Kerala

അച്ഛന്റെ കൊലപാതകിയുടെ കുടുംബത്തോട് കാരുണ്യഹസ്തം; വീടും സ്ഥലവും മടക്കി നല്‍കുന്നു

മാത്യുവില്‍ നിന്ന് വാങ്ങിയ പണം തിരികെ നല്‍കാത്തതിനാല്‍ തന്റെ അഞ്ച് സെന്റിലെ വീടും സ്ഥലവും മാത്യുവിന് അനീഷ് തീറെഴുതി കൊടുത്തു

സമകാലിക മലയാളം ഡെസ്ക്

തലയോലപ്പറമ്പ്:  അച്ഛനെ കൊലപ്പെടുത്തിയ വ്യക്തിയുടെ കുടുംബത്തിന് വീടും സ്ഥലവും തിരികെ നല്‍കി മക്കള്‍. തലയോലപ്പറമ്പിലെ പണമിടപാടുകാരനായ കാലായില്‍ മാത്യുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി അനീഷിന്റെ കുടുംബത്തിനാണ് തലചായ്ക്കാന്‍ വീടും സ്ഥലവും മാത്യുവിന്റെ കുടുംബം നല്‍കുന്നത്. 

വീടിന്റേയും സ്ഥലത്തിന്റേയും രേഖകള്‍ അനീഷിന്റെ അച്ഛന് കൈമാറും. മാത്യുവിനെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷ അനുഭവിക്കുകയാണ് അനീഷ്. മാത്യുവം അനീഷും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളാണ് കൊലയിലേക്ക് നയിച്ചത്. 

മാത്യുവില്‍ നിന്ന് വാങ്ങിയ പണം തിരികെ നല്‍കാത്തതിനാല്‍ തന്റെ അഞ്ച് സെന്റിലെ വീടും സ്ഥലവും മാത്യുവിന് അനീഷ് തീറെഴുതി കൊടുത്തു. ഇതിനെ തുടര്‍ന്നുണ്ടായ വിരോധമാണ് കൊലയിലേക്ക് നയിച്ചത്. കൊല നടന്ന് അഞ്ച് വര്‍ഷത്തിന് ശേഷം അനീഷിന്റെ അച്ഛനാണ് കൊലക്ക് പിന്നില്‍ തന്റെ മകനാണെന്ന് മാത്യുവിന്റെ മക്കളെ അറിയിച്ചത്. 

തലയോലപ്പറമ്പ് സെയിന്റ് ജോര്‍ജ് പള്ളിവികാരി റവ. വര്‍ഗീസ് ചെരപ്പറമ്പില്‍ കേസ് അന്വേഷണം നടത്തുന്ന വൈക്കം സിഐ നവാസ് എന്നിവരുടെ സാന്നിധ്യത്തിലാണ് ഭൂമി കൈമാറുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നെഞ്ചുവേദന; തന്ത്രി കണ്ഠര് രാജീവര് ആശുപത്രിയില്‍

ആൻഫീൽഡിനെ ചുവപ്പിച്ച് എകിറ്റികെ; ലിവർപൂൾ വിജയ വഴിയിൽ

യുഎഇയിൽ പുതിയ സോഷ്യൽ മീഡിയ നിയമം: ഇൻഫ്ലുവൻസഴ്സർമാർക്കും ക്രിയേറ്റർമാർക്കും പരസ്യം ചെയ്യാൻ പെർമിറ്റ് വേണം,നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴ

കേന്ദ്ര ബജറ്റില്‍ കേരളത്തിന് നിരാശ, 'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചുവെന്ന് മുഖ്യമന്ത്രി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഇടനാഴിയില്‍ ഒരു കാലൊച്ച'; ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും പകരം പശുവും ആമയുമെന്ന് ശിവന്‍കുട്ടി

SCROLL FOR NEXT