Kerala

അഞ്ച് വർഷത്തെ ഒളിവുജീവിതം, പതിനൊന്നുകാരിയെ പീഡിപ്പിച്ച 78കാരൻ അറസ്റ്റിൽ; പിടിയിലായത് അനാഥാലയത്തിൽ നിന്ന്

ആലുവ കീഴ്മാട് സ്വദേശി തോമസാണ് പിടിയിലായത്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ആലുവയിൽ പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസിൽ അഞ്ച് വർഷത്തിന് ശേഷം പ്രതി അറസ്റ്റിലായി. ആലുവ കീഴ്മാട് സ്വദേശി തോമസാണ് (78) പിടിയിലായത്. ഇരിങ്ങാലക്കുടയിലെ അനാഥാലയത്തിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.

 2015ലാണ് 11 കാരിയായ പെൺകുട്ടിയെ തോമസ് പീഡിപ്പിച്ചത്. ഭീഷണിയെത്തുടർന്ന് ഇക്കാര്യം മറച്ചുവച്ച പെൺകുട്ടി രണ്ട് വർഷം കഴിഞ്ഞപ്പോഴാണ് അധ്യാപകരോടും മാതാപിതാക്കളോടും ഇക്കാര്യം പറഞ്ഞത്. ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതറിഞ്ഞ തോമസ് അന്ന് തന്നെ ആലുവ വിട്ടു.

ബന്ധുവീടുകളിൽ ഉൾപ്പെടെ പൊലീസ് വ്യാപക തെരച്ചിൽ നടത്തിയെങ്കിലും തോമസിനെ കണ്ടെത്താനായില്ല. പ്രതിയുടെ അടുത്ത ബന്ധുക്കളെ കൃത്യമായി നിരീക്ഷിച്ചതിലൂടെയാണ് ഇരിങ്ങാലക്കുടയിലെ അനാഥാലയത്തിൽ തോമസുണ്ടെന്ന് മനസിലായത്. ആലുവ ഈസ്റ്റ് സിഐ എൻ സുരേഷ് കുമാറിൻറെ നേതൃത്വത്തിലുള്ള സംഘം അനാഥാലയത്തിലെത്തി പ്രതിയെ അറസ്റ്റ് ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'തുളസി'യെപ്പോലെ ഒറ്റയ്ക്ക് ആണെന്ന് തോന്നിയിട്ടുണ്ടോ എപ്പോഴെങ്കിലും ?; സോഷ്യൽ മീഡിയയിൽ ചർച്ചയായി മ്യൂസിക് വിഡിയോ

മുഹമ്മദ് ഷിയാസിനെ എവിടെ നിര്‍ത്തും?, സതീശന്‍റെ വിശ്വസ്തന് സീറ്റായില്ല, എറണാകുളത്ത് നാലു മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് തലവേദന

മുഖം തിളങ്ങാൻ ഈ 3 ആയുർവേദ എണ്ണകൾ മതി

'മതി ഇവിടെ വച്ച് നിർത്തിക്കോ, നടിമാർ നിങ്ങളുടെ സ്വത്തല്ല'; എഐഎഡിഎംകെ നേതാവിനെതിരെ ഖുശ്ബു

SCROLL FOR NEXT