Kerala

അടങ്ങാത്ത സംശയം; പെണ്‍കുഞ്ഞ് പിറന്നതില്‍ നിരാശ; ഭാര്യയുടെ കയ്യില്‍ നിന്നും നവജാത ശിശുവിനെ പിടിച്ചുവാങ്ങി വലിച്ചെറിഞ്ഞു, ഷൈജു റിമാന്‍ഡില്‍

അങ്കമാലിയില്‍ നവജാത ശിശുവിനെ കട്ടിലില്‍ എറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അച്ഛന്‍ ഷൈജു തോമസിനെ റിമാന്‍ഡ് ചെയ്തു

സമകാലിക മലയാളം ഡെസ്ക്


അങ്കമാലി: അങ്കമാലിയില്‍ നവജാത ശിശുവിനെ കട്ടിലില്‍ എറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അച്ഛന്‍ ഷൈജു തോമസിനെ റിമാന്‍ഡ് ചെയ്തു. അങ്കമാലി ജോസ്പുരത്തു വാടകയ്ക്കു താമസിക്കുന്ന കണ്ണൂര്‍ ചാത്തനാട്ട് ഷൈജു തോമസ് (40) ആണ് അറസ്റ്റിലായത്. 54 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഇയാള്‍ തലയ്ക്കടിച്ചും കട്ടിലിലേക്കു വലിച്ചെറിഞ്ഞും കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു.

കുട്ടിയുടെ പിതൃത്വത്തിലുള്ള സംശയവും കുഞ്ഞിനെതിരെയുള്ള ആക്രമണത്തിനു കാരണമായെന്ന് പൊലീസ് വ്യക്തമാക്കി. ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വെന്റിലേറ്ററില്‍ ചികിത്സയിലുള്ള കുഞ്ഞിന്റെ തലച്ചോറില്‍ രക്തസ്രാവവും വെള്ളക്കെട്ടുമുണ്ട്. കാലുകളില്‍ ചതവുണ്ട്.

ജോസ്പുരത്തു വാടകയ്ക്കു താമസിക്കുന്ന വീടിന്റെ കിടപ്പുമുറിയില്‍ ഈ മാസം 18ന് പുലര്‍ച്ചെ നാലിനാണ് കുഞ്ഞിനെ കൊലപ്പെടുത്താന്‍ ശ്രമമുണ്ടായത്. ഭാര്യയുടെ കൈയില്‍ നിന്നു കുഞ്ഞിനെ ബലമായി പിടിച്ചു വാങ്ങി ഷൈജു കൈകൊണ്ടു രണ്ടു പ്രാവശ്യം കുട്ടിയുടെ തലയ്ക്കടിക്കുകയും കട്ടിലിലേക്കു വലിച്ചെറിയുകയും ചെയ്തുവെന്നു പൊലീസ് പറഞ്ഞു.

ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട നേപ്പാള്‍ സ്വദേശിയായ യുവതിയും ഷൈജുവും തമ്മില്‍ വിവാഹം കഴിഞ്ഞിട്ട് ഒരു വര്‍ഷമെ ആയിട്ടുള്ളു. നേപ്പാളില്‍ വച്ചായിരുന്നു ഇവരുടെ വിവാഹം. 9 മാസങ്ങളായി അങ്കമാലിയിലെ വിവിധയിടങ്ങളില്‍ വാടകയ്ക്കു താമസിച്ചുവരികയാണ്. 10 മാസം മുന്‍പാണ് ഇവര്‍ ജോസ്പുരത്തു താമസം തുടങ്ങിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഞാന്‍ അറിയാത്ത കണ്ണൂരില്ല, എന്നെ അറിയാത്ത കണ്ണൂരുമില്ല; വൈകാരിക കുറിപ്പുമായി കെ സുധാകരന്‍

എറണാകുളവും അങ്കമാലിയും വെച്ചുമാറാന്‍ സിപിഎം; ഐഎസ്‌ജെഡിയുടെ സാബു ജോര്‍ജ് സ്ഥാനാര്‍ത്ഥിയായേക്കും

നല്ല ഉറക്കത്തിന് കിടത്തം മാത്രമല്ല, കിടക്കയും നന്നാവണം, മെത്ത തിരഞ്ഞെടുക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം | World Sleep Day

എല്ലാ ക്ഷീണവും ഒന്നാണോ? ശ്രദ്ധിക്കാം

പാക് താരത്തെ ടീമിലെടുത്ത് 'കുടുങ്ങി' സണ്‍റൈസേഴ്‌സ്; ഐപിഎല്‍ കാണില്ലെന്ന് ആരാധകര്‍

SCROLL FOR NEXT