടിവെച്ച കാശുപോലും കിട്ടാത്തവരുണ്ട്. ആലപ്പുഴയില്‍ യുഡിഎഫ്  സ്ഥാനാര്‍ത്ഥി ഷാനിമോൾ ഉസ്മാനെ തോല്‍പ്പിക്കാനുള്ള ശ്രമങ്ങള്‍ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ നടത്തുന്നുണ്ടെന്നും വെള്ളാപ്പള്ളി നടേശന്‍ ആരോപിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

രാജസ്ഥാൻ റോയൽസിന് '15,660.23' കോടി രൂപ! റെക്കോർഡ‍് തുകയ്ക്ക് സ്വന്തമാക്കി മിത്തൽ കുടുംബം, അദാർ പൂനവാല കൺസോർഷ്യം

'ആ ഒരു വര്‍ഷക്കാലം എന്നും മദ്യപിച്ചു, രാവിലെ ഉണരുമ്പോള്‍ ദേഹത്തിന് മദ്യത്തിന്റെ മണം'; വെളിപ്പെടുത്തി ജാന്‍വി കപൂര്‍

'അമിതമായ സമ്മർദ്ദം, എന്നെക്കൊണ്ട് അത് പറ്റില്ലെന്ന് മനസിലായി'; 'തലൈവർ 173' യിൽ നിന്ന് പിന്മാറിയതിനെക്കുറിച്ച് സുന്ദർ സി

കിഡ്നി സ്റ്റോൺ; വെള്ളം കുടിക്കുന്നതിലുമുണ്ട് രീതി, റെഡ് മീറ്റ് പരമാവധി ഒഴിവാക്കാം

SCROLL FOR NEXT