Kerala

അഞ്ചാം ക്ലാസുകാരിയെ ബസിൽ വച്ച് പീഡിപ്പിക്കാൻ ശ്രമം; കെഎസ്ആർടിസി കണ്ടക്ടർ അറസ്റ്റിൽ

കായംകുളത്ത് കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുകയായിരുന്നു അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിക്കാൻ ശ്രമം. സംഭവവുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി കണ്ടക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: കായംകുളത്ത് കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുകയായിരുന്നു അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിക്കാൻ ശ്രമം. സംഭവവുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി കണ്ടക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. 

കായംകുളത്തെ കരീലക്കുളങ്ങരയിലാണ് സംഭവം. കണ്ടക്ടർ മലപ്പുറം സ്വദേശി ഗഫൂറിനെ കായംകുളം പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തെന്ന് പൊലീസ് വ്യക്തമാക്കി. 

കുട്ടി അമ്മയ്ക്കും അമ്മൂമ്മയ്ക്കും സഹോദരൻമാർക്കൊപ്പമാണ് ചവറയിലേക്ക് പോകാൻ ബസിൽ കയറിയത്. നങ്ങ്യാർകുളങ്ങരയിൽ നിന്ന് കയറിയ കുട്ടി തനിച്ച് സീറ്റിൽ ഇരിക്കുന്നതിടെയായിരുന്നു സംഭവം. കുട്ടി ബഹളം വെച്ചതിനെത്തുടർന്ന് ബസ് തടഞ്ഞിട്ട് പൊലീസെത്തി കണ്ടക്ടറെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളമടക്കം 17 ഇടങ്ങളിൽ എസ്എസ്ആർ; പുതിയ വോട്ടർമാരെ ചേർക്കാം, അന്തിമപട്ടിക 2027 ജനുവരി നാലിന്

ബുംറ ആരോ​ഗ്യവാൻ, പക്ഷേ കളിപ്പിക്കില്ല!

തടവുശിക്ഷ മരവിപ്പിച്ചു; ടോമിൻ തച്ചങ്കരി പുറത്തിറങ്ങി

ഹയർ സെക്കൻഡറി പരീക്ഷ മാറ്റിവച്ചു

സുഹൈൽ അമിതമായി മദ്യപിച്ചെന്ന് തെളിഞ്ഞു; രാസലഹരിയും? വിശദ പരിശോധന