Kerala

അടുക്കളയില്‍ പോലും കയറുന്ന ആര്‍എസ്എസ് അജണ്ട അനുവദിക്കില്ലെന്ന് കെ.മുരളീധരന്‍

കോണ്‍ഗ്രിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന കോടിയേരിയുടെ പ്രസ്താവനയിലൂടെ ബിജെപിയിലുള്ള അവരുടെ വിശ്വാസമാണ് പ്രകടമാകുന്നതെന്നും മുരളീധരന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: രാജ്യത്ത് കന്നുകാലി കശാപ്പ് നിരോധിച്ച് ഉത്തരവിറക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് കെ.മുരളീധരന്‍ എംഎല്‍എ. ജനങ്ങളുടെ അടുക്കളയില്‍ പോലും കയറുന്ന ആര്‍എസ്എസ് അജണ്ട നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് മുരളീധരന്‍ പറഞ്ഞു. 

ഇതുപോലൊരു ഉത്തരവ് നടപ്പിലാക്കുന്നതിന്റെ പ്രായോഗികതകള്‍ ഒന്നും പരിശോധിക്കാതെ വ്യക്തമായ അജണ്ട മുന്നില്‍ നിര്‍ത്തിയാണ് ആര്‍എസ്എസിന്റെ നീക്കം. ഇതുപോലുള്ള ആര്‍എസ്എസിന്റെ അജണ്ടകള്‍ മനസിലാക്കാതെ ആര്‍എസ്എസിനെ വളര്‍ത്താന്‍ സഹായിക്കുന്ന പ്രതികരണങ്ങളാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പോലുള്ളവരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി. 

കോണ്‍ഗ്രിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന കോടിയേരിയുടെ പ്രസ്താവനയിലൂടെ ബിജെപിയിലുള്ള അവരുടെ വിശ്വാസമാണ് പ്രകടമാകുന്നതെന്നും മുരളീധരന്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അര്‍ജന്റീന ടീം മാര്‍ച്ചില്‍ വരും; അറിയിപ്പ് കിട്ടിയെന്ന് മന്ത്രി

ലക്ഷ്യം 25 ലക്ഷം രൂപയാണോ?, അഞ്ചു വര്‍ഷത്തിനുള്ളില്‍ സമ്പാദിക്കാം; ചെയ്യേണ്ടത് ഇത്രമാത്രം

ഈ ഭക്ഷണങ്ങൾ തുടർച്ചയായി ചൂടാക്കി കഴിക്കാറുണ്ടോ? അപകടമാണ്

കാർഷിക സർവകലാശാലയിലെ ഫീസുകൾ കുറച്ചു; ഡി​ഗ്രിക്ക് 24,000 രൂപ

'മുപ്പത് കഴിഞ്ഞാൽ പിന്നെ "തള്ളച്ചികൾ " ആയി, കാലമൊക്കെ മാറി, കൂപമണ്ഡൂകങ്ങളേ'; കുറിപ്പ്

SCROLL FOR NEXT