Kerala

അഞ്ചേരി ബേബി വധം; മണിക്കെതിരായ നടപടികള്‍ക്ക്‌ ഹൈക്കോടതിയുടെ സ്‌റ്റേ

എം.എം.മണി നല്‍കിയ റിവിഷന്‍ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി, തൊടുപുഴ അഡിഷണല്‍ സെഷന്‍സ് കോടതിയിലെ തുടര്‍നടപടികള്‍ സ്റ്റേ ചെയ്തിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: അഞ്ചേരി ബേബി വധക്കേസില്‍ തൊടുപുഴ അഡീഷണല്‍ സെഷന്‍സ് കോടതിയുടെ നടപടികള്‍ സ്റ്റേ ചെയ്ത് ഹൈക്കോടതി. മന്ത്രി എം.എം.മണി നല്‍കിയ റിവിഷന്‍ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി, തൊടുപുഴ അഡിഷണല്‍ സെഷന്‍സ് കോടതിയിലെ തുടര്‍നടപടികള്‍ സ്റ്റേ ചെയ്തിരിക്കുന്നത്.

അഞ്ചേരി ബേബി വധക്കേസിലെ പ്രതിപട്ടികയില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട്  മന്ത്രി എം.എം.മണി നല്‍കിയ വിടുതല്‍ ഹര്‍ജി തൊടുപുഴ അഡിഷണല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു. ഇതിനെ തുടര്‍ന്ന് മണി ഉള്‍പ്പെടെയുള്ള പ്രതികള്‍ റിവിഷന്‍ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. 

അഞ്ചേരി ബേബി വധക്കേസില്‍ തൊടുപുഴ കോടതി ഇന്ന് കുറ്റപത്രം വായിച്ചുകേള്‍പ്പിക്കാനാണ് തയ്യാറായിരുന്നതെങ്കിലും മണി ഉള്‍പ്പെടെയുള്ള പ്രതികള്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് ഇത് ജൂണ്‍ ഏഴിലേക്ക് മാറ്റിവെച്ചിരുന്നു. ജൂണ്‍ ഏഴിന് കേസിലെ എല്ലാ പ്രതികളും നിര്‍ബന്ധമായും കോടതിക്ക് മുന്‍പാകെ ഹാജരാകണമെന്നും തൊടുപുഴ കോടതി ഇന്ന് നിര്‍ദേശിച്ചിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

Today's Rashi Phalam September 16 | വിദേശ യാത്രാ തടസ്സങ്ങൾ മാറും, ദാമ്പത്യജീവിതത്തിൽ സന്തോഷം

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി